For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Lassa Fever : ആശങ്കയുമായി ലാസാ ഫീവര്‍- യുകെയില്‍ ഒരു മരണം

|

കൊവിഡിന്റെ ആശങ്കയില്‍ നിന്ന് ലോകം പതിയെ പതിയേ മുക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ലാസാ ഫീവര്‍ എന്ന അവസ്ഥ. യുകെയില്‍ ആണ് ഇപ്പോള്‍ ലീസ ഫീവര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തസ്രാവമുണ്ടാക്കുന്ന ഗുരുതരമായ വൈറല്‍ രോഗമാണ് ലാസാ ഫീവര്‍. കൊവിഡിനെ ചെറുക്കുന്നത് പോലെ തന്നെ നമ്മള്‍ ശ്രദ്ധിച്ചിരിക്കേണ്ട ഒന്നാണ് ലാസാ ഫീവര്‍ എന്ന ഭീകരനേയും. ആഫ്രിക്കയില് നിന്ന് എത്തിയ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് യുകെയില്‍ ലാസ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആഫ്രിക്കയില്‍ ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം ലാസാ ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മൂലം അയ്യായിരത്തില്‍ അധികം മരണങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. എന്തൊക്കെയാണ് ലാസ ഫീവറിന്റെ ലക്ഷണങ്ങള്‍ കാരണങ്ങള്‍ പരിഹാരങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് ലാസാ ഫീവര്‍

എന്താണ് ലാസാ ഫീവര്‍

എന്താണ് ലാസാ ഫീവര്‍ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പൊല്യൂഷന്‍ (സിഡിസി) പറയുന്നതനുസരിച്ച്, ലാസാ ഫീവറിന് കാരണമാകുന്ന വൈറസ് പശ്ചിമാഫ്രിക്കയില്‍ കണ്ടെത്തി, 1969 ല്‍ നൈജീരിയയിലെ ലാസായിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എലികളില്‍ നിന്നാണ് പനി പകരുന്നത്, ഇത് പ്രധാനമായും പശ്ചിമാഫ്രിക്കയിലെ സിയറ ലിയോണ്‍, ലൈബീരിയ, ഗിനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

രോഗബാധയുണ്ടാവുന്നത്

രോഗബാധയുണ്ടാവുന്നത്

ലാസാഫീവര്‍ എങ്ങനെയാണ് വരുന്നത്, എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എങ്ങനെ രോഗബാധയുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. രോഗം ബാധിച്ച എലിയുടെ മൂത്രമോ മലമോ കലര്‍ന്ന ഭക്ഷണസാധനങ്ങളുമായി ഒരു വ്യക്തി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗബാധിതനാകാം. രോഗിയായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുകയും കണ്ണ്, മൂക്ക്, വായ തുടങ്ങിയ കഫം ചര്‍മ്മവുമായോ ഒരാള്‍ ബന്ധം പുലര്‍ത്തുകയും ചെയ്താല്‍, അപൂര്‍വ്വമായിട്ടെങ്കിലും ഇത് പകരാവുന്നതാണ്. ആരോഗ്യ പരിപാലനത്തിനിടക്ക് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെ?

ലക്ഷണങ്ങള്‍ എന്തൊക്കെ?

ലാസാഫീവറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നേരിയ പനി, ക്ഷീണം, ബലഹീനത, തലവേദന എന്നീ നേരിയ ലക്ഷണളോടയെയാണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളിലേക്ക് എത്തുമ്പോള്‍ രക്തസ്രാവം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി, മുഖത്തെ വീക്കം, നെഞ്ച്, പുറം, വയറുവേദന, ഞെട്ടല്‍ എന്നിവയും ഉണ്ടാവുന്നുണ്ട്. രോഗലക്ഷണങ്ങള്‍ സാധാരണയായി എക്‌സ്‌പോഷര്‍ കഴിഞ്ഞ് 1-3 ആഴ്ചകള്‍ക്കുശേഷം പ്രത്യക്ഷപ്പെടുന്നു. സങ്കീര്‍ണമായ അവസ്ഥയില്‍ പലപ്പോഴും ബധിരത പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഗുരുതരാവസ്ഥ എത്രത്തോളം?

ഗുരുതരാവസ്ഥ എത്രത്തോളം?

ഗുരുതരമായ അസുഖം ഉണ്ടാകാമെങ്കിലും, മിക്ക ആളുകളും പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന മൊത്തത്തിലുള്ള മരണനിരക്ക് 1% ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഗുരുതരമായ കേസുകളുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിരീക്ഷിച്ച മരണ നിരക്ക് 15% ആണ്. ഇത് നിങ്ങളുടെ ജീവന് അപകടാവസ്ഥയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ രോഗനിര്‍ണയം നടത്തുന്നത് കൃത്യമായിരിക്കേണ്ടതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

എന്താണ് അപകടസാധ്യത?

എന്താണ് അപകടസാധ്യത?

സാധാരണ അവസ്ഥയില്‍ അപകടസാധ്യത വളരെ കുറവാണ് എന്നതാണ്. എന്നാല്‍ രോഗം നേരത്തെ കണ്ടെത്തിയാല്‍ മാത്രമേ അപകടസാധ്യത ഇല്ലാത്തതുള്ളൂ. എന്നാല്‍ രോഗനിര്‍ണയം നടത്താത്ത അവസ്ഥയില്‍ അത് അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. രോഗാവസ്ഥയിലേക്ക് എത്തുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അണുബാധ പ്രതിരോധിക്കേണ്ടത്

അണുബാധ പ്രതിരോധിക്കേണ്ടത്

എലികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് രോഗബാധിതരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യം. രോഗബാധയുള്ള സ്ഥലങ്ങളില്‍ മാത്രമല്ല എലികളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എലിക്കെണികള്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എബോളക്ക് സമാനമായ രോഗാവസ്ഥയാണ് ലാസാഫീവറില്‍ ഉണ്ടാവുന്നത്.

പ്രതിരോധം എങ്ങനെ?

പ്രതിരോധം എങ്ങനെ?

2019-ല്‍ രണ്ട് വാക്‌സിനുകള്‍ ഒന്നാം ഘട്ട പരീക്ഷണം ആരംഭിക്കുകയും 2021-ല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ഇത് വരേക്കും ഫലപ്രദമായ ചികിത്സയും വാക്‌സിനും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. ചിലരില്‍ സ്വകാര്യഭാഗങ്ങള്‍, വായ മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്നുണ്ട്. മഹാമാരിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ലാസാ ഫീവര്‍. അതുകൊണ്ട് തന്നെ ഇതിന്റെ അപകടാവസ്ഥ മുന്‍കൂട്ടി കാണേണ്ടത് അത്യാവശ്യമാണ് എന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

പ്രിഡയബറ്റിക് നിസ്സാരമല്ല: കാല്‍ മുതല്‍ ചെവി വരെ അപകടംപ്രിഡയബറ്റിക് നിസ്സാരമല്ല: കാല്‍ മുതല്‍ ചെവി വരെ അപകടം

ഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടുംഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടും

English summary

Lassa fever: First death confirmed in UK from new outbreak; Know Symptoms, Risks and Treatment in Malayalam.

Lassa fever is an illness caused by the Lassa virus, which usually infects people through exposure to food or household items that have been contaminated with the urine or faeces of infected rats. Know Symptoms, Risks and Treatment in malayalam.
X
Desktop Bottom Promotion