For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇവയെല്ലാം

|

കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിന്റെ കാര്യം. എന്തെങ്കിലും ഭക്ഷണം എപ്പോഴും കൊറിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും ഈ സമയത്ത് നമ്മളില്‍ നല്ലൊരു ശതമാനം പേരും. ഇത് ആവട്ടെ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതും.

പ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെപ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെ

എന്നാല്‍ ആരോഗ്യത്തിന് മിതമായ രീതിയില്‍ എങ്ങനെ ലോക്ക്ഡൗണ്‍ മുന്നോട്ട് കൊണ്ട് പോവാം എന്ന് നമുക്ക് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യപരമായ ശീലങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ എന്ന് നോക്കാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമിതവണ്ണവും മറ്റും നിങ്ങളെ ഒരു വഴിക്കാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ ലോക്ക് ഡൗണ്‍ ആരോഗ്യകരമാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ജങ്ക്ഫുഡ് ഒഴിവാക്കുക

ജങ്ക്ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറയാണ് നമ്മള്‍. അത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുറത്ത്‌നിന്ന് കിട്ടാതായാല്‍ പലരും ഇത് വീട്ടില്‍ പരീക്ഷിക്കുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നിങ്ങളില്‍ അനാരോഗ്യം ഉണ്ടാക്കും എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജങ്ക്ഫുഡ് അമിതവണ്ണത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. വെറുതേ ഇരിക്കുമ്പോള്‍ കൊറിക്കാന്‍ ബിസ്‌ക്കറ്റും കുക്കീസും ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. വൈറ്റമിന്‍ എ, സി, ഡി ബി6 എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.

 വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

അമിതവണ്ണത്തിനുള്ള പരിഹാരം എന്ന നിലക്ക് വെള്ളം കുടിക്കുക എന്നുള്ളത് നല്ലൊരു ഓപ്ഷനാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമല്ല ശരീരത്തിലെ മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വെള്ളം സഹായിക്കുന്നുണ്ട്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങള്‍ കൊണ്ട് ജ്യൂസ് അടിച്ച് കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ എല്ലാം നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നട്‌സ് കഴിക്കണം

നട്‌സ് കഴിക്കണം

നട്‌സ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ലോക്ക് ഡൗണ്‍ സമയത്ത് സ്‌നാക്‌സ് കഴിക്കുന്നത് ഒരു ശീലമാക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. ഇതെല്ലാം അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നട്‌സ്.

English summary

How To Eat Healthy During Lock Down

Here in this article we are discussing about how to eat healthy during lock down. Read on.
Story first published: Friday, April 10, 2020, 19:55 [IST]
X
Desktop Bottom Promotion