For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊലിപ്പുറത്തെ ഈ പ്രശ്‌നത്തെ ശ്രദ്ധിക്കണം

|

സോറിയാസിസ്, എക്‌സിമ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്) എന്നിവയാണ് സാധാരണ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്‍. എന്നാല്‍ ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. ഓരോ ചര്‍മ്മ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ലക്ഷണങ്ങളാണ് ഉള്ളത്. ഇവയില്‍ ഏത് ചര്‍മ്മ പ്രശ്‌നമാണെങ്കിലും പലപ്പോഴും ചുവന്ന നിവും ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലും തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. കാഴ്ചയില്‍ സമാനമായ ഈ ലക്ഷണങ്ങള്‍ പലപ്പോഴും ഇവയിലേതാണ് എന്ന് തിരിച്ചറിയപ്പെടാതെ പോവുന്നതിന് കാരണമാകുന്നുണ്ട്.

സോറിയാസിസും എക്സിമയും പലപ്പോഴും തിരിച്ചറിയാതെ പോവുന്നതിന് പിന്നില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ പരിചയസമ്പന്നനായ ഒരു ഡെര്‍മറ്റോളജിസ്റ്റിന് ഇതിന്റെ വ്യത്യാസങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. സോറിയാസിസില്‍ നിന്ന് വന്നാല് വേര്‍തിരിച്ചറിയാന്‍ ടേപ്പ് സ്ട്രിപ്പിംഗ് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നുണ്ട്.

വാതിലടച്ചാലും അടച്ചോ എന്ന് സംശയമോ, രോഗമാണ്വാതിലടച്ചാലും അടച്ചോ എന്ന് സംശയമോ, രോഗമാണ്

ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് സുതാര്യമായ പശ ഫിലിമുകള്‍ അമര്‍ത്തിയെടുക്കുന്ന ടേപ്പ് സ്ട്രിപ്പിംഗ് രീതി സാധാരണയായി സൗന്ദര്യവര്‍ദ്ധക, ഡെര്‍മറ്റോളജിക്കല്‍ ഫോര്‍മുലേഷനുകളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് ഉപയോഗിക്കുന്നു. പരാന്നഭോജികള്‍, മുടിയുടെ തകരാറുകള്‍, സൈറ്റോളജി എന്നിവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് വസ്തുക്കള്‍ ശേഖരിക്കുന്നതിനുള്ള ദ്രുതവും കാര്യക്ഷമവുമായ മാര്‍ഗ്ഗം കൂടിയാണിത്. കൂടുതല്‍ അറിയാന്‍ വായിക്കാം.

അടിസ്ഥാന കാരണങ്ങള്‍ അറിയുക

അടിസ്ഥാന കാരണങ്ങള്‍ അറിയുക

സോറിയാസിസ് എക്‌സിമ എന്നിവയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്. സോറിയാസിസ് ഒരു സ്വയം രോഗപ്രതിരോധ രോഗമാണ്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറക്കുകയും ചര്‍മ്മകോശങ്ങള്‍ വളരെ വേഗത്തില്‍ വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ മുകളില്‍ കുന്നുകൂടുന്ന കോശങ്ങള്‍ പിന്നീട് വെളുത്ത പാടുകള്‍ രൂപപ്പെടുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിലൂടെ ചര്‍മ്മത്തില്‍ വളരെയധികം അസ്വസ്ഥതയും ഉണ്ടാവുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ രോഗം പകരാതെ മുന്നോട്ട് പോകാവുന്നതാണ്.

എക്‌സിമയെന്നാല്‍

എക്‌സിമയെന്നാല്‍

ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ എക്‌സിമയ്ക്ക് കാരണമായേക്കാം. ചര്‍മ്മത്തിന്റെ മുകളില്‍ ഒരു സംരക്ഷിത പാളി സൃഷ്ടിക്കുന്നതിന് ഉത്തരവാദിയായ ജീനിന്റെ പരിവര്‍ത്തനം മൂലമാകാം പലപ്പോഴും എക്‌സിമ പോലുള്ളവ സംഭവിക്കുന്നത്. അങ്ങനെ, പരിവര്‍ത്തനം ചെയ്ത ജീന്‍ ചര്‍മ്മത്തെ അണുബാധയ്ക്കും പുകച്ചിലിനും കാരണമാകുന്നുണ്ട്. ഇത് കൂടാതെ എക്‌സിമയെ പ്രേരിപ്പിക്കുന്നതില്‍ വരണ്ട കാലാവസ്ഥയ്ക്കും ഒരു പങ്കുണ്ട്.

വ്യത്യാസങ്ങള്‍ ഇങ്ങനെയാണ്

വ്യത്യാസങ്ങള്‍ ഇങ്ങനെയാണ്

എക്‌സിമയും സോറിയാസിസും തിരിച്ചറിഞ്ഞാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതില്‍ നിന്ന് പരിഹാരം കാണാം. എക്സിമ വളരെ തീവ്രമായ ചൊറിച്ചിലിന് കാരണമാകും. ചില സമയങ്ങളില്‍ ഇത് വളരെ മോശമാവുകയും ചര്‍മ്മത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്യും. ഇത്ത നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിച്ചാല്‍ ഒരു പരിധി വരെ നമുക്ക് അതിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ സോറിയാസിസ് നേരിയ ചൊറിച്ചിലിന് കാരണമാകുമെങ്കിലും നിങ്ങള്‍ക്ക് പലപ്പോഴും അതികഠിനമായ വേദനയുണ്ടാവുന്നത് പോലെ തോന്നാവുന്നതാണ്. അതിന്റെ ഫലമായി നിങ്ങളുടെ ചര്‍മ്മം കത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നു.

കാണാനും വ്യത്യസ്തം

കാണാനും വ്യത്യസ്തം

എക്സിമയും സോറിയാസിസും ചുവപ്പ്, ചൊറിച്ചില്‍ എന്നിവയുടെ പാടുകള്‍ക്ക് കാരണമാകും. എന്നാല്‍ എക്‌സിമയേക്കാള്‍ ചര്‍മ്മം കട്ടിയുള്ളതും സോറിയാസിസില്‍ കൂടുതല്‍ വീക്കം ഉള്ളതുമാണ്. രണ്ട് അവസ്ഥകളും നിങ്ങളുടെ ശരീരത്തില്‍ എവിടെയും കാണാന്‍ കഴിയും, പക്ഷേ ചില പ്രത്യേക ഇടങ്ങളില്‍ അല്‍പം കൂടുതലായി ഇത് കാണുന്നുണ്ട്. സോറിയാസിസ് പലപ്പോഴും തലയോട്ടി, കൈമുട്ട്, കാല്‍മുട്ട്, നിതംബം, മുഖം, താഴത്തെ പുറം, കൈപ്പത്തി, കാലുകളുടെ വിരലുകള്‍ വിരല്‍ നഖങ്ങളും കാല്‍വിരലുകളും, വായ, ചുണ്ടുകള്‍, കണ്‌പോളകള്‍, ചെവികള്‍, ചര്‍മ്മ മടക്കുകള്‍ എന്നിവ പോലുള്ള ഭാഗത്തും കാണാവുന്നതാണ്.

കാണാനും വ്യത്യസ്തം

കാണാനും വ്യത്യസ്തം

എന്നാല്‍ എക്‌സിമ നിങ്ങളുടെ കൈമുട്ടിന്റെ ഉള്‍ഭാഗം പോലെ അല്ലെങ്കില്‍ കാല്‍മുട്ടിന് പിന്നില്‍ വളയുന്ന ശരീരത്തിന്റെ ചില ഭാഗങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇത് നിങ്ങളുടെ കഴുത്ത്, കൈത്തണ്ട, കണങ്കാലുകള്‍ എന്നിവയിലും പ്രത്യക്ഷപ്പെടാം. എക്‌സിമയും സോറിയാസിസും രണ്ട് തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്തിയാല്‍ ഉടനേ തന്നെ നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം.

കുട്ടികളെ ബാധിക്കുന്നത്

കുട്ടികളെ ബാധിക്കുന്നത്

സോറിയാസിസിനേക്കാള്‍ എക്‌സിമ കുട്ടികളെ ബാധിക്കുന്നു. രണ്ട് രോഗങ്ങളും ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുമെങ്കിലും, സോറിയാസിസിനേക്കാള്‍ എക്‌സിമ കുട്ടികളില്‍ സാധാരണമാണ്. കുഞ്ഞുങ്ങള്‍ക്ക് താടി, കവിള്‍, തലയോട്ടി, നെഞ്ച്, പുറം, കൈകള്‍, കാലുകള്‍ എന്നിവയില്‍ എക്സിമ ഉണ്ടാകാം. 15 നും 35 നും ഇടയില്‍ പ്രായമുള്ളവരിലാണ് സാധാരണയായി സോറിയാസിസ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ചര്‍മ്മത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉടനേ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

English summary

How To Tell The Difference Between Eczema And Psoriasis in Malayalam

Here in this article we are discussing about the difference between Eczema and psoriasis. Take a look.
X
Desktop Bottom Promotion