For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസ് തണുപ്പ് കാലം കഠിനമാക്കും: പ്രതിരോധിക്കേണ്ടത്

|

തണുപ്പ് കാലത്ത് പലരും സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അവസ്ഥകളും ഉണ്ടെങ്കിലും അത് ചര്‍മ്മത്തില്‍ പ്രകടമായ രീതിയില്‍ വരുമ്പോള്‍ അതിലെ അപകടം നിസ്സാരമല്ല. മുതിര്‍ന്നവരേയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ചര്‍മ്മരോഗമാണ് പലപ്പോഴും സോറിയാസിസ്. ഇത്തരം രോഗാവസ്ഥയെ കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ് ഇതിന്റെ പ്രതിരോധം.

നിങ്ങളുടെ ചര്‍മ്മകോശങ്ങള്‍ക്ക് ചൊറിച്ചിലും ഇവയുടെ വലിപ്പവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചെതുമ്പലുകള്‍ പോലെ ചര്‍മ്മത്തിന് പുറത്ത് സംഭവിക്കുന്നു. ഇത് സാധാരണയായി കാണപ്പെടുന്നത് സന്ധികള്‍, തലയോട്ടി, പുറം, കൈകള്‍ എന്നീ ഭാഗങ്ങലിലാണ്. രോഗം വര്‍ദ്ധിക്കുന്നതിന് അനുകൂലമായ കാലാവസ്ഥയാണ് ശൈത്യകാലം. ഇതില്‍ തന്നെ തണുത്ത കാറ്റും, കുറച്ച സൂര്യപ്രകാശവും രോഗത്തെ ഗുരുതരമാക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതികഠിനമായ ചൊറിച്ചില്‍ തന്നെയാണ് ആദ്യത്തെ ലക്ഷണം. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

പുരുഷന്‍മാരില്‍ കൂടുതല്‍

പുരുഷന്‍മാരില്‍ കൂടുതല്‍

സോറിയാസിസ് എന്ന രോഗാവസ്ഥ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെയാണ് ബാധിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കു രോഗം പിടിപെടും. എന്നാല്‍ സോറിയാസിസ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അതിനെ ചികിത്സിച്ച് മാറ്റുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും തണുപ്പ് കാലത്ത് ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നും നമുക്ക് നോക്കാം. നമ്മുടെ ജനസംഖ്യയുടെ 2-4 % ആളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സോറിയാസിസ് ഒരു ചര്‍മ്മരോഗമാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലാണ് ആദ്യത്തെ ലക്ഷണം കാണപ്പെടുന്നത്. ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ചുവന്ന പാടുകള്‍, കൂടാതെ വേദന, പൊള്ളുന്നത് പോലെ അനുഭവപ്പെടുക, അതികഠിനമായ ചൊറിച്ചില്‍ എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം. ചിലരില്‍ ഈ ചൊറിച്ചില്‍ ചോരപ്പാടുകള്‍ വരെ ഉണ്ടാക്കുന്നു. ചര്‍മ്മം പൊട്ടുന്നതും വിണ്ട് കീറുന്നതിനും കാരണമാകുന്നു, നഖങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു, ഞരമ്പുകള്‍ക്ക് കട്ടിയേറുന്നു. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം തന്നെ സോറിയാസിസിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ശൈത്യകാലത്താണ് ഇത് ഏറ്റവും കൂടുതല്‍ അപകടകരമായി മാറുന്നത്.

ശൈത്യകാലം ശ്രദ്ധിക്കാന്‍

ശൈത്യകാലം ശ്രദ്ധിക്കാന്‍

സോറിയാസിസ് ഉള്ള വ്യക്തികള്‍ ശൈത്യകാലത്ത് വളരെയധികം ശ്രദ്ധിക്കണം. ഇവര്‍ കുളിക്കുമ്പോള്‍ കഠിനമായ സോപ്പ് ഉപയോഗിക്കാതിരിക്കുക. കൂടാതെ മോയ്‌സ്ചുറൈസര്‍ കൂടുതല്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ചര്മ്മം വരണ്ട് പോവാതെ സംരക്ഷിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ സുഗന്ധപൂരിതമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ്അവ ഉപയോഗിക്കുന്നത് കുറക്കുക. ഇതും രോഗത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

ശൈത്യകാലം ശ്രദ്ധിക്കാന്‍

ശൈത്യകാലം ശ്രദ്ധിക്കാന്‍

ചൂടുവെള്ളത്തിലെ കുളിയും അല്‍പം ശ്രദ്ധിക്കണം. കാരണം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കുന്നു. അതുകൊണ്ട് തന്നെ ചൂടുവെള്ളത്തിലെ കുളി പരമാവധി ഒഴിവാക്കുക. ഇനി തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ സാധിക്കാത്ത വ്യക്തിയാണെങ്കില്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ വരള്‍ച്ച തടയുന്നതിനും രോഗാവസ്ഥയെ കുറക്കുന്നതിനും സഹായിക്കുന്നു.

ശൈത്യകാലം ശ്രദ്ധിക്കാന്‍

ശൈത്യകാലം ശ്രദ്ധിക്കാന്‍

ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. ഇത് വീട്ടിലെ വായു ഈര്‍പ്പമുള്ളതാക്കാനും വരള്‍ച്ച തടയാനും സഹായിക്കുന്നു. ഇത് മാത്രമല്ല തണുപ്പ് കാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ചില വസ്ത്രങ്ങള്‍ സോറിയാസിസ് അലര്‍ജി വര്‍ദ്ധിപ്പിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥിരമായി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇതാണ് രോഗാവസ്ഥയെ കുറക്കുന്നതിന് സഹായിക്കുന്നത്.

ശൈത്യകാലം ശ്രദ്ധിക്കാന്‍

ശൈത്യകാലം ശ്രദ്ധിക്കാന്‍

പുറത്ത് പോവുമ്പോള്‍ പരമാവധി വെയില്‍ കൊള്ളുന്നത് കുറക്കുക. അത് മാത്രമല്ല ചര്‍മ്മത്തിന്റെ തുറന്നഭാഗങ്ങള്‍ സംരക്ഷിക്കാന്‍ മാസ്‌കും ഗ്ലൗസും സ്‌കാര്‍ഫും ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് രോഗലക്ഷണങ്ങളെ കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ സ്വാഭാവിക സൂര്യപ്രകാശം നിങ്ങളുടെ രോഗലക്ഷണങ്ങളെ കുറക്കുന്നുണ്ട്. എന്നാല്‍ അമിതമായി ചൂട് കൊള്ളുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ശൈത്യകാലം ശ്രദ്ധിക്കാന്‍

ശൈത്യകാലം ശ്രദ്ധിക്കാന്‍

ഉപ്പുവെള്ളം ഉപയോഗിച്ച് സോറിയാസിസ് പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഉപ്പുവെള്ളം കൊണ്ട് ചര്‍മ്മത്തില്‍ കോട്ടണ്‍ ഉപയോഗിച്ച് തുടക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ് വെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനെ ബാല്‍നിയോതെറാപ്പി എന്നും വിളിക്കുന്നു. ഇതോടൊപ്പം വിറ്റാമിന്‍ ഡി അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിക്കുന്നതും രോഗതീവ്രത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്രയൊക്കെയെങ്കിലും രോഗാവസ്ഥ തീവ്രമായാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.

പാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പംപാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പം

ഈ 3 യോഗാസനങ്ങള്‍ പ്രസവം എളുപ്പമാക്കും കുഞ്ഞും സ്മാര്‍ട്ടാവുംഈ 3 യോഗാസനങ്ങള്‍ പ്രസവം എളുപ്പമാക്കും കുഞ്ഞും സ്മാര്‍ട്ടാവും

English summary

How To Protect Your Skin From Psoriasis During Winter In Malayalam

Here in this article we are discussing about how to protect your skin from psoriasis during winter in malayalam. Take a look.
Story first published: Thursday, December 8, 2022, 15:33 [IST]
X
Desktop Bottom Promotion