For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂ

|

ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന ഒരു സാധാരണ ജീവിതശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. അസുഖം മൂര്‍ച്ഛിക്കുന്നതുവരെ വ്യക്തമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ 'സൈലന്റ് കില്ലര്‍' എന്നും വിളിക്കപ്പെടുന്നു. സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് ഒരു വ്യക്തിയെ പല ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്കും നയിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമിത രക്തസമ്മര്‍ദ്ദം കൊറോണ വൈറസില്‍ നിന്നുള്ള മരണ സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Most read: World Aids Day 2020 : എയ്ഡ്‌സിനെ ഭയക്കേണ്ട; ആരോഗ്യത്തോടെ ജീവിക്കാംMost read: World Aids Day 2020 : എയ്ഡ്‌സിനെ ഭയക്കേണ്ട; ആരോഗ്യത്തോടെ ജീവിക്കാം

സാധാരണ രക്തസമ്മര്‍ദ്ദ പരിധി 120/80 എം.എം.എച്ച്.ജി ആയി കണക്കാക്കപ്പെടുന്നു, 140/90 ന് മുകളിലുള്ള എന്തും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍പെടുന്നു. മറ്റേതൊരു ജീവിതശൈലി രോഗത്തെയും പോലെ, കൃത്യമായ ഭക്ഷണരീതിയും സന്തുലിതമായ ജീവിതശൈലിയും ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. ചിയ വിത്തുകളെക്കുറിച്ച് കേട്ടിട്ടില്ലേ? പോഷകങ്ങള്‍ നിറഞ്ഞ ഈ വിത്ത് നിങ്ങളുടെ അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഫലപ്രദമാണ്. ചിയ വിത്തും നാരങ്ങയും എങ്ങനെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഉപയോഗിക്കാം എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് അമിതരക്തസമ്മര്‍ദ്ദം

എന്താണ് അമിതരക്തസമ്മര്‍ദ്ദം

ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു പമ്പ് പോലെയാണ്. ഹൃദയത്തിന്റെ പമ്പിങ്ങിന് ശക്തി കൂടുന്നതിനനുസരിച്ച് അത്രയും ശക്തിയായി രക്തം പുറംതള്ളപ്പെടും. രക്തക്കുഴലുകളിലൂടെ പോകുമ്പോഴുള്ള ഈ രക്തത്തിന്റെ ഒഴുക്കിന്റെ ശക്തിയാണ് രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പുറംതള്ളുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നും രക്തം പുറംതള്ളി ഹൃദയം വിശ്രമിക്കുന്ന സമയത്ത് രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെ ഡയസ്റ്റോളിക് രക്തസമ്മര്‍ദം എന്നും പറയുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചിയ വിത്ത്

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചിയ വിത്ത്

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ചിയ വിത്തുകള്‍ ഒരു സാധാരണ സൂപ്പര്‍ഫുഡാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇത് നമുക്ക് നല്‍കുന്നു. ഫൈബര്‍, പ്രോട്ടീന്‍, ധാരാളം മാക്രോ ന്യൂട്രിയന്റുകള്‍ എന്നിവ ഈ കുഞ്ഞന്‍ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ ചിയ വിത്തുകള്‍ ഉള്‍പ്പെടുത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ പരീക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ രക്തത്തിന്റെ കനംകുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മികച്ച വഴിയാണ് ചിയ വിത്തുകള്‍ ഉപയോഗിക്കുന്നത്.

Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

ചിയ വിത്ത് വെള്ളം

ചിയ വിത്ത് വെള്ളം

രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നല്ല കാര്യം തന്നെ. എന്നാല്‍ സാധാരണ വെള്ളത്തിനു പകരം നിങ്ങള്‍ ഔഷധമൂല്യങ്ങള്‍ അടങ്ങിയ ചിയ കുതിര്‍ത്ത വെള്ളം കഴിക്കുന്നതിലൂടെ ഫലങ്ങള്‍ ഇരട്ടിയാകുന്നു. ഈ പാനീയത്തില്‍ നാരങ്ങ ചേര്‍ക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച വഴിയാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ്, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫൈബര്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദം ലഘൂകരിക്കാനും തൊണ്ടവേദനയ്‌ക്കെതിരെ പോരാടാനും ഇവ സഹായിക്കുന്നു.

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഈ പാനീയം തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ചിയ വിത്തുകള്‍ ഒരു കപ്പ് വെള്ളത്തില്‍ ഒരു മണിക്കൂറോളം മുക്കിവയ്ക്കുക. അതില്‍ അര നാരങ്ങയുടെ നീര് ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കുക. രുചി ചേര്‍ക്കാന്‍, നിങ്ങള്‍ക്ക് ഇതിലേക്ക് തേനും ചേര്‍ക്കാവുന്നതാണ്. ഈ പാനീയം എല്ലാവര്‍ക്കും സുരക്ഷിതമാണെങ്കിലും, പരീക്ഷിക്കുന്നതിനുമുമ്പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൂടി തേടുക.

ചിയ വിത്തിന്റെ ഗുണങ്ങള്‍

ചിയ വിത്തിന്റെ ഗുണങ്ങള്‍

ചിയ വിത്തുകള്‍ക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും പ്രമേഹത്തെ ചികിത്സിക്കാനും അകാല വാര്‍ദ്ധക്യം തടയാനും സെര്‍വിക്കല്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താമെന്നും പറയുന്നു. ചിയ വിത്തുകള്‍ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് പേശികളെ വളര്‍ത്തുന്നതിനും രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നതിനും കൊഴുപ്പ് കത്തിക്കുന്നതിനും ഗുണം ചെയ്യുന്നു.

Most read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴംMost read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

രക്തസമ്മര്‍ദ്ദം നീക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്തസമ്മര്‍ദ്ദം നീക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വ്യായാമം ശീലമാക്കുക
  • ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുക
  • കാപ്പി ഉപയോഗം കുറയ്ക്കുക
  • മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
  • ശരീരഭാരം നിയന്ത്രിക്കുക
  • പുകവലി, മദ്യപാനം ഉപേക്ഷിക്കുക
  • പഞ്ചസാര ഉപയോഗം കുറയ്ക്കുക
  • പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

English summary

How To Use Chia Seeds And Lemon To Control High Blood Pressure

High blood pressure, also known as hypertension is an increasingly common lifestyle disease that has disrupted lives across the world. Read on how to use chia seeds and lemon to control high blood pressure.
Story first published: Wednesday, December 2, 2020, 11:24 [IST]
X
Desktop Bottom Promotion