For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കൃത്യമാണോ, മൂന്ന് സ്‌റ്റെപ്പിലറിയാം

|

കൊവിഡ് സമയത്താണ് നാം ഏറ്റവും കൂടുതല്‍ ഓക്‌സിമീറ്ററുകളുടെ ഉപയോഗത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. ഇത് എന്തിനാണ് എപ്പോഴാണ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് കൃത്യമായി മനസ്സിലായിട്ടുള്ളത് ഈ സമയത്താണ്. പലരും വീടുകളില്‍ തന്നെ ഓക്‌സിമീറ്ററുകള്‍ ഉപയോഗിച്ച് തുടങ്ങി. ഇതിന്റെയെല്ലാം ഫലമായി കോവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് നമുക്ക് ഒരു പരിധി വരെ സാധിച്ചു എന്ന് പറയാം. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് കൊവിഡിന്റെ സാധാരണ ലക്ഷണമായി പിന്നീട് മാറി. അതിന് ശേഷം കൊവിഡിനെക്കുറിച്ചുള്ള ഭയവും ഓക്‌സിമീറ്റര്‍ കൂടെക്കൊണ്ട് നടക്കുന്ന ശീലത്തിലേക്ക് പലരേയും എത്തിച്ചു. ഇന്നും നമുക്കിടയില്‍ കൊവിഡിനെക്കുറിച്ചുള്ള ഭയമാണ് നിലനില്‍ക്കുന്നത് എന്നതാണ് സത്യം. കൊവിഡ് മാത്രമല്ല ഓക്‌സിജന്റെ ഏറ്റക്കുറവിന് കാരണം

Check Your Oxygen Level At Home

എന്നാല്‍ കൊവിഡ് മാത്രമല്ല ശരീരത്തിലെ അല്ലെങ്കില്‍ രക്തത്തിലെ ഓക്‌സിജന്റെ വില്ലന്‍. അന്തരീക്ഷ മലിനീകരണം ഒരു വലിയ വെല്ലുവിളി തന്നെയാണ് എന്നതാണ് സത്യം. അന്തരീക്ഷ മലിനീകരണത്തിന് നമ്മുടെ പല നഗരങ്ങളും മുന്നിലാണെന്ന് നമുക്ക് തന്നെ അറിയാം. വായുമലിനമാക്കപ്പെടുന്നതിലൂടെ അതുണ്ടാക്കുന്ന അപകടങ്ങള്‍ നമ്മളില്‍ ഓരോരുത്തരിലായി വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ എപ്പോഴും ഓക്‌സിമീറ്ററുമായി നടക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷേ അപകടകരമായ അവസ്ഥയിലേക്ക് പോവുന്നതിന് മുന്‍പ് ഇത് മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ശ്രദ്ധിക്കാം. നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ എത്രത്തോളം ഓക്‌സിജന്‍ വഹിക്കുന്നു എന്നതാണ് അടിസ്ഥാനപരമായി ഓക്‌സിജന്റെ അളവായി കണക്കാക്കുന്നത്. ഇത് ഓക്‌സിമീറ്റര്‍ ഇല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം.

രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തിലെ ചുവന്ന രക്താണുക്കളിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോളാണ് അത് കൊവിഡ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വിവിധ ഹെല്‍ത്ത് സൈറ്റുകള്‍ അനുസരിച്ച് നമ്മുടെ ശരീരത്തില്‍ സാധാരണ ഓക്‌സിജന്റൈ അളവ് എന്ന് പറയുന്നത് 80 മുതല്‍ 100 മില്ലിമീറ്റര്‍ മെര്‍ക്കുറി (എംഎം എച്ച്ജി) അല്ലെങ്കില്‍ 95-100 ശതമാനം വരെയാണ്. എന്നാല്‍ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഇതില്‍ മാറ്റം വരുകയുള്ളൂ. ഇതിനെക്കുറിച്ച് കൃത്യമായി ആരോഗ്യവിദഗ്ധനെ കണ്ട് മനസ്സിലാക്കേണ്ടത് അത്യാവശ്യവുമാണ്.

വീട്ടില്‍ ശ്വസന നിരക്ക് പരീക്ഷിക്കാം

വീട്ടില്‍ ശ്വസന നിരക്ക് പരീക്ഷിക്കാം

ഓക്‌സിമീറ്റര്‍ എപ്പോഴും കൈയ്യില്‍ കൊണ്ട് നടക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ വീട്ടില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഓക്‌സിമീറ്ററുകള്‍ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ അല്ലെങ്കില്‍ വ്യാജ നഖങ്ങള്‍, അമിതമായ പ്രകാശം, പിഗ്മെന്റഡ് ചര്‍മ്മം മുതലായവയെല്ലാം പലപ്പോഴും ഓക്‌സിമീറ്ററുകളിലെ കണക്കിനെ തെറ്റിക്കുന്നു. എന്നാല്‍ ശ്വസന നിരക്ക് രീതിക്ക് അതിന്റേതായ പരിമിതികളുണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നാല്‍ നിങ്ങളുടെ ശ്വസന നിരക്ക് ഉപയോഗിച്ച് എങ്ങനെ ഓക്‌സിജന്റെ അളവ് വീട്ടില്‍ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാം. മൂന്ന് ഘട്ടങ്ങളായാണ് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വീട്ടില്‍ ശ്വസന നിരക്ക് പരീക്ഷിക്കാം

വീട്ടില്‍ ശ്വസന നിരക്ക് പരീക്ഷിക്കാം

ഘട്ടം 1

ഇതില്‍ ആദ്യ ഘട്ടം എന്ന് പറയുന്നത് നിങ്ങളുടെ കൈ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിന് വേണ്ടി നിങ്ങളുടെ ഓക്‌സിജന്റെ അളവ് മനസ്സിലാക്കാന്‍ കൈപ്പത്തി എടുത്ത് നെഞ്ചില്‍ വെക്കുകയും സാധാരണ പോലെ ശ്വസിക്കുകയും വേണം.

ഘട്ടം 2

അതിന് ശേഷം രണ്ടാം ഘട്ടത്തില്‍ നിങ്ങള്‍ ഒരു മിനിറ്റില്‍ എത്ര തവണ ശ്വാസമെടുത്തു എന്നതാണ് മനസ്സിലാക്കേണ്ടത്. ഇത് നിങ്ങളുടെ ഒരു മിനിറ്റിലെ ശ്വസന നിരക്ക് എത്രയെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

ഘട്ടം 3

നിങ്ങളുടെ ശ്വസന നിരക്ക് മിനിറ്റില്‍ 24 ശ്വാസത്തില്‍ കുറവാണെങ്കില്‍ നിങ്ങളുടെ ഓക്‌സിജന്റെ അളവ് നല്ലതാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ആ ഒരുമിനിറ്റില്‍ 30 ശ്വാസം എടുത്തു എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ താഴ്ന്ന ഓക്‌സിജന്‍ അളവ് ആണ് എന്നതാണ്. വീട്ടില്‍ വളരെ ലളിതമായി പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ ചെയ്യാവുന്ന ഒരു പരീക്ഷണമാണ് ഇത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ശ്വാസമെടുക്കുന്നതിന്റെ ദൗര്‍ലഭ്യം, കൂടാതെ വളരെ വേഗത്തില്‍ ശ്വാസമെടുക്കുന്നതും ശ്രദ്ധിക്കണം. ക്ഷീണവും, അമിത വിയര്‍പ്പും എല്ലാം ഇതിന്റെ ലക്ഷണങ്ങളില്‍ വരുന്നത് തന്നെയാണ്. മാനസികമായി ആകെ ഒരു കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നു, കൂടാതെ തലചുറ്റുന്നത് പോലെയും നഖവും ചുണ്ടുകളും വിറക്കുകയും നീല നിറത്തിലേക്ക് മാറുകയും ചെയ്യുന്നു, ചിലര്‍ കോമ സ്‌റ്റേജിലേക്ക് മാറുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

കാരണങ്ങള്‍

കാരണങ്ങള്‍

ഇത്തരത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ ഇതില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. കൂടാതെ അന്തരീക്ഷ മലിനീകരണം, രക്തയോട്ടം കൃത്യമല്ലാത്തത്, എന്തെങ്കിലും തരത്തിലുള്ള ശ്വസനത്തിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥാ മാറ്റങ്ങള്‍, ശാരീരികമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞതുപോലെയുള്ള ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട പരിഹാരത്തിനും ശ്രദ്ധിക്കണം.

സേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവുംസേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവും

കുടലിന്റെ അനാരോഗ്യത്തെ ചെറുക്കാനും സ്‌ട്രോങ് ആക്കാനും സ്‌പെഷ്യല്‍ നട്‌സ്കുടലിന്റെ അനാരോഗ്യത്തെ ചെറുക്കാനും സ്‌ട്രോങ് ആക്കാനും സ്‌പെഷ്യല്‍ നട്‌സ്

English summary

How to Check Your Oxygen Level At Home Without Oximeter In Malayalam

Here in this article we are discussing about how to check your oxygen level at home without a device in malayalam. Take a look.
X
Desktop Bottom Promotion