For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡില്‍ 'വില്ലന്‍'; ലാംഡ വകഭേദത്തെ കരുതിയിരിക്കണം

|

ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിസന്ധി കഴിഞ്ഞ ആഴ്ചകളിലായി ഗണ്യമായി മെച്ചപ്പെട്ടുവെങ്കിലും അപകടം ഇപ്പോഴും അവസാനിക്കുന്നില്ല. കണക്കുകള്‍ പ്രകാരം മൂന്നു കോടിയിലധികം പേരാണ് രോഗബാധിതരായി തുടരുന്നത്. കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനിടെ വെല്ലുവിളിയായി വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മാറുന്നു. ഇപ്പോള്‍ 30 രാജ്യങ്ങളിലായി കണ്ടെത്തിയ 'ലാംഡ' വകഭേദത്തെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Most read: ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്Most read: ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്

ലാംഡ വകഭേദം ആദ്യം കണ്ടെത്തിയത്

ലാംഡ വകഭേദം ആദ്യം കണ്ടെത്തിയത്

ജൂണ്‍ 14 നാണ് ലോകാരോഗ്യ സംഘടന ആദ്യമായി ലാംഡ വേരിയന്റിനെ തിരിച്ചറിഞ്ഞത്. ഇത് ശാസ്ത്രലോകത്ത് C.37 എന്നറിയപ്പെട്ടിരുന്നു. കോവിഡ് വൈറസിന്റെ ഏഴാമത്തേതും ഏറ്റവും പുതിയതുമായ അപകടകരമായ വകഭേദമാണിത്. തെക്കേ അമേരിക്കയില്‍ പെറുവിലാണ് ലാംഡ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. നിലവില്‍ 30 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏപ്രില്‍ മുതല്‍ പെറുവില്‍ കണ്ടെത്തിയ 81 ശതമാനം കോവിഡ് കേസുകളും ലാംഡ വകഭേദവുമായി ബന്ധപ്പെട്ടതാണ്.

ജനിതകമാറ്റം വന്ന വൈറസ്

ജനിതകമാറ്റം വന്ന വൈറസ്

ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലെ ദക്ഷിണ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനില്‍ ലാംഡ വേരിയന്റ് ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലാംഡ വകഭേദത്തിനെതിരേ ജാഗ്രത വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Most read:വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നാല്‍ ലക്ഷണങ്ങളിലും മാറ്റംMost read:വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നാല്‍ ലക്ഷണങ്ങളിലും മാറ്റം

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ലാംഡ വകഭേദം ബാധിച്ചാലുള്ള പ്രധാന ലക്ഷണങ്ങള്‍ കടുത്ത പനി, തുടര്‍ച്ചയായ ചുമ, ഗന്ധം, മണം എന്നിവയില്‍ മാറ്റം അല്ലെങ്കില്‍ നഷ്ടം എന്നിവയാണ്. കോവിഡ് ലക്ഷണങ്ങളുള്ള മിക്ക ആളുകള്‍ക്കും ഈ ലക്ഷണങ്ങളിലൊന്നെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് ഉള്ള മൂന്നില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതിനാല്‍, അണുബാധ തടയുന്നതിന് സംശയം തോന്നിയാല്‍ പതിവായി പരിശോധന നടത്താന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുന്നു.

ആശങ്ക ഉയര്‍ത്തുന്ന വകഭേദങ്ങള്‍

ആശങ്ക ഉയര്‍ത്തുന്ന വകഭേദങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട വകഭേദങ്ങളില്‍ ഒന്നാണ് യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്റ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദവും ബ്രസീലില്‍ ആദ്യമായി കണ്ടെത്തിയ ഗാമ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റും ആശങ്ക ഉയര്‍ത്തുന്ന വകഭേദങ്ങളാണ്.

Most read:കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?Most read:കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?

ഇന്ത്യയില്‍ ലാംഡ

ഇന്ത്യയില്‍ ലാംഡ

B.1.617.3, B.1.1.318 എന്നിവ ഇതിനകം ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും, ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലാംഡ ഇതുവരെ രാജ്യത്തേക്ക് പ്രവേശിച്ചിട്ടില്ല. ഏഷ്യയില്‍, ഇസ്രായേലില്‍ മാത്രമാണ് ഈ വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര വിമാന യാത്ര ആരംഭിക്കുന്നത് ലാംഡ ഉള്‍പ്പെടെയുള്ള പുതിയ വേരിയന്റുകളുടെ ഒരു കൂട്ടത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദഗ്ദ്ധര്‍ ഭയപ്പെടുന്നു.

മൂന്നാം തരംഗം ഭീഷണി

മൂന്നാം തരംഗം ഭീഷണി

അതിനിടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഉണ്ടായതിന്റെ 1.7 ഇരട്ടിയായിരിക്കും മൂന്നാം തരംഗത്തില്‍ വൈറസ് ബാധാ കേസുകള്‍ ഉയരുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുമെന്നും വാക്സിനേഷനാണ് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടംMost read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടം

English summary

Lambda variant: Know About The New Strain of COVID-19 And Symptoms in Malayalam

The World Health Organisation recently announced the 'Lambda' variant of COVID-19 as a 'variant of concern'. Know more about this variant.
Story first published: Saturday, July 10, 2021, 14:10 [IST]
X
Desktop Bottom Promotion