For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് കോവിഡ് പ്രശ്‌നം നിങ്ങളുടെ ഓര്‍മ്മ നശിപ്പിക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

|

കോവിഡ് ബാധയ്ക്ക് ശേഷം ആളുകളില്‍ പല തരത്തിലുള്ള മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്ന് അറിയാമല്ലോ? അതില്‍ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍. കോവിഡ് വന്നുമാറിയ ശേഷം നിങ്ങള്‍ക്ക് ഓര്‍മ്മ തകരാര്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം എന്നിവയെല്ലാം തോന്നുന്നുവെങ്കില്‍ അത് കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള ന്യൂറോളജിക്കല്‍ ലക്ഷണങ്ങളായി കണക്കാക്കാം.

Most read: മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടംMost read: മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം

കോവിഡ് മഹാമാരിയുടെ ആദ്യ മാസങ്ങളില്‍ കോവിഡ് പ്രധാനമായും ശ്വാസകോശത്തിനും രക്തചംക്രമണ സംവിധാനത്തിനും കേടുപാടുകള്‍ വരുത്തുന്നതായാണ് കരുതിയിരുന്നത്. പിന്നീട് വൈറസിനെ കൂടുതലായി പഠിച്ചപ്പോള്‍ ഇത് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്ക് കാരണമാകുന്നതായും കണ്ടെത്തി. കോവിഡ് ബാധിച്ച് ആശുപത്രിയിലായ ചില ആളുകള്‍ക്ക് മാനസിക വിഭ്രാന്തി പോലും അനുഭവപ്പെടുന്നുണ്ട്. ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അസ്വസ്ഥത എന്നിവയിലേക്കും ഇത് വഴിവയ്ക്കുന്നു. അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച് മാസങ്ങള്‍ക്ക് ശേഷം ചിലര്‍ക്ക് വൈജ്ഞാനിക തകരാറുകളും അനുഭവപ്പെടുന്നുണ്ട്. കോവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്നും പോസ്റ്റ് കോവിഡ് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

തലച്ചോറില്‍ കോവിഡിന്റെ മൊത്തത്തിലുള്ള സ്വാധീനം

തലച്ചോറില്‍ കോവിഡിന്റെ മൊത്തത്തിലുള്ള സ്വാധീനം

എന്‍സെഫലൈറ്റിസ് (തലച്ചോറിന്റെ വീക്കം) ഉണ്ടാക്കുന്നതിലൂടെ കോവിഡ് തലച്ചോറിനെ നേരിട്ട് ബാധിക്കും. ഇത് രോഗിയില്‍ വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കും. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് ഒരു സ്‌ട്രോക്കിന് വഴിവച്ചേക്കാം. കൂടാതെ, ഇത് വീക്കം ഉണ്ടാക്കുകയും പരോക്ഷമായ നാഡീസംബന്ധമായ നാശത്തിന് കാരണമാവുകയും ചെയ്യും. കോവിഡ് ബാധിച്ച നിരവധി രോഗികള്‍ക്ക് സ്‌ട്രോക്ക് അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മുന്‍കാല രോഗങ്ങളുള്ള 65 വയസ്സിനു മുകളിലുള്ളവരാണ് കൂടുതല്‍ അപകടസാധ്യതയുള്ളവര്‍. എന്നാല്‍ ഇപ്പോള്‍ കൊവിഡ് ഉള്ളപ്പോഴോ അതിനുശേഷമോ, ചെറുപ്പക്കാരില്‍ പോലും സ്‌ട്രോക്ക് വരാന്‍ ഏഴിരട്ടി അപകടസാധ്യതയുണ്ടെന്ന് തെളിവുകള്‍ പറയുന്നു.

തലച്ചോറില്‍ കോവിഡിന്റെ ഹ്രസ്വകാല പ്രഭാവം

തലച്ചോറില്‍ കോവിഡിന്റെ ഹ്രസ്വകാല പ്രഭാവം

എന്‍സെഫലൈറ്റിസ് - വൈജ്ഞാനികവും മറ്റ് മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളിലും താല്‍ക്കാലികമോ ശാശ്വതമോ ആയ പ്രശ്‌നങ്ങള്‍ വരുത്തുന്നു.

അക്യൂട്ട് ഐഷെമിക് ബ്രെയിന്‍ സ്‌ട്രോക്ക് - മുന്‍കാല രോഗങ്ങളുള്ള എല്ലാ പ്രായത്തിലുമുള്ള കോവിഡ് രോഗികളിലും കാണപ്പെടുന്നു

ഗില്ലൈന്‍ ബാരെ സിന്‍ഡ്രോം (ജി.ബി.എസ്) - കോവിഡ് ഒരു വൈറല്‍ അണുബാധയാണ്. ഏതെങ്കിലും വൈറല്‍ അണുബാധയ്ക്ക് ശേഷം ജി.ബി.എസ് സംഭവിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Most read:വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് വേണ്ടത് വെറുതേയല്ല; ഇതാണ് ഗുണംMost read:വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് വേണ്ടത് വെറുതേയല്ല; ഇതാണ് ഗുണം

തലച്ചോറില്‍ കോവിഡിന്റെ ദീര്‍ഘകാല സ്വാധീനം

തലച്ചോറില്‍ കോവിഡിന്റെ ദീര്‍ഘകാല സ്വാധീനം

കോവിഡ് 19 അണുബാധയുള്ള രോഗികളില്‍ 4 മുതല്‍ 7 മാസം വരെ നീണ്ടുനില്‍ക്കുന്ന കോഗ്‌നിറ്റീവ് വൈകല്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാഡീ കലകളില്‍ കോവിഡിന്റെ ദീര്‍ഘകാല പ്രഭാവം കാണുന്നതിന് നിലവില്‍ ധാരാളം ഗവേഷണങ്ങള്‍ ആവശ്യമാണ്. ഒരു ഇറ്റാലിയന്‍ പഠനം വെളിപ്പെടുത്തുന്നത്, അണുബാധയുടെ സമയത്ത് വൈജ്ഞാനിക വൈകല്യത്തില്‍ ലക്ഷണങ്ങളില്ലെങ്കിലും കോവിഡ് രോഗികള്‍ സുഖം പ്രാപിച്ച് 6 മാസത്തിന് ശേഷം ഇവ കണ്ടുവരുന്നുവെന്നാണ്. ഇതിനുപുറമെ, ആളുകള്‍ ഇതുവരെ അനുഭവിക്കാത്ത ബ്രെയിന്‍ ഫോഗും ചില ദീര്‍ഘകാല തലവേദനകളും രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

വിദഗ്ധര്‍ പറയുന്നത്

വിദഗ്ധര്‍ പറയുന്നത്

നാഡീസംബന്ധമായ ലക്ഷണങ്ങള്‍ രോഗപ്രതിരോധവ്യവസ്ഥയുടെ അമിത ഉത്തേജനത്തിന്റെ ഫലമായിരിക്കാം എന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നു. അതിനാല്‍, ഈ സാഹചര്യങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ചികിത്സകള്‍ ആവശ്യമാണ്. കോവിഡിന്റെ ന്യൂറോളജിക്കല്‍ പ്രഭാവം കൂടുതല്‍ തിരിച്ചറിയാന്‍ മെച്ചപ്പെട്ട പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

Most read:പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴിMost read:പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴി

കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

ക്ഷീണം, ഓര്‍മ്മപ്രശ്‌നം, ഏകാഗ്രതയുടെ അഭാവം അല്ലെങ്കില്‍ ഉറക്ക പ്രശ്‌നങ്ങള്‍, പേശി വേദന അല്ലെങ്കില്‍ തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടം, വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ, സ്ഥിരമായ തലകറക്കം, ശാരീരികമോ മാനസികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ക്ഷീണം എന്നിവ കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങളായി കണക്കാക്കാം.

ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്തു ചെയ്യണം

ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്തു ചെയ്യണം

പോസ്റ്റ് കോവിഡിന്റെ ന്യൂറോളജിക്കല്‍ തകരാറുകള്‍ കുറയ്ക്കുന്നതിന്, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെല്ലാം പരിഹരിക്കുന്നതിനും വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനുമായി ശാരീരികവും മാനസികവുമായ പരിശീലനം അത്യാവശ്യമാണ്. അതോടൊപ്പം, അനുയോജ്യമായ പോഷകാഹാരക്രമവും ആവശ്യമാണ്.

ഇവ ശീലിക്കുക

ഇവ ശീലിക്കുക

* നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച ശേഷം ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ യോഗയും ധ്യാനവും പരീക്ഷിക്കുക.

* നിങ്ങളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ നിങ്ങളുടെ മനസ്സിനെ കൂടുതല്‍ കേന്ദ്രീകരിക്കുക

* നല്ല പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, സജീവമായിരിക്കുക

* ഫലപ്രദമായ മസ്തിഷ്‌ക വ്യായാമങ്ങള്‍ ശീലിക്കുക

* മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക

* നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക

Most read:ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!Most read:ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!

FAQ's
  • കോവിഡിന്റെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്

    ക്ഷീണം, ഓര്‍മ്മപ്രശ്‌നം, ഏകാഗ്രതയുടെ അഭാവം അല്ലെങ്കില്‍ ഉറക്ക പ്രശ്‌നങ്ങള്‍, പേശി വേദന അല്ലെങ്കില്‍ തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടം, വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ, സ്ഥിരമായ തലകറക്കം, ശാരീരികമോ മാനസികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ക്ഷീണം എന്നിവ കോവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങളായി കണക്കാക്കാം.

  • കോവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു

    എന്‍സെഫലൈറ്റിസ് (തലച്ചോറിന്റെ വീക്കം) ഉണ്ടാക്കുന്നതിലൂടെ കോവിഡ് തലച്ചോറിനെ നേരിട്ട് ബാധിക്കും. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് ഒരു സ്‌ട്രോക്കിന് വഴിവച്ചേക്കാം. കൂടാതെ, ഇത് വീക്കം ഉണ്ടാക്കുകയും പരോക്ഷമായ നാഡീസംബന്ധമായ നാശത്തിന് കാരണമാവുകയും ചെയ്യും. കോവിഡ് ബാധിച്ച നിരവധി രോഗികള്‍ക്ക് സ്‌ട്രോക്ക് അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

  • പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ എന്തെല്ലാം ?

    ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, ക്ഷീണം, ശാരീരികമോ മാനസികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കൂടുതല്‍ ക്ഷീണം, ചിന്തിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ ബുദ്ധിമുട്ട്, ചുമ, നെഞ്ച് അല്ലെങ്കില്‍ വയറുവേദന, തലവേദന, മുടികൊഴിച്ചില്‍, സന്ധിവേദന എന്നിവയാണ് മിക്കവരിലും സാധാരണയായി കണ്ടുവരുന്ന പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍.

English summary

How to Identify And Fix Neurological Impact of Covid 19 in Malayalam

Here is how covid impacts the brain, how can you identify it and reduce its impact. Take a look.
Story first published: Monday, September 13, 2021, 10:16 [IST]
X
Desktop Bottom Promotion