For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

|

ശൈത്യകാലം പടിവാതില്‍ക്കലെത്തി. ആഘോഷങ്ങളുടെ കാലമാണ് മുന്നിലുള്ളതെങ്കിലും ഇക്കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് കോവിഡ് 19 വൈറസ് ബാധ ലോകത്തെ കീഴടക്കുമ്പോള്‍. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് കോവിഡ് 19 എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ത്തന്നെ, ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും തല ഉയര്‍ത്തുമ്പോള്‍ കോവിഡ് 19 കൂടി ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ശൈത്യകാലത്തെ മറ്റ് അണുബാധകളുമായി കൂടിച്ചേര്‍ന്ന് കോവിഡ് വൈറസ് മോശമാകുമോ അതോ കുറയുമോ എന്നും ശാസ്ത്രലോകം ഉറ്റുനോക്കുന്നു.

Most read: ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകുംMost read: ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകും

മുന്‍കാലങ്ങളില്‍ നിന്നു മാറി ഈ ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കേണ്ടത് ഏവര്‍ക്കും പ്രധാനമാണ്. അതിനാല്‍, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക എന്നിവ മാത്രമാണ് അണുബാധയില്‍ നിന്നും രക്ഷനേടാനുള്ള വഴി. നമ്മുടെ ശരീരം ഒരു പരിസ്ഥിതിയാണ്. ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ ശരീരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ശക്തമായ പ്രതിരോധശേഷിയോടെ തുടരാനും സഹായിക്കുന്നു. അതിനാല്‍ ഈ ശൈത്യകാലത്ത് സ്വയം പരിരക്ഷിക്കാനുള്ള ചില വഴികള്‍ ഇതാ.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഭക്ഷണമാണ് ശരീരത്തിന്റെ ഊര്‍ജ്ജം. നമ്മള്‍ എന്ത് കഴിക്കുന്നോ, അതാണ് നമ്മുടെ ശരീരം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യകരമായതും പ്രതിരോധശേഷി ഉള്ളതുമായ ഒരു ശരീരം നമുക്ക് ലഭിക്കുന്നു. ചോളം, ബജ്ര, റാഗി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളായ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം എന്നിവ കൂടാതെ ഫൈറ്റോ ന്യൂട്രിയന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ ഡ്രൈ ഫ്രൂട്‌സും നട്‌സും പോഷകങ്ങളുടെ പവര്‍ഹൗസുകളാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയ്ക്കായി ദിവസവും ഒരു ഔണ്‍സ് വീതം ഡ്രൈ ഫ്രൂട്‌സും നട്‌സും കഴിക്കുക.

സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങള്‍

ശൈത്യകാലത്ത് വിവിധ അസുഖങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നു. അതിനാല്‍, ചെറിയൊരു അസുഖം പോലും അവഗണിക്കാതിരിക്കുക. ഇക്കാലത്ത് നിങ്ങളെ സഹായിക്കുന്ന ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമുണ്ട്. ജലദോഷം, പനി എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സസ്യമാണ് തുളസി. ഇഞ്ചി നിങ്ങളുടെ ശരീരത്തെ ശൈത്യകാലത്ത് ഊഷ്മളമായി നിലനിര്‍ത്തുന്നു. ശൈത്യകാലത്ത് നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്ന ഔഷധമാണ് ഇഞ്ചിച്ചായ. അതുപോലെതന്നെ, പ്രതിരോധശേഷിക്ക് പേരുകേട്ട മഞ്ഞള്‍, കുരുമുളക്, വെളുത്തുള്ളി, ഉലുവ, കറുവപ്പട്ട എന്നിവയും നിങ്ങളുട ദൈനംദിന ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തു.

Most read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനംMost read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

വ്യായാമം

വ്യായാമം

ശരീരഭാരം ക്രമീകരിക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യ വിദഗ്ദ്ധര്‍ വ്യായാമം ശുപാര്‍ശ ചെയ്യുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിന് പുറമെ, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വ്യായാമം നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, ദിവസവും അല്‍പനേരം വ്യായാമത്തിനായും മാറ്റിവയ്ക്കുക. ഒരു ദിവസം 30 മിനിറ്റ് സാധാരണ വ്യായാമമുറകള്‍ മാത്രം പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല ഗുണങ്ങളും ലഭിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാന്‍ വ്യായാമം സഹായിക്കുന്നു. പോഷകങ്ങള്‍ ആവശ്യമുള്ളിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാനും വ്യായാമം സഹായിക്കുന്നു.

ഉറക്കം

ഉറക്കം

മുതിര്‍ന്നവര്‍ക്ക് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. നല്ല ഉറക്കം നിങ്ങളുടെ തലച്ചോറും ശരീരവും തമ്മിലുള്ള ബന്ധം കൂടുതല്‍ കൃത്യമാക്കുന്നു. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഉറക്കക്കുറവ് സമ്മര്‍ദ്ദത്തിന് കാരണമായേക്കാം. ഇത് നിരവധി അസുഖങ്ങള്‍ക്കും വഴിവയ്ക്കുന്നു. ദിവസവും ആവശ്യമായ വിശ്രമം നമ്മുടെ ശരീരത്തിന് ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍, ഈ ശൈത്യകാലത്ത് ആരോഗ്യത്തോടെ തുടരാന്‍ ഉറക്ക സമയത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

Most read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

യോഗയും ധ്യാനവും

യോഗയും ധ്യാനവും

ശ്വാസകോശത്തിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും പ്രാണായാമം പോലുള്ള മുറകള്‍ സഹായിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കൂടാതെ, സൂര്യനമസ്‌കാരം പോലുള്ളവയും യോഗയും നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ശ്വാസകോശാരോഗ്യത്തിന് പ്രധാനമാണ് വിറ്റാമിന്‍ സി. അണുബാധ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് ഹോസ്റ്റ് സെല്ലുകളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സി ഒരു അനുബന്ധമായോ അല്ലെങ്കില്‍ അതിന്റെ സ്വാഭാവിക രൂപത്തിലോ നിങ്ങള്‍ക്ക് കഴിക്കാം. സിട്രസ് പഴങ്ങള്‍, പച്ച ഇലക്കറികള്‍, തക്കാളി, പപ്പായ, പേരക്ക, നെല്ലിക്ക എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

കോവിഡില്‍ നിന്ന് രക്ഷനേടാന്‍

കോവിഡില്‍ നിന്ന് രക്ഷനേടാന്‍

കോവിഡ് വ്യാപനക്കാലത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാവും. നിങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കഴുകുക, പ്രത്യേകിച്ചും നിങ്ങള്‍ ഒരു പൊതുസ്ഥലം സന്ദര്‍ശിച്ച ശേഷം. മൂക്ക് പിടിച്ചാലോ, തുമ്മല്‍, ചുമ എന്നിവയ്ക്കുശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക. ഭക്ഷണം കഴിക്കുന്നതിനും മുമ്പും നിങ്ങളുടെ മാസ്‌ക് കൈകാര്യം ചെയ്ത ശേഷവും രോഗിയായ ആരൈയെങ്കിലും പരിചരിച്ച ശേഷവും വളര്‍ത്തുമൃഗങ്ങളെ തൊട്ട ശേഷവുമൊക്കെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അല്ലെങ്കില്‍, കുറഞ്ഞത് 60% മദ്യം അടങ്ങിയിരിക്കുന്ന ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

Most read:ഓട്‌സ് വെള്ളം ദിവസേന കുടിച്ചാല്‍ മാറ്റം അത്ഭുതംMost read:ഓട്‌സ് വെള്ളം ദിവസേന കുടിച്ചാല്‍ മാറ്റം അത്ഭുതം

അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക

അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക

രോഗികളായ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവരുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക. കഴിയുമെങ്കില്‍, രോഗിയായ വ്യക്തിക്കും മറ്റുള്ളവരും തമ്മില്‍ 6 അടി അകലം പാലിക്കുക. വീടിന് പുറത്തിറങ്ങിയാലും മറ്റുള്ളവരുമായ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുപോലും ഇപ്പോള്‍ വൈറസ് പടരാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുക. മാസ്‌ക് ധരിക്കുന്നത് മറക്കാതിരിക്കുക.

മാസ്‌ക് മറക്കരുത്

മാസ്‌ക് മറക്കരുത്

നിങ്ങള്‍ക്ക് അസുഖം തോന്നുന്നില്ലെങ്കില്‍പോലും നിങ്ങള്‍ വൈറസ് വാഹകരാകാം, അതുപോലെ നേരെ തിരിച്ചും. അതിനാല്‍, മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ മുഖവും മൂക്കും മാസ്‌ക് ഉപയോഗിച്ച് മൂടുക. എന്നാല്‍, 2 വയസ്സിന് താഴെയുള്ള കൊച്ചുകുട്ടികളില്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ മാസ്‌ക് ഉപയോഗം ശ്രദ്ധിച്ചു വേണം.

Most read:കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാംMost read:കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാം

വീടുകളിലും ശുചിത്വം

വീടുകളിലും ശുചിത്വം

വൈറസ് എവിടെയും കടന്നുകൂടാം. അതിനാല്‍, നിങ്ങളുടെ വീടും ശുചിത്വത്തോടെ സൂക്ഷിക്കുക. നിങ്ങള്‍ പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ ദിവസവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. ടേബിളുകള്‍, ഡോര്‍ക്‌നോബുകള്‍, ലൈറ്റ് സ്വിച്ചുകള്‍, കൗണ്ടര്‍ടോപ്പുകള്‍, ഹാന്‍ഡിലുകള്‍, ഡെസ്‌കുകള്‍, ഫോണുകള്‍, കീബോര്‍ഡുകള്‍, ടോയ്‌ലറ്റ്, സിങ്ക് എന്നിവ പതിവായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അണുവിമുക്തമാക്കുന്നതിന് മുമ്പ് സോപ്പ് അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിക്കുക. ദിവസവും നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുക, രോഗലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കുക. പനി, ചുമ, ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ കോവിഡ് 19 ന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ നിങ്ങളിലുണ്ടോ എന്ന് ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ വേണ്ട നടപടികള്‍ ചെയ്യുക.

English summary

How To Protect Yourself From Coronavirus This Winter

Winters are almost here and while we are all ready to the feast and indulge, it is important to take care of health as well, especially during COVID times. Read on how to protect yourself from coronavirus this winter.
Story first published: Wednesday, November 4, 2020, 11:23 [IST]
X
Desktop Bottom Promotion