Just In
Don't Miss
- Sports
IND vs ENG: ഡിആര്എസ് എന്തിന്? നിതിന്റെ തീരുമാനം പിഴക്കില്ല- അഭിമാനമായി മലയാളി അംപയര്
- News
ഇഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി; ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല
- Movies
ബുംറയുടെ വധുവല്ല, അനുപമ പോയത് ഷൂട്ടിംഗിന്, അഭ്യൂഹങ്ങള് തളളി ആരാധകര്
- Automobiles
വാണിജ്യ പിക്ക് അപ്പ് ശ്രേണിക്ക് വീണ്ടും വില വർധനയുമായി ഇസൂസു
- Travel
താമസിച്ചു വരുന്നതു മുതല് തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില് ഒഴിവാക്കേണ്ട കാര്യങ്ങള്
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള് ജിഎസ്ടി പരിധിയില് വന്നാല്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊഴുപ്പുരുക്കി അരക്കെട്ടൊതുക്കുന്ന സ്പെഷ്യൽ സൂപ്പ്
ആരോഗ്യ സംരക്ഷണത്തിൽ എന്നും വെല്ലുവിളി എന്ന് പറയുന്നത് പലപ്പോഴും അമിതവണ്ണവും ഒതുക്കമില്ലാത്ത അരക്കെട്ടും ആയിരിക്കും. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ഇനി അരക്കെട്ടിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് തക്കാളി. എന്നാൽ തക്കാളി വെറുതേ കഴിച്ചാൽ നിങ്ങളുടെ അരക്കെട്ടിലെയും വയറിലേയും കൊഴുപ്പ് ഒതുങ്ങുകയില്ല. അതിന് വേണ്ടി നിങ്ങൾക്ക് അൽപം ശ്രദ്ധിച്ചാൽ മതി. തക്കാളി സൂപ്പ് ആണ് അതിന് വേണ്ടി തയ്യാറാക്കി കഴിക്കേണ്ടത്.
Most read;ശൈത്യകാലം അശ്വഗന്ധപാൽ; തൂക്കംവെക്കും നല്ല ഉറക്കവും
ഇത് തടിയൊതുക്കുക മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു പരിഹാര മാർഗ്ഗമായി നമുക്ക തക്കാളി സൂപ്പ് ഉപയോഗിക്കാവുന്നതാണ്. തക്കാളി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെ തക്കാളി സൂപ്പ് തയ്യാറാക്കാം എന്നും ഇതെങ്ങനെ വണ്ണം കുറച്ച് ശരീരത്തെ ഒതുക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

തക്കാളി സൂപ്പ് തയ്യാറാക്കാം
1. പഴുത്ത തക്കാളി 4 എണ്ണം
2. വെളുത്തുള്ളി 5 അല്ലി
3. ബീറ്റ്റൂട്ട് ചെറിയ കഷ്ണം
4. വെണ്ണ 1 ടേബിൾ സ്പൂൺ
5. ഉപ്പ് ആവശ്യത്തിന്
6. പഞ്ചസാര ഒരു നുള്ള്
7.കുരുമുളക് പൊടി ഒരു നുള്ള്
8. ഫ്രഷ് ക്രീം 1 ടീസ്പൂൺ
9. കോൺഫ്ളവർ പൗഡർ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
അതിനായി ആദ്യം ഒരു കുക്കറിൽ അൽപം വെണ്ണ എടുത്ത് അതിലേക്ക് ചെറുതായി നുറുക്കിയ വെളുത്തുള്ളി,ബീറ്റ്റൂട്ട്, തക്കാളി, ഒരു കപ്പ് വെള്ളം എന്നിവ മിക്സ് ചെയ്യുത. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വേവിക്കുക. അതിന് ശേഷം കുക്കർ കുറന്ന് അതിൽ നിന്ന് തക്കാളിയുടെ തോൽ മാറ്റിയെടുക്കുക. ഇതിൽ നിന്ന് തക്കാളി മാത്രം വേർതിരിച്ചെടുത്ത് ഒരു മിക്സിയിൽ ഇട്ട് നല്ലതു പോലെ അരക്കുക. തക്കാളി അരച്ച് അത് ഈ മിശ്രിതത്തിൽ ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും മിക്സ് ചെയ്ത് 30 മിനിട്ട് ചൂടാക്കുക. ഇതിലേക്ക് അൽപം കോണ്‍ഫ്ളവർ1 ടേബിൾ സ്പൂൺ വെള്ളത്തിൽ മിക്സ് ചെയ്ത് ഇത് ഈ സൂപ്പിലേക്ക് ഒഴിക്കുക. പിന്നീട് കുരുമുളക് പൊടിയും ഫ്രഷ് ക്രീമും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

ഇതിന്‍റെ ഗുണങ്ങൾ
ആരോഗ്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയർത്തുന്ന അമിതവണ്ണം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളയുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി നിൽക്കുന്ന കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച് നിൽക്കുന്നതാണ് തക്കാളി. ഇത് ദിവസവും കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

അരക്കെട്ട് ഒതുക്കാൻ
അരക്കെട്ടിലെ കൊഴുപ്പാണ് മറ്റൊരു വില്ലൻ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തക്കാളി സൂപ്പ്. ഇത് ദിവസവും ശീലമാക്കുന്നതിലൂടെ ഭാരം കുറച്ച് അരക്കെട്ടൊതുക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന റെസിപ്പി തന്നെയാണ്. ആരോഗ്യ സംരക്ഷണം ഒരിക്കലും ഇതിലൂടെ വെല്ലുവിളിയാവില്ല. ഒതുങ്ങിയ അരക്കെട്ടിന് എന്നും എളുപ്പത്തിൽ ലഭിക്കുന്ന പരിഹാരമാണ് തക്കാളി സൂപ്പ്. ദിവസവും ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.

നിർജ്ജലീകരണം ഇല്ല
പലർക്കും നിർജ്ജലീകരണം ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ നിർജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തക്കാളി സൂപ്പ്. കലോറി വളരെയധികം കുറവാണെങ്കിലും അത് ശരീരത്തിൽ ജലാംശത്തെ നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. ഭാരം കുറക്കുന്നതിന് ഏറ്റവും അധികം മികച്ച ഒരു ആശയമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ദിവസവും കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാക്കുന്നില്ല.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിൽ ടോക്സിൻ നിറയുന്നത് പലപ്പോഴും പല ആരോഗ്യ പ്രതിസന്ധികൾക്കും വെല്ലുവിളിയാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും തക്കാളി സൂപ്പ് സ്ഥിരമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ ഫലപ്രദമായ രീതിയിൽ തന്നെ ഇല്ലാതാക്കുകയും ശരീരത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് തക്കാളി സൂപ്പ്.