For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാപ്‌ടോപില്‍ നോക്കിയിരുന്ന് കഴുത്ത് വേദനയോ: പരിഹരിക്കാം പെട്ടെന്ന്

|

ഇന്നത്തെ കാലത്ത് കഴുത്ത് വേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഇതിന് കാരണം മണിക്കൂറുകളോളം ലാപ്‌ടോപ്പിലോ ഫോണിലോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുന്നതും ആവാം. ഇത് കൂടാതെ വേറേയും കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും ഇരുത്തം ശരിയല്ലെങ്കിലാണ് ഇത്തരം വേദനകള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഇതിന്റെ ഫലമായി പലരും ദിവസങ്ങളോളം വേദന സഹിച്ച് ഇരിക്കുന്നു. വേദന സംഹാരികളോ അല്ലെങ്കില്‍ ബാമോ പെട്ടെന്ന് വേദനക്ക് ആശ്വാസം നല്‍കുമെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ വേദന തിരിച്ച് വരും എന്നതാണ് സത്യം.

Tips To Get Rid Of Neck Pain

എന്നാല്‍ ഇത്തരം അസ്വസ്ഥതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും കഴുത്ത് വേദനയെ പൂര്‍ണമായും പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും വിട്ടുമാറാത്ത കഴുത്ത് വേദനയെ ഇത്തരം പരിഹാരങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കരുത്. അവര്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സാധാരണ അവസ്ഥയില്‍ വീട്ടില്‍ ഇരുന്ന് തന്നെ നമുക്ക് കഴുത്ത് വേദനയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാധാരണ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന കഴുത്ത് വേദനയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കഴുത്ത് വേദനയുടെ കാരണങ്ങള്‍

എന്നാല്‍ പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് കഴുത്ത് വേദനയുടെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇരുത്തത്തില്‍ വരുന്ന മാറ്റം ആണ് ആദ്യത്തെ കാരണം. പലപ്പോഴും ലാപ്‌ടോപ്പിലോ അല്ലെങ്കില്‍ മൊബൈലിലോ നോക്കി ഉള്ള ഇരുപ്പ് ഇത്തരം മോശം ഇരുത്തത്തിന് കാരണമാകുന്നുണ്ട്. അതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് കഴുത്ത് വേദന ഉണ്ടാവാം. ഇത് കൂടാതെ സന്ധികളില്‍ ഉണ്ടാവുന്ന തേയ്മാനവും ഇത്തരം കഴുത്ത് വേദനകളില്‍ പ്രധാനപ്പെട്ടതാണ്. പ്രായമാവുന്നതോടെയാണ് ഇത്തരം അവസ്ഥകള്‍ ആരംഭിക്കുന്നത്. മുറിവുകള്‍ പോലുള്ള അവസ്ഥയും കഴുത്ത് വേദനക്ക് കാരണമാകുന്നു. ഇത് കൂടാതെ സുഷുംമ്‌നാ നാഡിയുടെ തകരാറുകളും ഇത്തരത്തില്‍ കഴുത്ത് വേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതോടൊപ്പം മെനിഞ്ചൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിങ്ങനെയുള്ള നിരവധി രോഗങ്ങള്‍ കഴുത്തു വേദനയ്ക്ക് കാരണമാകാം. എന്താണ് പരിഹാരം എന്ന് നോക്കാം.

Tips To Get Rid Of Neck Pain

പരിഹാരങ്ങള്‍

കഴുത്ത് വേദന സ്ഥിരമായി നില്‍ക്കുന്നവര്‍ക്ക് അതിനെ പരിഹരിക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം. അതില്‍ വരുന്ന ചിലത്. നിങ്ങള്‍ ഇരിക്കുന്നത് കൃത്യമാക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ തോളുകള്‍ നിങ്ങളുടെ ഇടുപ്പിനു മുകളിലൂടെ ഒരു നേര്‍രേഖയിലാണെന്ന് ആദ്യം മനസ്സിലാക്കുക. ഇത് മനസ്സില്‍ ഓര്‍ത്ത് കൊണ്ട് വേണം ഇരിക്കുന്നത്. ലാപ്‌ടോപ്പും കംമ്പ്യൂട്ടറും മൊബൈലും എല്ലാം ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മോണിറ്റര്‍ കണ്ണിന്റെ ദൃഷ്ടിയോടെ ചേര്‍ന്ന് ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടക്ക് ബ്രേക്ക് എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് വേദനകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Tips To Get Rid Of Neck Pain

കൂടാതെ ചുമലില്‍ കനത്ത ഭാരം എടുക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് പുറത്ത് ഭാരം തൂക്കാന്‍ ഉണ്ടെങ്കില്‍ ഇരുതോളുകളിലും ധരിക്കാവുന്ന പാകത്തിലുള്ള ബാക്ക്പാക്കുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കുക. ഒരു ഭാഗത്തേക്ക് മാത്രം ഭാരം തൂങ്ങാന്‍ അനുവദിക്കാതിരിക്കുക. ഉറക്കത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. സുഖപ്രദമായ രീതിയില്‍ മാത്രം ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ തലയിണ ഉപയോഗിച്ച് കഴുത്ത് താങ്ങുന്ന രീതിയില്‍ മാത്രം ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. മലര്‍ന്ന് കിടന്ന് നിവര്‍ന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ നട്ടെല്ലിനും നല്ലതാണ്. പേശികള്‍ക്ക് ആയാസമില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

Tips To Get Rid Of Neck Pain

എന്നാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി കഴുത്ത് വേദന ഉണ്ടെങ്കില്‍ തലയിണ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പരന്ന പ്രതലത്തില്‍ ഉറങ്ങുന്നത് കഴുത്ത് വേദനയെ പ്രതിരോധിക്കുന്നു. ഇത് നിങ്ങളുടെ കഴുത്തിലെ സമ്മര്‍ദ്ദത്തെ കുറക്കുന്നു. കൂടാതെ ജീവിത ശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കുക. പുകവലി ഒഴിവാക്കുക, ജോലിയില്‍ കൂടുതല്‍ സമയം ഇരിക്കാതെ ഇടക്ക് ഇടവേളകള്‍ എടുക്കുക എന്നിവയും ശ്രദ്ധിക്കണം. കൂടാതെ കഴുത്ത് സ്‌ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍. ഇവര്‍ക്ക് പെട്ടെന്ന് കഴുത്ത് വേദന ഉണ്ടാവാം. എന്നാല്‍ സ്‌ട്രെച്ച് ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

Tips To Get Rid Of Neck Pain

കഴുത്ത് വേദന ഒഴിവാക്കാനും ഈ ഭാഗത്തെ വീക്കം കുറയ്ക്കാനും, നിങ്ങള്‍ക്ക് ഹോട്ട് ബാഗ് അല്ലെങ്കില്‍ തണുത്ത കംപ്രസ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വീക്കം കുറക്കുകയും വേദനക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ 20 മിനിറ്റില്‍ കൂടുതല്‍ ഇത് ചെയ്യരുത്. അതോടൊപ്പം ഇടക്കൊന്ന് മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും കഴുത്ത് വേദനയുടെ തീവ്രത കുറയ്ക്കാനും സഹായിക്കും. ഇതോടൊപ്പം തന്നെ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പത്മാസനം നിസ്സാരമല്ല: ഓര്‍മ്മക്ക് മൂര്‍ച്ച കൂട്ടാനും, ഹൃദയാരോഗ്യത്തിനുംപത്മാസനം നിസ്സാരമല്ല: ഓര്‍മ്മക്ക് മൂര്‍ച്ച കൂട്ടാനും, ഹൃദയാരോഗ്യത്തിനും

കാലിലെ നീരും കൂടിയ ബിപിയും: ഈ ഭക്ഷണം യൂറിക് ആസിഡ് കൂട്ടുംകാലിലെ നീരും കൂടിയ ബിപിയും: ഈ ഭക്ഷണം യൂറിക് ആസിഡ് കൂട്ടും

English summary

Lesser-Known Tips To Get Rid Of Neck Pain Easily

Here in this article we are sharing some easy tips to get rid of neck pain in malayalam. Take a look.
Story first published: Tuesday, December 20, 2022, 22:16 [IST]
X
Desktop Bottom Promotion