Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഫാറ്റി ലിവറിന് മരുന്നില്ലാതെ പരിഹാരം, അറിയൂ
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പ്രധാന ധര്മങ്ങള്, പ്രത്യേക ധര്മങ്ങള് നിര്വഹിയ്ക്കുന്നവയാണ് ഓരോ അവയവങ്ങളും. ഇതില് പ്രധാനപ്പെട്ട ഒന്നാണ് ലിവര് അഥവാ കരള്. കരള് ശരീരത്തിലെ അരിപ്പയാണെന്നു പറയാം ശരീരത്തില് എത്തുന്ന ആവശ്യമില്ലാത്ത എല്ലാ വസ്തുക്കളും അരിച്ചു കളയുന്ന ഒന്നാണിത്.
കരളിനെ ബാധിയ്ക്കുന്ന രോഗങ്ങളും പലതുമുണ്ട്. ഇതില് ഇന്നത്തെ കാലത്തു വര്ദ്ധിച്ചു വരുന്ന കരള് രോഗമാണ് ഫാറ്റി ലിവര്. കരളില് കൊഴുപ്പടിഞ്ഞു കൂടുന്ന ഒന്നാണിത്. ഇന്നത്തെ കാലത്ത് കേരളത്തില് 40 ശതമാനം പേരിലും ഈ രോഗം കണ്ടു വരുന്നുവെന്നത് രോഗത്തെ കൂടുതല് ഗുരുതരമായി കാണേണ്ട അവസ്ഥയിലെത്തിയ്ക്കുന്ന ഒന്നാണ്. 20 വയസു മുതല് തന്നെ ഇതേ അവസ്ഥ കണ്ടു വരുന്നുവെന്നതാണ് ഇപ്പോഴത്തെ അപകടം.
ഫാറ്റി ലിവര് പലപ്പോഴും നാം തിരിച്ചറിയാറില്ല. പ്രത്യേക ലക്ഷണം പറയില്ല. ചിലര്ക്കു കരളിന്റെ വലതുഭാഗത്ത് ചെറിയ കഴപ്പോ ക്ഷീണമോ തോന്നിയെന്നു വരാം. ഇതു പല രോഗങ്ങളിലേയ്ക്കും നയിക്കുന്നുവെന്നതാണ് ഇതിന്റെ അപകടം. ഹൃദയാഘാതം, കൊളസ്ട്രോള്, പ്രമേഹം തുടങ്ങിയ പല രോഗങ്ങളിലേയ്ക്കും നയിക്കുന്ന ഒന്നാണ് ഈ പ്രത്യേക രോഗാവസ്ഥ. ശരീരത്തിന്റെ മെറ്റബോളിക് പ്രശ്നം വരുത്തുന്ന ഒന്ന്.

നമ്മുടെ വയറിനു ചുററും
നമ്മുടെ വയറിനു ചുററും കൊഴുപ്പടിയുന്ന അവസ്ഥയെങ്കില് ഫാറ്റി ലിവര് സാധ്യതയുണ്ട്. ഇതു പോലെ പൊക്കത്തിനേക്കാള് കൂടുതല് വണ്ണമെങ്കില്, അതായത് പൊക്കത്തിന് ആനുപാതികമല്ല, ശരീരഭാരമെങ്കില് ഈ അവസ്ഥ വരാന് സാധ്യതയാണ്.
ഫാററി ലിവറിന് കാരണങ്ങള് പലതാണ്. അമിത വണ്ണം, ചില മരുന്നുകള്, സ്ട്രെസ്, അമിത വണ്ണം, വ്യായാമക്കുറവ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവ കാരണമാണ്. പ്രധാന കാരണം മദ്യപാനം തന്നെ. മദ്യപിയ്ക്കുമ്പോള് ഇതിലെ വിഷാംശം നിര്വീര്യമാക്കാന് കരളിന് കൂടുതല് പ്രവര്ത്തിയ്ക്കേണ്ടി വരുന്നതാണ് കാരണം. ഇത് കൊളസ്ട്രോള് കൂടാന് കാരണമാകും. ട്രൈ ഗ്ലിസറൈഡുകള് കരളില് വന്നടിഞ്ഞു കൂടും. പ്രമേഹ രോഗം ഇതിനു കാരണമാണ്.

ഫാററി ലിവറെങ്കില്
ഫാററി ലിവറെങ്കില് ശരീരഭാരം കുറയ്ക്കുന്നതാണ് പ്രധാന വഴി. എട്ടു മുതല് 10 ശതമാനം വരെ ഭാരം കുറയ്ക്കാം. ഉള്ളതിനേക്കാള് എട്ടു കിലോ കുറയ്ക്കാം. എന്നാല് പെട്ടെന്നു കുറയ്ക്കരുത്. ഇത് കരളിനു നല്ലതല്ല. യൂറിക് ആസിഡും കൂടും. പതുക്കെ, അതായത് 3 മാസത്തെ കാലാവധിയില് കുറയ്ക്കുക.

കൊഴുപ്പു വേണ്ട
പെട്ടെന്നു ദഹിയ്ക്കുന്ന ഭക്ഷണം കരളിന് അത്ര നല്ലതല്ല. ഇത് ഫാറ്റായി മാറുകയാണ് ചെയ്യുന്നത്. ഇതിനായി നാരുകള് അടങ്ങിയവ കഴിയ്ക്കുക. പച്ചക്കറികള്, പഴവര്ഗങ്ങള് എന്നിവ നല്ലതാണ്. മധുരം, വറുത്തവ, കോള പോലുള്ളവ എന്നിവയെല്ലാം കാരണമാണ്. ഫ്രൂട്സ് നല്ലതാണ്. എന്നാല് ജ്യൂസ് അത്ര നല്ലതല്ല. പഞ്ചസാരയുടെ അളവു കുറയ്ക്കുക. വെള്ള അരിയ്ക്കു പകരം തവിടുള്ളവ കഴിയ്ക്കുക. സോസേജ്, മിഠായികള് എന്നിവ നല്ലതല്ല. ബിസ്കറ്റും നല്ലതല്ല. പല കുട്ടികളിലും ഇതു ഫാറ്റി ലിവര് പ്രശ്നങ്ങള്ക്കു കാരണമാകുന്നുണ്ട്.കൊഴുപ്പു വേണ്ട. ഇത് ദോഷം വരുത്തും.

വ്യായാമവും ഭക്ഷണവും
വ്യായാമവും ഭക്ഷണവും കൃത്യമാക്കിയാല് തന്നെ ഇതു നിയന്ത്രിയ്ക്കാം. ഫാറ്റി ലിവര് കരള് രോഗമായി മാറാന് 20 വര്ഷത്തോളമെടുക്കും. എന്നാല് മദ്യപാനികളില് ഇത് 8-10 വര്ഷം കൊണ്ടു ലിവര് രോഗമാക്കും.

ആപ്പിള് സിഡെര് വിനെഗര്
കരിക്കു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കരളിന് ഏറെ നല്ലതാണ്. ഇതു പോലെ ആപ്പിള് സിഡെര് വിനെഗര് ഏറെ നല്ലതാണ്. ഇത് കരളിലെ കൊഴുപ്പിനെ ന്യൂട്രലൈസ് ചെയ്യുന്നു. ഇത് ഒരു ടീസ്പൂണ് വീതം രാവിലേയും രാത്രിയിലും ഒരു ഗ്ലാസ് വെള്ളത്തില് കലക്കി കുടിയ്ക്കുക. ഇതൊടൊപ്പം രാവിലെ ഫ്രൂട്സ് കഴിയ്ക്കുന്നതും നല്ലതാണ്.

നാരങ്ങ
നാരങ്ങ ഇതിനുളള നല്ലൊരു മരുന്നാണ്. പകുതി നാരങ്ങ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തില് പിഴിഞ്ഞ് രാവിലെ വെറുംവയറ്റില് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കരള് ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ഇതുപോലെ രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് ഗ്രീന് ടീ കുടിയ്ക്കുന്നതും ഇതേറെ നല്ലതാണ്. ഇതിലെ ക്യാറ്റ്കിന് എന്ന ഘടകം സഹായിക്കുന്നു.

തേന്
തേന് ലിവര് ആരോഗ്യത്തിന് നല്ലതാണ്. അര ടീസ്പൂണ് മഞ്ഞള്പ്പൊടി അര ടീസ്പൂണ് തേനില് കലര്ത്തി കഴിയ്ക്കുന്നത് കരളിലെ കൊഴുപ്പിന് ഏറെ നല്ലതാണ്. ഇതുപോല അതിമധുരം ഏറെ നല്ലതാണ്. ഇത് കഴിയ്ക്കുന്നതു നല്ലതാണ്.
എന്നാല് ഇവയെല്ലാം കഴിയ്ക്കുമ്പോള് മദ്യപാനം അരുത്. മദ്യപിച്ചാല് മരുന്നുകളുടെ പ്രയോജനം ലഭിയ്ക്കാതെ പോകും. എന്തു മരുന്നുകള് കഴിച്ചാലും ഏതു പ്രകൃതിദത്ത വഴികള് ഉപയോഗിച്ചാലും മദ്യപാനം പൂര്ണമായി ഉപേക്ഷിച്ചെങ്കിലേ ഫാറ്റി ലിവറിന് പരിഹാരമാകൂവെന്നും ഓര്ക്കുക.