Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?
മറ്റൊരു ശൈത്യകാലം കൂടി വന്നെത്തി. കാലാവസ്ഥയിലെ മാറ്റങ്ങള്ക്കൊപ്പം പലതരം അസുഖങ്ങളെയും കരുതിയിരിക്കേണ്ട കാലമാണിത്. ശൈത്യകാലത്തെ വരണ്ടുതണുത്ത കാലാവസ്ഥയില് അന്തരീക്ഷത്തിലെ ഈര്പ്പം കുറയുന്നു. ഇത്തരം അവസ്ഥകളില് നിങ്ങളുടെ കണ്ണുകളെ അസ്വസ്ഥമാക്കുന്ന ഒന്നാണ് കണ്ണ് വരളുന്നത്. വരണ്ട കണ്ണുകള് അഥവാ 'ഡ്രൈ ഐ' ശൈത്യകാലത്ത് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിച്ചേക്കാം. കണ്ണുകള്ക്ക് ആവശ്യത്തിന് കണ്ണുനീര് സൃഷ്ടിക്കാന് കഴിയാതിരിക്കുമ്പോഴോ അന്തരീക്ഷത്തിലെ ഈര്പ്പം കുറയുന്നതിനാലോ കണ്ണ് വരള്ച്ച സംഭവിക്കുന്നു.
Most read: കണ്ണുവേദന അകറ്റാം; വീട്ടില് തന്നെ പരിഹാരം
ഡ്രൈ ഐ സിന്ഡ്രോം എന്നും ഇത് അറിയപ്പെടുന്നു. വരണ്ട കണ്ണുകള് നിസ്സാരമാക്കി കണ്ടാല് ഭാവിയില് ഇത് നിങ്ങളുടെ കണ്ണുകളില് വിട്ടുമാറാത്ത മറ്റു പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കണ്ണുകള് വരളുന്നത് ക്രമേണ കണ്ണുകളില് വ്രണം ഉണ്ടാകാനും കോര്ണിയയില് മുറിവുണ്ടാകാനും അണുബാധ ഉണ്ടാകാനുമുള്ള സാധ്യത വര്ധിപ്പിക്കുന്നു. ശൈത്യകാലത്ത് വരണ്ട കണ്ണ് തടയാനും കണ്ണിനെ സംരക്ഷിക്കുന്നതിനുമായി പാലിക്കേണ്ട ചില നടപടി ക്രമങ്ങള് നോക്കാം.

വരണ്ട കണ്ണ്: ലക്ഷണങ്ങള്
- കണ്ണ് ചുവപ്പ്
- നിങ്ങളുടെ കണ്ണില് കരട് പോയ പോലുള്ള തോന്നല്
- പ്രകാശ സംവേദനക്ഷമത വര്ദ്ധിക്കുക
- കണ്ണുകളില് കുത്തല്, ചൊറിച്ചില്, അല്ലെങ്കില് അസ്വസ്ഥത
- കോണ്ടാക്റ്റ് ലെന്സുകളുടെ അസ്വസ്ഥത
- മങ്ങിയ കാഴ്ചയും ക്ഷീണിച്ച കണ്ണുകളും

കണ്ണ് വരളുന്നത് തടയാന്
ചില സന്ദര്ഭങ്ങളില്, വരണ്ട കണ്ണ് ഗുരുതരമായ നേത്രാരോഗ്യ പ്രശ്നത്തെയാവാം സൂചിപ്പിക്കുന്നത്. അല്ലെങ്കില് കണ്ണ് അണുബാധയിലേക്കോ കണ്ണിന് കേടുപാടുകളിലേക്കോ ഇത് നയിച്ചേക്കാം. അത്തരം സന്ദര്ഭങ്ങളില് ഒരു ഡോക്ടറെ സമീപിക്കുക. വരണ്ട കണ്ണുകള് തടയാനായി മരുന്നുകള്ക്ക് പുറമേ ചില നുറുങ്ങുവഴികള് കൂടി നിങ്ങള് അറിഞ്ഞിരിക്കുക. വൈദ്യ പരിചരണത്തിന് പകരമാവില്ലെങ്കിലും ഈ നുറുങ്ങുകള് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന് നിങ്ങളെ സഹായിക്കുകയും കണ്ണുകള് വരളുന്നത് തടയുകയും ചെയ്യുന്നു.
Most read: എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടം

ഹ്യുമിഡിഫയര് സ്ഥാപിക്കുക
- വീട്ടിലെ മുറിക്കുള്ളില് ഒരു ഹ്യുമിഡിഫയര് സ്ഥാപിക്കുക. ഉള്ളിലെ വായു പുറത്തുനിന്നുള്ള വായുവിനേക്കാള് വരണ്ടതായിരിക്കും. ഒരു ഹ്യുമിഡിഫയര് വായുവില് ഈര്പ്പം വര്ദ്ധിപ്പിക്കുകയും കണ്ണ് വരളാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും.
- വീടിനു പുറത്തിറങ്ങുമ്പോള് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക. തൊപ്പി, സണ്ഗ്ലാസുകള്, കണ്ണടകള് എന്നിവ ധരിക്കുന്നത് പരിഗണിക്കുക. ശൈത്യകാലവസ്ഥയില് പോലും കാറ്റ്, അള്ട്രാവയലറ്റ് രശ്മികള് എന്നിവ നിങ്ങളുടെ കണ്ണുകളെ പ്രകോപിപ്പിക്കും.

കമ്പ്യൂട്ടര് ജോലിക്കാര്ക്ക് 20-20-20 റൂള്
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര് കമ്പ്യൂട്ടറിനു മുന്നില് സമയം ചെലവഴിക്കുമ്പോള് കണ്ണുകളെ മറക്കാതിരിക്കുക. അമിതമായി കമ്പ്യൂട്ടര് സ്ക്രീനില് നോക്കുന്നത് ഒഴിവാക്കുക. ജോലിയില് ഇടയ്ക്കിടെ ഇടവേളകളെടുക്കുക. 20-20-20 റൂള് പാലിക്കുക. 20 മിനിറ്റ് നേരം കമ്പ്യൂട്ടറില് നോക്കി ജോലി ചെയ്താല് അടുത്ത 20 സെക്കന്റ് നേരം 20 അടി ദൂരെയുള്ള വസ്തുവില് നോക്കിയിരിക്കുക.
Most read: കൈവിറയലില് തുടങ്ങുന്ന പാര്ക്കിന്സണ്സ് രോഗം

മേക്കപ്പ് നീക്കി ഉറങ്ങുക
- ഐ മേക്കപ്പ് ധരിക്കുന്നവര്, ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ മേക്കപ്പ് കൃത്യമായി നീക്കംചെയ്യുന്നത് ഉറപ്പാക്കുക. ഇത്തരം വസ്തുക്കള് കാരണം കണ്ണീര് ഗ്രന്ഥികള് അടഞ്ഞുപോയേക്കാം. ഇത് കണ്ണ് വരളുന്നതിനും കാരണമാകും. ചെറുചൂടുള്ള വെള്ളം, തുണി, ബേബി ഷാംപൂ പോലുള്ള ക്ലെന്സര് എന്നിവ ഉപയോഗിച്ച് ശ്രദ്ധാപൂര്വ്വം കണ്ണ് കഴുകുക.
- കേശസംരക്ഷണത്തിനായി ഒരു ബ്ലോ ഡ്രയര് ഉപയോഗിക്കുകയാണെങ്കില്, നിങ്ങളുടെ മുഖത്തും കണ്ണിലും ചൂടുള്ള വായു തട്ടുന്നത് ഒഴിവാക്കുക.

ജലാംശം നിലനിര്ത്തുക
ധാരാളം വെള്ളം കുടിച്ച് ശരീരത്തില് ജലാംശം നിലനിര്ത്തുക. നിങ്ങള് കോണ്ടാക്റ്റ് ലെന്സുകള് ധരിക്കുന്നവരാണെങ്കില് തണുത്ത കാലാവസ്ഥയില് നിങ്ങളുടെ ഗ്ലാസുകള് കുറച്ചുകൂടി ധരിക്കുന്നത് പരിഗണിക്കുക.

പുകവലിയും കോഫിയും വേണ്ട
നിങ്ങള് പുകവലിക്കുന്നവരാണെങ്കില് പുകവലി ഒഴിവാക്കുക, സെക്കന്ഡ് ഹാന്ഡ് പുക ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ കണ്ണുകളെ വരണ്ടതാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
കോഫിയുടെയും മറ്റ് കഫീന് പാനീയങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്തുക. കണ്ണ് വരള്ച്ച കൂടുതല് വഷളാക്കുന്ന ഒരു ഡൈയൂററ്റിക് ആണ് കഫീന്. സമാന കാരണങ്ങളാല് നിങ്ങളുടെ മദ്യപാന ശീലവും പരിമിതപ്പെടുത്തുക.
Most read: രാവിലെ ഈ 5 കാര്യങ്ങള്; പ്രമേഹം വരുതിയിലാക്കാം

കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണം
മത്സ്യം അല്ലെങ്കില് വാല്നട്ട് പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള് അടങ്ങിയ ഭക്ഷണം കഴിക്കുക. കൂടാതെ, ഒമേഗ 3 സപ്ലിമെന്റുകള് കഴിക്കുന്നതും പരിഗണിക്കുക. ആരോഗ്യകരമായ ഈ കൊഴുപ്പുകള് കണ്ണുകളില് ലൂബ്രിക്കേഷന് നിലനിര്ത്താന് സഹായിക്കുകയും അവ വീക്കം കുറയ്ക്കുകയും ചെയ്യും.
വിറ്റാമിന് എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം ഭക്ഷണം കണ്ണിന് പോഷകങ്ങള് നല്കി പലവിധത്തില് കണ്ണുകളെ പിന്തുണയ്ക്കുന്നു. സിട്രസ് പഴങ്ങള്, കാരറ്റ്, അവോക്കാഡോ എന്നിവ കഴിക്കാവുന്നതാണ്.

കണ്ണ് ചിമ്മുന്ന ശീലം വളര്ത്തുക
ഇടയ്ക്കിടെ കണ്ണ് ചിമ്മുന്ന ശീലം വളര്ത്തുക. തീവ്രമായ ഫോക്കസ് അല്ലെങ്കില് ഏകാഗ്രതയോടെ ജോലിയെടുക്കുന്ന ഘട്ടങ്ങളില് പലരും കണ്ണ് ചിമ്മാന് മറക്കുന്നു. കമ്പ്യൂട്ടറില് ജോലി ചെയ്യുന്നവരില് ഇത് പതിവായി സംഭവിക്കാറുണ്ട്. ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നത് കണ്ണുകളില് ലൂബ്രിക്കേഷന് നിലനിര്ത്താന് സഹായിക്കും.
ഉറക്കക്കുറവ് നിങ്ങളുടെ കണ്ണുനീര് ഉത്പാദനം കുറയ്ക്കുന്നുവെന്നാണ്. വരണ്ട കണ്ണുള്ളവര്ക്ക് ഇത് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കാന് കാരണമാകുന്നു. മുതിര്ന്നവര്ക്ക് രാത്രിയില് ഏഴ് മുതല് എട്ട് മണിക്കൂര് വരെ ഉറക്കം ആവശ്യമാണ്.