For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: വയോധികര്‍ക്ക് ഈ ഭക്ഷണക്രമമെങ്കില്‍ രക്ഷ

|

കൊറോണവൈറസ് ലോകത്തെ മുഴുവന്‍ ഞെട്ടിക്കുകയാണ്. അശ്രദ്ധ കാണിച്ചാല്‍ ആരെ വേണമെങ്കിലും വൈറസ് ബാധിക്കാമെന്ന അവസ്ഥ. ഈ പകര്‍ച്ചവ്യാധി പ്രായമായവര്‍ക്ക് പ്രത്യേകിച്ചും അപകടകരമാണ്, കാരണം വൈറസ് പ്രായമായവരെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് ശക്തമായ പ്രതിരോധശേഷി ഇല്ല എന്നതാണ് ഇതുനു കാരണം. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം, അല്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്ന ഹൃദ്രോഗം എന്നിവപോലുള്ള മറ്റ് ഗുരുതരമായ ആശങ്കകളും വയോധികരില്‍ കോവിഡ് 19 വൈറസ് പിടിപെടാനുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. ലോകാരോഗ്യ സംഘടനയും ഈ മഹാമാരിയെക്കുറിച്ച് ഇത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്.

Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

നല്ല ആരോഗ്യവും പോഷണവും ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രായമായവര്‍ക്ക് കൊറോണ വൈറസ് ബാധാ സാധ്യത കൂടുതലുള്ളതിനാല്‍, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണത്തിലൂടെ ഇവരുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയും. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം. പ്രായമായവരുടെ ഭക്ഷണത്തിലെ ഇത്തരം മാറ്റങ്ങള്‍ തീര്‍ച്ചയായും അണുബാധയെ ചെറുക്കാന്‍ സഹായിക്കും.

സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തുക

സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തുക

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ബ്രൊക്കോളി, കൂണ്‍, കാലെ എന്നിവപോലുള്ള സൂപ്പര്‍ഫുഡുകള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ പ്രായമായവരുടെ രോഗപ്രതിരോധ ശേഷി വളരെ വേഗത്തില്‍ മെച്ചപ്പെടുത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം എല്ലാത്തരം സരസഫലങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബീന്‍സ്, ഫ്‌ളാക്‌സ് വിത്തുകള്‍, ചില നട്‌സ് എന്നിവ അവരുടെ മെമ്മറി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. പ്രായമായ ആളുകള്‍ വിറ്റാമിന്‍ സി, ധാതുക്കള്‍ എന്നിവ അടങ്ങിയ നെല്ലിക്ക, സ്പിരുലിന(നീലഹരിത പായല്‍), കുര്‍ക്കുമിന്‍(മഞ്ഞള്‍) എന്നിവ കഴിക്കണം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഈ സൂപ്പര്‍ഫുഡുകള്‍ സഹായിക്കുന്നു.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

പ്രായമായവര്‍ ദിവസവും 8 - 9 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. ഇത് ജലദോഷത്തിനും പനിക്കും സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അവര്‍ക്ക് അത്ര ദാഹം തോന്നുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അവര്‍ക്കായി സൂപ്പും നല്‍കാവുന്നതാണ്. അല്ലെങ്കില്‍ തേങ്ങാവെള്ളം, പാല്‍, ഗ്രീന്‍ ടീ എന്നിവ നല്‍കാം, കൂടാതെ വീട്ടിലുണ്ടാക്കുന്ന പഴച്ചാറുകള്‍ പോലും ജലാംശം നിര്‍ത്താന്‍ സഹായിക്കും.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

വിറ്റാമിന്‍ സി സമ്പുഷ്ടടമായ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി സമ്പുഷ്ടടമായ ഭക്ഷണങ്ങള്‍

കുട്ടികളോ മുതിര്‍ന്നവരോ പ്രായമായവരോ ആകട്ടെ, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണ് വിറ്റാമിന്‍ സി എന്ന് വിവിധ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓറഞ്ച്, പപ്പായ, കിവി, പേര എന്നിവ പോലുള്ള പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരളം അടങ്ങിയിട്ടുണ്ട്, ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ, വഴുതനങ്ങ, ബീറ്റ്‌റൂട്ട്, ചീര, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷിക്ക് ഏറെ മികച്ചതാണ്.

ഔഷധഗുണമുള്ളവ

ഔഷധഗുണമുള്ളവ

വെളുത്തുള്ളി, മഞ്ഞള്‍, കരിംജീരകം, അശ്വഗന്ധ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന സസ്യങ്ങളില്‍ ചിലതാണ്. പ്രായമായവരുടെ ഭക്ഷണത്തില്‍ ചായയുടെ രൂപത്തില്‍ അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ത്തുകൊണ്ട് ഇവ ഉള്‍പ്പെടുത്തുക. ഇത് അവരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയല്ല, മറിച്ച് അവരുടെ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

കുറഞ്ഞ പഞ്ചസാരയും കൊഴുപ്പും

കുറഞ്ഞ പഞ്ചസാരയും കൊഴുപ്പും

പ്രായമായവരുടെ ഭക്ഷണത്തില്‍ കുറഞ്ഞ പഞ്ചസാരയുള്ളതും കൊഴുപ്പ് കുറഞ്ഞവയുമായ ഭക്ഷണങ്ങളാണ് ഉത്തമം. ധാന്യങ്ങളാണ് ഇതിന് നല്ലത്. ഇതുവഴി അവര്‍ക്ക് മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടും.

വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

പ്രായമായവരുടെ പ്രതിരോധശേഷി ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഇ പ്രധാനമാണെന്ന് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ ഇ ശക്തമായ ആന്റിഓക്‌സിഡന്റാണ്, ഇത് വിവിധ അണുബാധകള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും. കുതിര്‍ത്ത ബദാം, നിലക്കടല വെണ്ണ, സൂര്യകാന്തി വിത്തുകള്‍, ഹേസല്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

English summary

Immunity Boosting Diet For Older People During Coronavirus

Follow this diet to boost immunity in older people during coronavirus outbreak.
Story first published: Saturday, May 16, 2020, 17:37 [IST]
X
Desktop Bottom Promotion