For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട്, എന്തിന് വേണ്ടി ഹോംക്വാറന്‍റൈൻ; അറിയണം

|

കൊറോണ വൈറസ് ഇന്ന് ലോകവ്യാപനമായ ഒരു മഹാമാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരിക്കലും ഇത് ഒരു വളരെയധികം ഭയക്കേണ്ട ഒരു അവസ്ഥയല്ല എന്ന് നമ്മുടെ ആരോഗ്യവകുപ്പ് ഓരോ സമയവും പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. പൂർണ പിന്തുണയാണ് ആരോഗ്യവകുപ്പ് നാം ഓരോരുത്തർക്കും നൽകിക്കൊണ്ടിരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരും രോഗം ബാധിച്ചവരും രോഗബാധിത സാധ്യതയുള്ളവരും എന്തുകൊണ്ടും പലപ്പോഴും ഹോംക്വാറന്‍റൈനിൽ കഴിയുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നാൽ എന്താണ് ഹോം ക്വാറന്‍റൈൻ, എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്, എന്താണ് ഇതിന്‍റെ ആവശ്യകത എന്നുള്ളത് പലർക്കും അറിയില്ല.

കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചവർ ഉണ്ടെങ്കിലും ആരുടേയും സ്ഥിതി ഗുരുതരമല്ല. രോഗത്തെ പ്രതിരോധിക്കുന്നതിനും രോഗബാധിതർക്ക് വേണ്ട എല്ലാ വിധത്തിലുള്ള പിന്തുണയും നൽകി നമ്മുടെ ആരോഗ്യരംഗവും രംഗത്തുണ്ട്. എന്നാൽ ഇതിനിടയിൽ പ്രചരിക്കുന്ന വ്യാജമായ കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാൻ പോയാൽ അത് നിങ്ങളുടെ ഭയം വര്‍ദ്ധിപ്പിക്കുകയും രോഗത്തിന് പ്രതിരോധം തീർക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു.

കൊറോണവൈറസ്: അറിയാതെപോലും വിശ്വസിക്കരുത് ഇതെല്ലാംകൊറോണവൈറസ്: അറിയാതെപോലും വിശ്വസിക്കരുത് ഇതെല്ലാം

രോഗലക്ഷണങ്ങൾ എല്ലാം പ്രകടിപ്പിക്കുന്നവരും ആശുപത്രിയിലെ ഐസൊലോഷൻ വാർഡിലേക്ക് മാറ്റുകയും രോഗികളുമായി ഇടപെട്ടെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാവാത്തവരെ വീടുകളിൽ നിരീക്ഷണത്തിൽ ആക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരിൽ രോഗലക്ഷണങ്ങൾ ഇത് വരേക്കും പ്രകടമാവാത്തവരെയാണ് ഹോം ക്വാറന്‍റൈൻ എന്ന പേരിൽ വീടുകളിൽ താമസിപ്പിക്കുന്നത്. ഇവർക്ക് ആരോഗ്യവകുപ്പ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഉണ്ട്. അവ എന്തൊക്കെയന്നത് പലർക്കും അറിയില്ല. ഇവ കൃത്യമായി പാലിച്ചാൽ നമുക്ക് വൈറസ് ബാധ പകരുന്നതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വായിക്കൂ

കുടുംബാംഗങ്ങളുമായി സമ്പർക്കം

കുടുംബാംഗങ്ങളുമായി സമ്പർക്കം

വീട്ടിൽ നീരീക്ഷണത്തില്‍ കഴിയുന്നവർ ഒരു കാരണവശാലും മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും ആയുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളിലേക്ക് രോഗബാധയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വേളകളിൽ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപെടുന്നതിന് നിങ്ങൾ അവസരം ഉണ്ടാക്കരുത്.

മാസ്കും കൈയ്യുറയും ഉപയോഗിക്കാം

മാസ്കും കൈയ്യുറയും ഉപയോഗിക്കാം

മാസ്കും കൈയ്യുറയും ഉപയോഗിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവരും ഹോം ക്വാറന്‍റൈന്‍ സ്വീകരിക്കുന്നവരും മാസ്കും കൈയ്യുറയും ഉപയോഗിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് ഹോം ക്വാറന്‍റൈനിൽ കഴിയുന്നവർ വളരെയധികം ശ്രദ്ധിക്കണം.

ശരീര സ്രവങ്ങൾ

ശരീര സ്രവങ്ങൾ

രോഗിയുമായുള്ള ശരീര സ്രവങ്ങൾ നിങ്ങളിൽ രോഗബാധയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളിൽ രോഗബാധക്കുള്ല സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല രോഗിയെ ശുശ്രൂഷിക്കുന്നവരിലേക്ക് പലപ്പോഴും ശരീര സ്രവങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമ്പര്‍ക്കത്തില്‍ വരാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

രോഗിയെ സ്പര്‍ശിച്ച ശേഷം

രോഗിയെ സ്പര്‍ശിച്ച ശേഷം

രോഗിയെ സ്പർശിച്ച ശേഷം രോഗിയുടെ മുറിയിൽ കയറിയതിന് ശേഷവും കൈകൾ നല്ലതു പോലെ സോപ്പുപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. ഇത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഓരോ സമയവും ശ്രദ്ധിക്കേണ്ടതാണ്. രോഗിയെ സ്പർശിച്ച ശേഷം 20 സെക്കന്‍റ് എങ്കിലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം.

കൈകൾ തുടക്കണം

കൈകൾ തുടക്കണം

ഒരിക്കലും ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കൈകൾ തുടക്കുന്നതിനും ടവ്വൽ, പേപ്പറുകൾ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ശേഷം ഇത് വളരെയധികം നിർമ്മാർജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ വായുസഞ്ചാരമുള്ള മുറിയിൽ തന്നെ കഴിയുന്നതിന് ശ്രദ്ധിക്കണം.

പങ്കുവെക്കരുത്

പങ്കുവെക്കരുത്

പാത്രങ്ങൾ, വസ്ത്രങ്ങൾ, തോർത്ത്, ടവ്വൽ എന്നിവയൊന്നും പങ്ക് വെച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗബാധയുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റൈൻ ചെയ്തിട്ടുള്ളവരും മുകളിൽ പറഞ്ഞവയെല്ലാം ബ്ലീച്ചിംങ് ലായനി ഇട്ടിട്ട് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വെയിലത്ത് വെച്ച് ഉണക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

സന്ദർശകരെ അനുവദിക്കരുത്

സന്ദർശകരെ അനുവദിക്കരുത്

ഒരിക്കലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കരുത്. കൂടാതെ ചുമക്കുമ്പോളോ, തുമ്മുമ്പോഴോ, തോർത്ത്, തുണി, എന്നിവ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പൊതുസ്ഥലത്ത് തുപ്പാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കോള്‍സെന്‍റർ നമ്പർ അടുത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. മുകളിൽ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഹോംക്വാറന്‍റൈനിൽ ഉള്ള വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.

English summary

How to Self Quarantine at Home during Coronavirus Outbreak

Here in this article we are discussing about the how to self quarantine at home during the coronavirus outbreak. Read on.
X
Desktop Bottom Promotion