For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴയും കൊറോണയും; കരുതാം ഈ രോഗങ്ങളെ

|

ഒരു മണ്‍സൂണ്‍ സീസണിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഒപ്പം കൊറോണ വൈറസ് എന്ന മഹാമാരിയും. മഴയോടൊപ്പം, കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിവയും കോളറ, വൈറല്‍ പനികള്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ പിടിമുറുക്കാന്‍ കഴിയുന്നത് മണ്‍സൂണ്‍ കാലത്താണ്.

Most read: മണ്‍സൂണില്‍ ഊര്‍ജ്ജം നിറക്കാന്‍ മികച്ച ഡയറ്റ്

വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്നും പൊടിയില്‍ നിന്നും മഴക്കാലം ആശ്വാസം നല്‍കുമെങ്കിലും ഈ കാലയളവില്‍ ധാരാളം അണുബാധകളും ഉണ്ടാകുന്നു. കൂടാതെ, ഈര്‍പ്പമുള്ള അന്തരീക്ഷം ദഹനവ്യവസ്ഥയെ മാറ്റിമറിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മണ്‍സൂണ്‍ സമയത്ത് ചര്‍മ്മ അണുബാധകളും സാധാരണമാണ്. ചില സാധാരണ മണ്‍സൂണ്‍ രോഗങ്ങളുണ്ട്. ചിലത് എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാം, എന്നാല്‍ മറ്റു ചിലത് ജീവനു തന്നെ ഭീഷണിയാകുന്നു. ഈ മണ്‍സൂണ്‍ കാലത്ത് മഴക്കാല രോഗങ്ങളില്‍ നിന്ന് എങ്ങനെ അകന്നുനില്‍ക്കാമെന്ന് നമുക്കു നോക്കാം.

ഡെങ്കി, മലേറിയ

ഡെങ്കി, മലേറിയ

കൊതുകുകള്‍ പരത്തുന്ന അസുഖങ്ങളാണിവ. മഴക്കാലങ്ങളില്‍ ഇവ കൂടുതലായി കണ്ടുവരുന്നു. കടുത്ത പനി, സന്ധി, പേശി വേദന, തിണര്‍പ്പ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഈ മണ്‍സൂണ്‍ കാലത്ത് ഇവയെ തടയിടാന്‍ നിങ്ങള്‍ സ്വയം പരിരക്ഷിക്കേണ്ടതുണ്ട്. വീടും പരിസരവും ശുചിയാക്കി വച്ച് കൊതുകുകളെ അടുപ്പിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം.

പ്രതിരോധം

പ്രതിരോധം

ശരിയായ രീതിയില്‍ വീട്ടു പരിസരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യുന്നത് ഉറപ്പാക്കുക. മഴവെള്ളം തൊടിയില്‍ നിന്ന് ഒഴുകിപ്പോകാന്‍ വഴിയൊരുക്കുക, കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, വീടുകളില്‍ കതുകു വലകള്‍ ഉപയോഗിക്കുക, കൊതുക് പ്രതിരോധം ഉറപ്പുവരുത്തുക എന്നിവ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

Most read: മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്

വയറിളക്കം

വയറിളക്കം

കുടല്‍ അണുബാധ കാരണം മഴക്കാലങ്ങളില്‍ വയറിളക്കം സാധാരണമാണ്. വയറ്റൊഴിച്ചില്‍, പനി, ഓക്കാനം, വയറുവേദന, മൂത്രത്തില്‍ രക്തം തുടങ്ങിയവ കടുത്ത വയറിളക്കത്തിന്റെ ലക്ഷണങ്ങളാണ്. വ്യക്തിശുചിത്വവും ആഹാര ശുചിത്വവും പാലിക്കുക എന്നതാണ് വയറിളക്ക സാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി.

പ്രതിരോധം

പ്രതിരോധം

ഭക്ഷണം കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, അണുവിമുക്തമാക്കുക. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൂടാതെ, കുടിവെള്ളം ശുദ്ധമാണെന്നും ഉറപ്പുവരുത്തുക. അണുക്കള്‍ ഒഴിവാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

മഞ്ഞപ്പിത്തവും ടൈഫോയിഡും

മഞ്ഞപ്പിത്തവും ടൈഫോയിഡും

ശരീരത്തില്‍ അധിക ബിലിറൂബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് മഞ്ഞപ്പിത്തത്തിനു കാണുന്നു. സാല്‍മൊണെല്ല ടൈഫി ബാക്ടീരിയ മൂലമാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ നാശത്തിന് കാരണമാകുന്ന ആരോഗ്യാവസ്ഥകളിലേക്ക് മഞ്ഞപ്പിത്തം നമ്മെ കൊണ്ടെത്തിക്കുന്നു. ഇത് ഒരു വ്യക്തിയില്‍ മലേറിയ, സിക്കിള്‍ സെല്‍ അനീമിയ, മറ്റ് രോഗപ്രതിരോധ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Most read: വന്‍കുടല്‍ കാന്‍സര്‍; ഈ ഭക്ഷണങ്ങള്‍ വിഷതുല്യം

പ്രതിരോധം

പ്രതിരോധം

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ എന്നതിനാല്‍ ശുചിത്വമാണ് ഇവിടെയും പ്രധാനം. ഭക്ഷണത്തിന് മുമ്പും ശേഷവും ശരിയായി കൈകഴുകുന്നതിനൊപ്പം മെച്ചപ്പെട്ട ശുചിത്വമുണ്ടെന്ന് ഉറപ്പുവരുത്തുക. ശുദ്ധമായ വെള്ളം കുടിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. അസുഖം ബാധിച്ചവര്‍ എത്രയും വേഗം തന്നെ ഡോക്ടറെ സമീപിക്കേണ്ടതും പ്രധാനമാണ്.

ന്യുമോണിയ

ന്യുമോണിയ

നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയയും വൈറസും മൂലമാണ് ന്യൂമോണിയ പ്രധാനമായും പിടിപെടുന്നത്. നെഞ്ചുവേദന, ക്ഷീണം, മാനസിക അവബോധത്തിലെ മാറ്റങ്ങള്‍, ഓക്കാനം, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കൊറോണ വൈറസിന്റെ ഇക്കാലത്ത് ന്യൂമോണിയ പോലുള്ള ശ്വാസകോശ അസുഖങ്ങളെ ഏറെ കരുതിയിരിക്കേണ്ടതാണ്.

Most read: അത്താഴം വൈകിയാല്‍ അപകടം നിരവധി

പ്രതിരോധം

പ്രതിരോധം

പതിവായി കൈ വൃത്തിയാക്കുന്നതിലൂടെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിലൂടെയും ശ്വാസകോശ അണുബാധ തടയാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും പോലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. കൂടാതെ, ദൈനംദിന വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താവുന്നതാണ്.

കോളറ

കോളറ

മഴക്കാലത്ത് പിടിപെടാവുന്ന മറ്റൊരു മാരകമായ രോഗമാണ് കോളറ. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ഭക്ഷണത്തിലോ മലിനമായ വെള്ളത്തിലോ കാണപ്പെടുന്നു. മോശം ശുചിത്വം ഈ രോഗം പടരാന്‍ കാരണമാകുന്നു. കോളറയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ് വയറിളക്കം. കോളറ പ്രതിരോധിക്കാനായി നിങ്ങള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്. കാരണം ഇത് ആറുമാസത്തോളം നിങ്ങളെ സുരക്ഷിതമാക്കുന്നു.

പ്രതിരോധം

പ്രതിരോധം

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. കുപ്പിവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ഉള്‍പ്പെടെ സുരക്ഷിതമായ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള പാനീയങ്ങളും പൊതുവെ സുരക്ഷിതമാണ്. പൂര്‍ണ്ണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക, തെരുവ് ഭക്ഷണം ഒഴിവാക്കുക. അസംസ്‌കൃതമായതോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സമുദ്രവിഭവങ്ങളോ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ഉത്തമം.

Most read: കോവിഡ് 19: കാന്‍സര്‍ ബാധിതര്‍ അറിയേണ്ട കാര്യങ്ങള്‍

വൈറല്‍ പനി

വൈറല്‍ പനി

ഒരു സാധാരണ രോഗമാണ് വൈറല്‍ പനി, പക്ഷേ മഴക്കാലത്ത് ഇത് കൂടുതല്‍ വ്യാപകമാണ്. നിരന്തരമായ തുമ്മല്‍, തൊണ്ടവേദന, പനി എന്നിവയാണ് ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ മഴയില്‍ സ്വയം നനയാതിരിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം.

പ്രതിരോധം

പ്രതിരോധം

പനിയില്‍ നിന്ന് രക്ഷ നേടാന്‍ രോഗപ്രതിരോധം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു ഗ്ലാസ് ചൂടുള്ള മഞ്ഞള്‍ പാല്‍ ഏറ്റവും മികച്ച പ്രതിവിധിയാണ്. ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ വായ കുലുക്കുന്നത് നിങ്ങളുടെ തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പനി പോലുള്ള അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

English summary

How to Prevent Diseases in Monsoon Season

There are some common monsoon diseases – some are easily treated, while a few can be life threatening. Read on some tips to prevent catching diseases in monsoon season.
Story first published: Wednesday, June 10, 2020, 10:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X