For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറ്റില വിദ്യയില്‍ വായ്‌നാറ്റത്തിന് സ്ഥിര പരിഹാരം

വെറ്റില വിദ്യയില്‍ വായ്‌നാറ്റത്തിന് സ്ഥിര പരിഹാരം

|

ഇന്നത്തെ ലോകത്ത് നാം അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതിലൊന്നാണ് വായ്‌നാററം. ഇത് അത്ര വലിയ പ്രശ്‌നമാണോ എന്നു തോന്നുമെങ്കിലും വായ്‌നാറ്റം നമ്മളേക്കാളേ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നമുണ്ടാക്കുക.

നമ്മുടെ വായ്ക്കകത്ത് ഏതാണ്ട് 200ളം ബാക്ടീരിയകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നാം ചെയ്യുന്ന ചില തെറ്റുകള്‍ തന്നെയാണ് ഇതിനു പലപ്പോഴും കാരണമാകുന്നതും. ചിലര്‍ക്ക് എത്ര തന്നെ പല്ലു വൃത്തിയാക്കിയാലും വായ്‌നാറ്റമെന്ന പ്രശ്‌നമുണ്ടാകാറുണ്ട്.

പട്ടിണി കിടക്കുന്നത് വായ്‌നാറ്റമുണ്ടാകാന്‍ ഒരു വഴിയാണ്. ഇങ്ങനെ വരുമ്പോള്‍ നമ്മുടെ ശരീരം കൊഴുപ്പിനെ ഉരുക്കും. അസിഡിറ്റി വായ്‌നാറ്റമുണ്ടാക്കുന്ന ഒന്നാണ്. ഇതിനു പുറമേ വെള്ളം കുടിയ്ക്കാത്തത് ഇതിനൊരു പ്രധാന കാരണം തന്നെയാണ്. കഫക്കെട്ടും ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കാത്തതുമെല്ലാം ഇതിനു കാരണമാണ്യ

വായ്‌നാറ്റം തന്നെ പല തരത്തിലുണ്ട്, ടെംപററി അതായത് താല്‍ക്കാലികം, പെര്‍മെനന്റ് അഥവാ സ്ഥിരമായത്. ഇവയ്ക്കു രണ്ടിനും പല വീട്ടുവൈദ്യങ്ങളും പരിഹാരമായി ഉണ്ട്. യാതൊരു ദോഷവും വരുത്താത്ത ഇവ പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. യാതൊരു ദോഷവും വരുത്താത്ത ഇവ പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. തികച്ചും സ്വാഭാവിക വഴികളാണ് ഇവ

ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക

ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക

ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക എന്നിവ ഭക്ഷണ ശേഷം കഴിയ്ക്കുന്നതു വായ്‌നാറ്റം അകറ്റാന്‍ ഏറെ നല്ലതാണ്. ഇതു ഭക്ഷണം ദഹിയ്ക്കുവാനും ഏറെ നല്ലതാണ്. ഇവ ഭക്ഷണ ചേരുകള്‍ എന്നതിലുപരിയായി ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതുമാണ്. ഇവയ്‌ക്കെല്ലാം ഔഷധ ഗുണങ്ങളും ധാരാളമുണ്ട്.

തൈര്

തൈര്

തൈര് മോശം ബാക്ടീരിയകളെ കൊന്നൊടുക്കുവാന്‍ ഏറെ നല്ലതാണ്. ഇതിന്റെ പ്രോബയോട്ടിക് ഗുണമാണ് ഇതിനു സഹായിക്കുന്നു. തൈരിലെ നല്ല ബാക്ടീരിയകള്‍ മോശം ബാക്ടീരിയകളെ അകറ്റാനും വായ്‌നാറ്റം മാറാനും സഹായിക്കുന്ന ഒന്നാണ്. തൈര് വായില്‍ കവിള്‍ കൊണ്ട് മൂന്നു മിനിറ്റു കഴിഞ്ഞ് തുപ്പിക്കളയാം. ഇത് വായ്‌നാറ്റം അകറ്റാനുളള നല്ലൊരു വഴിയാണ്. തൈര് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും നല്ലതു തന്നെയാണ്.

പശുവിന്‍ നെയ്യും വെളുത്തുള്ളിയും

പശുവിന്‍ നെയ്യും വെളുത്തുള്ളിയും

പശുവിന്‍ നെയ്യും വെളുത്തുള്ളിയും നല്ലൊരു മരുന്നാണ. രാവിലെ വെറും വയറ്റില്‍ പശുവിന്‍ നെയ്യില്‍ ഒരല്ലി വെളുത്തുള്ളി ചവച്ചു ചേര്‍ത്തു കഴിയ്ക്കാം. ഇതു ഗുണം നല്‍കും. വായ്‌നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണിത്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

വായനാറ്റമകറ്റാന്‍ ബേക്കിംഗ് സോഡ നല്ലതാണ്. ഇത് ഇളം ചൂടുവെള്ളത്തില്‍ കലക്കി വായില്‍ കവിള്‍ കൊള്ളുകയോ ചെയ്യുക. ഇതും വായ്‌നാറ്റം മാറ്റാന്‍ നല്ലതാണ്. ഇതു പോലെ ഭക്ഷണ ശേഷം ഒരു കഷ്ണം നാരങ്ങ, ഒരല്ലി ഓറഞ്ച് എന്നിവ കഴിയ്ക്കുന്നതു നല്ലതാണ്.

വെറ്റില

വെറ്റില

സ്ഥിരം വായ്‌നാറ്റമെങ്കില്‍ വെറ്റില നല്ലൊരു പരിഹാരമാണ്. വെറ്റിലയുടെ കൊടി ഉണക്കിപ്പൊടിയ്ക്കുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ കലക്കി കഴിയ്ക്കാം. ഇതും വായ്‌നാറ്റത്തിനു പരിഹാരമാണ്. ഇതു പോലെ ഇരട്ടി മധുരം വായിലിട്ടു ചവയ്ക്കുന്നത് വായ്‌നാറ്റമകറ്റാന്‍ ഏറെ നല്ലതാണ്. ഇതും സ്ഥിരം വായ്‌നാറ്റമെങ്കില്‍ ചെയ്യാവുന്ന ഒന്നാണ്.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി ആരോഗ്യത്തിനു മാത്രമല്ല, വായ്‌നാററകമറ്റാനും നല്ലതാണ്. ഇതും പരീക്ഷിയ്ക്കാം. കറുത്ത ഉണക്ക മുന്തിരി കഴിയ്ക്കാം. ഇതു പോലെ രാത്രി ആപ്പിള്‍ കഴിയ്ക്കുന്നത് മോണ ശക്തിപ്പെടാന്‍ ചെയ്യാവുന്ന ഒരു വഴിയാണ്. ഇതും ഏറെ ഗുണം നല്‍കും.

ബ്രഷ്

ബ്രഷ്

ടൂത്ത് ബ്രഷ് ഏറെ പഴകിയത് ഉപയോഗിയ്ക്കരുത്. മാത്രമല്ല, പല്ലു തേയ്ക്കുമ്പോള്‍ പല്ലിന്റെ എല്ലാ വശത്തും എത്തുകയും വേണം. വശങ്ങള്‍ക്കുള്ളിലേയ്ക്കും ഇതെത്തണം. എന്തു ഭക്ഷണം കഴിച്ചാലും വായ നല്ലപോലെ കഴുകുക. രണ്ടു നേരമെങ്കിലും ബ്രഷ് ചെയ്യുക. പ്രത്യേകിച്ചും രാത്രി കിടക്കുവാന്‍ നേരത്ത്. കാരണം രാത്രിയാണ് ബാക്ടീരിയകള്‍ വായില്‍ കൂടുതല്‍ പെരുകുക. ഇതാണ് രാവിലെ വായ്‌നാറ്റം അനുഭവപ്പെടാനുള്ള ഒരു കാരണവും. ഇതു പോലെ ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ടു വായ കഴുകുന്നതും വായ്‌നാറ്റം അകലാന്‍ സഹായിക്കും.

Read more about: health body ആരോഗ്യം
English summary

How To Treat Mouth Odor With Home Remedies

How To Treat Mouth Odor With Home Remedies, Read more to know about,
Story first published: Thursday, August 1, 2019, 15:17 [IST]
X
Desktop Bottom Promotion