For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുരങ്ങുവസൂരി ആഗോള പകര്‍ച്ചവ്യാധി; രോഗത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ട മുന്‍കരുതലുകള്‍

|

മാരകമായ കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം പതിയെ കരകയറുന്നതിനിടെ ലോകത്തിന് ഭീഷണിയായി ഇപ്പോള്‍ കുരങ്ങുവസൂരിയും. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ കുരങ്ങുപനി ഭീതി നിലനില്‍ക്കുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കുരങ്ങുവസൂരി വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ഇതിനെതിരേ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരത്തിലേറെ രോഗികളാണ് കുരങ്ങുവസൂരി ബാധിച്ച് ചികിത്സയിലുള്ളത്. മങ്കിപോക്‌സ് രോഗത്തിനെതിരേ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന പ്രതിരോധ നടപടികളും ഈ രോഗത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: മെറ്റബോളിസം കൂട്ടി കൊഴുപ്പ് എരിച്ചുകളയാന്‍ ഉത്തമം ഈ വിത്തുകള്‍Most read: മെറ്റബോളിസം കൂട്ടി കൊഴുപ്പ് എരിച്ചുകളയാന്‍ ഉത്തമം ഈ വിത്തുകള്‍

വസൂരിയുമായി സാമ്യമുള്ള ലക്ഷണങ്ങള്‍

വസൂരിയുമായി സാമ്യമുള്ള ലക്ഷണങ്ങള്‍

1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരാവുന്ന രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങ് വസൂരി. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ വസൂരി ലക്ഷണങ്ങളുമായി വളരെ സാമ്യമുള്ളതാണ്. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം അധികമായി കാണപ്പെടുന്നത്. മനുഷ്യരില്‍ കുരങ്ങ് വസൂരി ആദ്യമായി കണ്ടെത്തിയത് 1970ല്‍ കോംഗോയില്‍ ഒന്‍പത് വയസുള്ള ഒരു ആണ്‍കുട്ടിയിലാണ്.

കേരളത്തിനു പുറത്ത് ഡല്‍ഹിയിലും രോഗബാധ

കേരളത്തിനു പുറത്ത് ഡല്‍ഹിയിലും രോഗബാധ

കുരങ്ങുകള്‍ കൂടാതെ അണ്ണാന്‍, ഗാംബിയന്‍ പൗച്ച് എലികള്‍, ഡോര്‍മിസ് എന്നിവയിലും ഈ അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗവും ആഫ്രിക്കന്‍ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഈ രോഗത്തിന് സാധ്യതയുള്ള മൃഗങ്ങള്‍ ഉള്ളത്. എന്നിരുന്നാലും, ഇപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് നാശം സൃഷ്ടിക്കുകയാണ്. കോംഗോയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2 മങ്കിപോക്‌സ് കേസുകള്‍ കൂടാതെ കഴിഞ്ഞദിവസം ഡല്‍ഹിയിലും ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Most read:തേങ്ങവെള്ളം എപ്പോഴും കുടിക്കാം, പക്ഷേ രാത്രി കുടിച്ചാലുള്ള ഫലം ഇതാണ്Most read:തേങ്ങവെള്ളം എപ്പോഴും കുടിക്കാം, പക്ഷേ രാത്രി കുടിച്ചാലുള്ള ഫലം ഇതാണ്

മങ്കിപോക്‌സിന്റെ വകഭേദങ്ങള്‍

മങ്കിപോക്‌സിന്റെ വകഭേദങ്ങള്‍

കോംഗോ സ്ട്രെയിനും വെസ്റ്റ് ആഫ്രിക്കന്‍ സ്ട്രെയിനും മങ്കിപോക്സിന്റെ രണ്ട് വകഭേദങ്ങളാണ്. പശ്ചിമാഫ്രിക്കന്‍ സ്‌ട്രെയിനേക്കാള്‍ മാരകമാണ് കോംഗോ സ്‌ട്രെയിന്‍. കോംഗോ സ്ട്രെയിനിന്റെ മരണനിരക്ക് 10% ആണെങ്കില്‍, പശ്ചിമാഫ്രിക്കന്‍ സ്ട്രെയിനിന്റെ മരണനിരക്ക് അതിലും 1% കുറവാണ്.

മനുഷ്യര്‍ക്ക് എങ്ങനെ രോഗം ബാധിക്കുന്നു

മനുഷ്യര്‍ക്ക് എങ്ങനെ രോഗം ബാധിക്കുന്നു

കുരങ്ങുപനി ബാധിച്ച മൃഗം കടിച്ചാലോ രോഗബാധിതനായ മൃഗത്തിന്റെ രക്തം, ശരീര സ്രവങ്ങള്‍ അല്ലെങ്കില്‍ രോമങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തിയാലോ കുരങ്ങുവസൂരി രോഗം മനുഷ്യരിലേക്ക് പകരാം. രോഗം ബാധിച്ച മൃഗത്തിന്റെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതും ഈ അണുബാധ പടരാന്‍ ഇടയാക്കും. ചൊറിച്ചില്‍, ത്വക്കില്‍ കുമിളകള്‍ എന്നിവയുള്ള രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കിടക്കകള്‍ അല്ലെങ്കില്‍ തൂവാലകള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധിതനായ വ്യക്തിയുടെ ചുമ, തുമ്മല്‍ കണികകളും രോഗം പടര്‍ത്തും. വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മങ്കിപോക്‌സ് വൈറസ് ലൈംഗികമായി പകരുന്നതായും സംശയിക്കുന്നു. എന്നിരുന്നാലും, വൈറസ് മനുഷ്യര്‍ക്കിടയില്‍ അത്രയധികം പകര്‍ച്ചവ്യാധിയല്ലെന്ന് പറയപ്പെടുന്നു.

Most read:ആരോഗ്യത്തിന്റെ താക്കോല്‍; രാവിലെ വെറുംവയറ്റില്‍ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാലുള്ള നേട്ടങ്ങള്‍Most read:ആരോഗ്യത്തിന്റെ താക്കോല്‍; രാവിലെ വെറുംവയറ്റില്‍ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാലുള്ള നേട്ടങ്ങള്‍

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍

മങ്കിപോക്‌സ് വൈറസ് ബാധിച്ച് 21 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. വസൂരി ലക്ഷണങ്ങളെ അപേക്ഷിച്ച് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കുറവാണ്. പനി, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് നോഡുകള്‍ വീര്‍ക്കല്‍ എന്നിവ മങ്കിപോക്‌സ് വൈറസിന്റെ ചില ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെ തുടര്‍ന്ന്, ആളുകള്‍ക്ക് ചര്‍മ്മത്തില്‍ കുമിളകള്ഡ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. പലപ്പോഴും ഇത് ആദ്യം മുഖത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. കുരങ്ങുവസൂരി രോഗം രണ്ടോ നാലോ ആഴ്ച വരെ നീണ്ടുനില്‍ക്കും.

ഇതൊരു മാരക രോഗമാണോ

ഇതൊരു മാരക രോഗമാണോ

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം, മധ്യ ആഫ്രിക്ക പോലുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര ആരോഗ്യ സംരക്ഷണ സൗകര്യങ്ങളില്ല. രോഗബാധിതരായ 10 പേരില്‍ ഒരാള്‍ വൈറസ് ബാധിക്കുകയാണെങ്കില്‍ മരിക്കുന്നു. എന്നിരുന്നാലും, മിക്ക കേസുകളിലും രോഗികള്‍ രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുന്നുവെന്നതും ആശ്വാസകരമായ വാര്‍ത്തയാണ്.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെMost read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

മങ്കിപോക്‌സ് വൈറസിനുള്ള ചികിത്സ

മങ്കിപോക്‌സ് വൈറസിനുള്ള ചികിത്സ

മങ്കിപോക്‌സ് വൈറസിന് പ്രത്യേക ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ല. രോഗം പടരാതിരിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രോഗികള്‍ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. യുഎസില്‍ വസൂരി വാക്‌സിനുകള്‍ മങ്കിപോക്‌സ് രോഗികള്‍ക്ക് ഉപയോഗിക്കുന്നു, അവ 85% ഫലപ്രദമാണ്. ആന്റിവൈറലുകളും വാക്സിനിയ ഇമ്മ്യൂണ്‍ ഗ്ലോബുലിനും കുരങ്ങുപനി രോഗം ഭേദമാക്കാവുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മങ്കിപോക്‌സ് തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മങ്കിപോക്‌സ് തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

കുരങ്ങുപനി ബാധിച്ച മൃഗങ്ങള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കുരങ്ങുപനി ബാധിച്ച രോഗികള്‍ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യണം. രോഗം ബാധിച്ച രോഗിയുമായോ മൃഗവുമായോ ആരെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍, അവര്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ശരിയായി കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. രോഗിയെ ചികിത്സിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിക്കാനും ശ്രദ്ധിക്കുക.

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

English summary

How To Protect Yourself Against Monkeypox Virus in Malayalam

The World Health Organization declared Monkeypox disease aglobal health emergency. Here is how to protect yourself against monkeypox virus.
X
Desktop Bottom Promotion