For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീനട്ട് മില്‍ക്കില്‍ ഹൃദയം സ്‌ട്രോംങ് ആവും കൊളസ്‌ട്രോളും കുറയും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഓരോ ശീലവും നമ്മളെ രോഗിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിന് കാരണം നമ്മുടെ തന്നെ ആരോഗ്യ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്. മാറിക്കൊണ്ടിരിക്കുന്ന ചില ശീലങ്ങള്‍ പലപ്പോഴും നമ്മളെ രോഗിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് മാറ്റം വരുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ കാലത്ത് ബദാം മില്‍ക്ക്, സോയ മില്‍ക്ക് തുടങ്ങി നിരവധി പാനീയങ്ങള്‍ ആരോഗ്യത്തിന് വേണ്ടി പലരും ഉപയോഗിക്കുന്നുണ്ട്. ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് ഇവയെല്ലാം തന്നെ. എന്നാല്‍ ലാക്ടോസ് അലര്‍ജിയുള്ളവര്‍ക്ക് വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് നിലക്കടല പാല്‍ അഥവാ പീനട്ട് മില്‍ക്ക്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു.

Peanut Milk And Its Health Benefits

നിലക്കടല പയര്‍ വര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. വിവിധ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നിലക്കടല നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ ദിവസവും പീനട്ട് മില്‍ക്ക് കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. ഇത് കൂടാതെ പീനട്ട് മില്‍ക്ക് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

നിലക്കടലയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതോടൊപ്പം നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നല്ല അവസ്ഥയില്‍ ആണെങ്കില്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതോടൊപ്പം ഹൃദയം സ്‌ട്രോംങ് ആവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയാനും കുറയ്ക്കാനും പീനട്ട് മില്‍ക്ക് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ അഥവാ മാറ്റങ്ങള്‍ ഭക്ഷണത്തില്‍ വരുത്താന്‍ സാധിക്കും. അതില്‍ ഒന്നാണ് പീനട്ട് മില്‍ക്ക്. നിലക്കടലയില്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയിലെല്ലാം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന അവശ്യ ധാതുക്കള്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് പീനട്ട് മില്‍ക്ക് കഴിക്കാവുന്നതാണ്.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടമായതുകൊണ്ട് തന്നെ ഇത് കഴിച്ചാല്‍ നിങ്ങള്‍ക്ക് വയറ് നിറഞ്ഞതായി തോന്നുന്നു. നിലക്കടല അതുകൊണ്ട് തന്നെ വയറു നിറഞ്ഞതായി തോന്നുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിലക്കടല ശീലമാക്കാവുന്നതാണ്. എന്നാല്‍ മിതമായ അളവില്‍ കഴിക്കുന്നതിന് വേണം ശ്രദ്ധിക്കുന്നതിന്. കാരണം അമിതമായി കഴിച്ചാല്‍ അത് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

എല്ലുകളെ ശക്തിപ്പെടുത്തുന്നു

എല്ലുകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ നിലക്കടലയില്‍ ധാരാളം ഉണ്ട്. ഇതില്‍ മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, അതുവഴി പീനട്ട് മില്‍ക്ക് കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും പ്രായമാകുമ്പോള്‍ എല്ലുകളുടെ ആരോഗ്യനഷ്ടത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ അവയെ ശക്തിപ്പെടുത്തുന്നതിന് വേ്ണ്ടി ദിവസവും പീനട്ട് മില്‍ക്ക്ശീ ലമാക്കാം.

പ്രമേഹരോഗികള്‍ക്ക് അനുയോജ്യം

പ്രമേഹരോഗികള്‍ക്ക് അനുയോജ്യം

പ്രമേഹ രോഗം ഇതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ദിവസവും പീനട്ട് മില്‍ക്ക് തയ്യാറാക്കാം. നിലക്കടലയില്‍ അപൂരിത കൊഴുപ്പുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് മാത്രമല്ല നിലക്കടലയില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് അടങ്ങിയിട്ടുണ്ട്. പീനട്ട് മില്‍ക്ക് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നിലക്കടല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ഉയര്‍ന്ന സാന്ദ്രതയിലുള്ള പോളിഫിനോളിക് ആന്റിഓക്സിഡന്റുകള്‍, ഐസോഫ്‌ലേവോണ്‍സ്, ഫൈറ്റിക് ആസിഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സറും മറ്റ് രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. ശരീരത്തിനെ രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതിനും മികച്ച ഗുണങ്ങള്‍ക്കും പീനട്ട് മില്‍ക്ക് ശീലമാക്കാം. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1 കപ്പ് വറുത്ത ഉപ്പില്ലാത്ത നിലക്കടല എടുക്കുക. ഇതില്‍ മുഴുവനായി മൂടുന്നത് വരെ വെള്ളം ഒഴിക്കുക. ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെക്കുക. പിന്നീട് നിലക്കടല തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് വെക്കുക. അത് നല്ലതുപോലെ തണുപ്പിക്കാന്‍ മാറ്റി വെക്കുക. കുതിര്‍ത്ത നിലക്കടല ഒരു മിക്‌സര്‍ ബ്ലെന്‍ഡറിലേക്ക് മാറ്റുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റ് രൂപത്തിലാവുന്നത് വരെ അരച്ചെടുക്കണം. അല്‍പം മാറ്റി വെച്ച് അതിലേക്ക് അല്‍പം വെള്ളം ചേര്‍ക്കുക. പിന്നീട് കട്ടി കുറക്കുന്നതിന് വേണ്ടി മിക്‌സറില്‍ അല്‍പം കൂടി വെള്ളം ഒഴിക്കുക. ഇതിലേക്ക് ടേസ്റ്റിന് വേണ്ടി അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കാവുന്നതാണ്. പാല്‍ രൂപത്തിലാക്കി ഇത് കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്: നിലക്കടലയില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരെങ്കില്‍ നിങ്ങള്‍ ഇത് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

വിപരീത കരണിയില്‍ ഒതുങ്ങാത്ത പ്രഷറും ഷുഗറുമില്ല: ചെയ്യേണ്ടത് ഇപ്രകാരംവിപരീത കരണിയില്‍ ഒതുങ്ങാത്ത പ്രഷറും ഷുഗറുമില്ല: ചെയ്യേണ്ടത് ഇപ്രകാരം

പ്രമേഹം കൂടുതലോ, ദഹനം കൃത്യമാകില്ല: പ്രശ്‌നങ്ങള്‍ വേറേയുംപ്രമേഹം കൂടുതലോ, ദഹനം കൃത്യമാകില്ല: പ്രശ്‌നങ്ങള്‍ വേറേയും

English summary

How To Make Peanut Milk And Its Health Benefits In Malayalam

Here in this article we are sharing the very special recie of peanut milk and its health benefits in malayalam. Take a look.
Story first published: Saturday, November 5, 2022, 18:28 [IST]
X
Desktop Bottom Promotion