Just In
Don't Miss
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Automobiles
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?
കൊറൊണവൈറസ് ലോകമാകെ ഭീതി വിതച്ച് മുന്നേറുകയാണ്. എന്നാല്‍ ഈ രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നുള്ളത് വളരെയധികം ആശ്വാസം പകരുന്ന ഒരു കാര്യം തന്നെയാണ്. എന്നാല്‍ കൊറോണഭീതി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ പിന്തുണയുമായി നമ്മുടെ ആരോഗ്യവകുപ്പും ഒരുമിച്ചുണ്ട് എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം.
അതുകൊണ്ട് തന്നെ ഇത്തരം പിന്തുണയോടെ മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യത്തിന് നല്കുന്ന ഗുണം ചില്ലറയല്ല. ഏത് പ്രായത്തിലുള്ളവരേയും കൊറോണ വൈറസ് ബാധിക്കുന്നുണ്ട്. എന്നാല്‍ പ്രായമായവരേയും എന്തെങ്കിലും തരത്തില്‍ രോഗമുള്ളവരേയും ആണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
ഒരല്പം ശ്രദ്ധയില്‍ കൊറോണവൈറസിനെ തുരത്താം
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരെ രോഗം പെട്ടെന്ന് ബാധിക്കുന്നതിനും അത് ഗുരുതരമാവുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. രോഗം ഗുരുതരമാവുന്നത് ആറിലൊരാളില്‍ മാത്രമാണ്.
ഇതില്‍ ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരെയാണ് എന്ന കാര്യമാണ് പ്രശ്നം വഷളാക്കുന്നത്. പലരും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ എടുത്തും മറ്റ് പ്രതിരോധ നടപടികളിലൂടേയും രോഗം ഭേദമാവുമ്പോള്‍ പ്രായമായവരിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പ്രായമായവരെ ബാധിക്കുന്നു
കൊറോണവൈറസ് പ്രായമായവരെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ് അറിയേണ്ടത്. പലപ്പോഴും പ്രായമായവരാണ് ഹൈറിസ്ക് ഐസൊലേഷനില്‍ കഴിയുന്നത്. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും രോഗത്തിന്റെ ആദ്യ ലക്ഷണം കണ്ടെത്തി കുറച്ച് കഴിയുമ്പോള്‍ തന്ന രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പ്രായമായവരില്‍ ധാരാളം അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത് തന്നെയാണ് പലപ്പോഴും രോഗത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗപ്രതിരോധ ശേഷി കുറയുന്നത്
പ്രായമായവരില്‍ മറ്റ് രോഗങ്ങള്‍ മൂലം ശരീരം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ രോഗപ്രതിരോധ ശേഷിയും വളരെയധികം കുറവായിരിക്കും. ഇത് വൈറസ് ബാധക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് അറുപത് വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഇവരിലേക്ക് രോഗം പെട്ടെന്ന് പകരുന്നതിനും വൈറസിന് അനുകൂലമായ സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ച് ശരീരം ക്ഷീണിച്ചിരിക്കുന്നവരാണങ്കില് അല്പം കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ശ്വാസകോശത്തിന്റെ അനാരോഗ്യം
വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതിനെയാണ് ആദ്യം പ്രതിരോധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ചെറുപ്പക്കാരില്‍ രോഗത്തെ പ്രതിരോധിക്കാം. എന്നാല്‍ പ്രായമായവരില്‍ ശ്വാസകോശപ്രവര്ത്തനങ്ങള് മന്ദഗതിയില്‍ ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അപകടകരമായ വൈറസ് ശരീരത്തെ പെട്ടെന്ന് ബാധിക്കുന്നു. ഇത് ശ്വാസകോശത്തിലും പ്രവര്‍ത്തിച്ച് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. കൊറോണ ബാധിച്ച് മരിച്ചവരില്‍ ഏറ്റവും കൂടുതലും പ്രായമായവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

തെളിവുകള്‍ക്ക് അടിസ്ഥാനമില്ല
ഇങ്ങനെയൊക്കെ ആണെങ്കിലും പ്രായമായവരിലാണ് രോഗം ഗുരുതരമാവുന്നത് എന്നുള്ളതിന് അടിസ്ഥാനമായ തെളിവുകള്‍ ഇല്ല എന്നും പറയാം. ചെറുപ്പക്കാരേക്കാള്‍ പ്രായമായവര്‍ക്ക് കൊറോണ വൈറസ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. എന്നാല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് രോഗം ബാധിച്ചാല്‍, അവരുടെ ആരോഗ്യം നല്ലതാണെങ്കില്‍ പോലും അവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ള പ്രായമായ ആളുകള്‍ക്ക് പ്രത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യതയുണ്ട്. പ്രായത്തിനനുസരിച്ച് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതാണ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രായമായവര്‍ ആണെങ്കിലും അവരില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗത്തെ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്ക് നല്കുന്ന മരുന്നുകളും മറ്റും കൃത്യമായി നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഐസൊലേഷനില്‍ ആണ് എന്നുണ്ടെങ്കില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കണം. എങ്കിലും ഇവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ് എന്നുള്ള കാര്യം ശ്രദ്ധിക്കണം. കൃത്യ ഇടവേളകളില്‍ വെള്ളവും ഭക്ഷണവും നല്കാന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ കൂടെ നില്ക്കുന്നവര് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

സാനിറ്റൈസര്‍ ഉപയോഗിക്കുക
വ്യക്തി ശുചിത്വം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. രോഗബാധിതരാണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കഴുകുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇത് കൂടാതെ നിങ്ങളുടെ കൈ കഴുകാന്‍ കഴിയാത്ത സമയങ്ങളില്‍ സാനിറ്റൈസര്‍ തടവുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ വീടും ജോലിസ്ഥലങ്ങളും ശുദ്ധവും അണുനാശിനി ഉപയോഗിച്ച് തുടച്ചുമാറ്റുന്നതുമാണെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് മൊബൈല്‍ പോലുള്ള വസ്തുക്കള്‍ വളരെയധികം വൃത്തിയാക്കണം.

ആരോഗ്യവകുപ്പ് അധികൃതരുമായി സംസാരിക്കുക
പ്രായമായവരെ മാത്രമല്ല ആര്ക്കെങ്കിലുംരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഉപേക്ഷ വിചാരിച്ച് ഇത്തരം കാര്യങ്ങള്‍ തള്ളിക്കളയരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളേയും നിങ്ങളുടെ പ്രിയപ്പെട്ടവരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ള എല്ലാവരും പ്രമുഖ പൊതുജനാരോഗ്യ സംഘടനയില്‍ നിന്നുള്ള ശുപാര്‍ശകള്‍ പാലിക്കണം. അവരുടെ ലക്ഷണങ്ങളെക്കുറിച്ച് അവരെ അറിയിക്കാന്‍ അവര്‍ വീട്ടില്‍ തന്നെ തുടരുകയും വേണം. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ, സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ആരോഗ്യസംരക്ഷണ ദാതാക്കള്‍ക്കും സുരക്ഷാ പരിശോധന നടത്താനും ശ്രദ്ധിക്കേണ്ടതാണ്.