For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറാൻ സമയമെടുക്കും പക്ഷേ നൂറു ശതമാനം ഫലം

|

ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ഇതിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും പ്രമേഹം എന്ന അവസ്ഥക്ക് കാരണമാകുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കണം. തേങ്ങാവെള്ളത്തിലൂടെ നമുക്ക് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും തേങ്ങാവെള്ളം ഒരു പരിഹാരം തന്നെയാണ്.

Most read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേMost read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേ

പ്രമേഹ നിയന്ത്രണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലർക്കും ധാരണയുണ്ടാവില്ല. അതിന് വേണ്ടി പരിഹാരം കാണുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഡയറിയ പോലുള്ള അസ്വസ്ഥതകൾക്കും മറ്റും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം തേങ്ങാവെള്ളം ഉപയോഗിക്കാം എന്ന് നോക്കാം.

ന്യൂട്രിയന്‍റ് കലവറ

ന്യൂട്രിയന്‍റ് കലവറ

ന്യൂട്രിയന്‍റ് കലവറയാണ് തേങ്ങാവെള്ളം. ഇത് നിങ്ങള്‍ക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പലപ്പോഴും അറിയാൻ സാധിക്കാതെ വരുന്നുണ്ട്. വിറ്റാമിൻ സി, റൈബോഫ്ളാബിൻ, കാൽസ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് തേങ്ങാവെള്ളം. ഇതിൽ പ്രകൃതിദത്തമായ മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുമുണ്ട്. പ്രമേഹ രോഗികൾക്കോ അല്ലാത്തവർക്കോ ആർക്ക് വേണമെങ്കിലും തേങ്ങാവെള്ളം കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച ശേഷം അൽപം തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് എനർജി ലെവൽ വര്‍ദ്ധിക്കുന്നു.

ഫൈബറിന്‍റെ അളവ്

ഫൈബറിന്‍റെ അളവ്

തേങ്ങാവെള്ളത്തിലെ ഫൈബറിൻ‍റെ അളവ് ചില്ലറയല്ല. മാത്രമല്ല കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് പ്രമേഹമുള്ള ഒരാൾക്ക് ഗുണം ചെയ്യും, ഉയർന്ന ഫൈബറിന്‍റെ അളവ് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുവെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി കൈകാര്യം ചെയ്യുന്നതിന് ഡയറ്റീഷ്യൻമാർ നൽകുന്ന പ്രധാന ശുപാർശകളിലൊന്നാണ് ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണം. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും പാൻക്രിയാസിലെ സമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തേങ്ങാവെള്ളം നിർബന്ധമായും കഴിക്കാൻ ശ്രദ്ധിക്കുക.

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

പ്രമേഹമുണ്ടാകുന്നത് ഒരാളുടെ രക്തക്കുഴലുകള്‍ സങ്കോചിക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും പ്രമേഹ ന്യൂറോപ്പതി, മയോപ്പതി, ഗ്ലോക്കോമ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുമുണ്ട്. രക്തക്കുഴലുകൾ ദുർബലമാകുന്നതിനാൽ വൃക്ക തകരാറിലാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ അത് ശരീരത്തിൽ രക്തചംക്രമണം കൃത്യമാക്കുകയും രക്തക്കുഴലുകളുടെ സങ്കോചത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹ രോഗികൾ അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ പെട്ടെന്ന് സഹായിക്കുന്നു.

കുടവയറിന് പരിഹാരം

കുടവയറിന് പരിഹാരം

പ്രമേഹ രോഗികൾക്ക് പലപ്പോഴും വെല്ലുവിളി ആവുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. എന്നാൽ ഇത് മൂലം പലപ്പോഴും പാൻക്രിയാസിൽ അമിത സമ്മർദ്ദം ഉണ്ടാക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. പ്രമേഹ രോഗികൾ അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അനാരോഗ്യകരമായ ഭക്ഷണം പലപ്പോഴും നിങ്ങളിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ തേങ്ങാവെള്ളം കഴിക്കുന്നതിലൂടെ ഇതിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ ശരീരഭാരത്തെ കുറക്കുകയും കൊഴുപ്പുണ്ടാക്കുന്ന ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിൽ മെറ്റബോളിസം വർദ്ധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ പ്രമേഹ രോഗികളിൽ പലപ്പോഴും ഇത് സംഭവിക്കുന്നില്ല. പക്ഷേ തേങ്ങാവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾക്ക് ശരീരത്തെ വീണ്ടും ജലാംശം വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കഴിയും. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് എന്തായാലും ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് വേണ്ടി തേങ്ങാവെള്ളം ശീലമാക്കാവുന്നതാണ്.

മധുരത്തോടുള്ള ആഗ്രഹം കുറക്കുന്നു

മധുരത്തോടുള്ള ആഗ്രഹം കുറക്കുന്നു

തേങ്ങാവെള്ളം പ്രമേഹത്തെ സുഖപ്പെടുത്തുന്നുവെന്ന് ഞങ്ങൾ തീർച്ചയായും പറയുന്നില്ല, പക്ഷേ ഇത് പ്രമേഹമുള്ളവർക്ക് വളരെയധികം പ്രയോജനകരമാണ്. ഇത് വളരെയധികം മധുരമുള്ള ഒരു ദാഹശമനിയാണ്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ മറ്റുള്ള മധുരപാനീയങ്ങൾ കഴിക്കുന്നതിനുള്ള ഇഷ്ടക്കേട് എല്ലാവരിലും പ്രകടമാവും. തേങ്ങാവെള്ളം പ്രമേഹത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നില്ല. മാത്രമല്ല ഇത് പ്രമേഹ രോഗികൾ രാവിലേയും വൈകിട്ടും കഴിച്ചാൽ ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

How to Use Coconut Water For Diabetes

Here in this article we are discussing about how to use coconut water for diabetes. Read on.
Story first published: Thursday, February 6, 2020, 17:55 [IST]
X
Desktop Bottom Promotion