For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മില്‍ പോക്ക് സ്ഥിരമെങ്കിൽ ഈ അണുബാധ സൂക്ഷിക്കൂ

|

ജിമ്മിൽ പോവുന്നത് പലരുടേയും ശീലങ്ങളിൽ ഒന്നാണ്. എന്നാൽ എന്തിന് വേണ്ടിയാണ് ജിമ്മിൽ പോവുന്നതെന്ന് പോവുന്നവർ കൃത്യമായി അറിഞ്ഞിരിക്കണം. ആരോഗ്യ പരിപാലനത്തിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും വേണ്ടി ജിമ്മിൽ പോവുമ്പോൾ ആരോഗ്യം നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ജിമ്മിൽ നിങ്ങളെ കാത്തിരിക്കുന്ന ചില രോഗാവസ്ഥകൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ജിമ്മിൽ പോവുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ജിമ്മിൽ നിന്ന് നിങ്ങളെ കാത്തിരിക്കുന്ന ചില രോഗങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

Most read: ഇളനീര്‍കാമ്പ് എന്നും ദിവസവും രാവിലെ കഴിക്കണം,കാരണംMost read: ഇളനീര്‍കാമ്പ് എന്നും ദിവസവും രാവിലെ കഴിക്കണം,കാരണം

അണുബാധയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നം എന്ന കാര്യത്തിൽ സംശയം വേണ്ട. ജിമ്മിലാണ് ഏറ്റവും കൂടുതൽ അണുബാധയുണ്ടാക്കുന്ന സ്ഥലം എന്ന കാര്യത്തിൽ സംശയം വേണ്ട. ജിമ്മിൽ ഉണ്ടാവുന്ന ഇത്തരം അണുബാധയേയും ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ജിമ്മില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാവുന്നതാണ്. അല്ലെങ്കിൽ അതിഗുരുതരമായ അണുബാധക്ക് ഇത് കാരണമാകുന്നുണ്ട് എന്നതാണ് സത്യം.

മറ്റൊരാളിൽ നിന്ന് പകരുന്നത്

മറ്റൊരാളിൽ നിന്ന് പകരുന്നത്

സ്റ്റെഫല്ലോകോക്കസ് എന്ന ബാക്ടീരിയയാണ് ജിമ്മിൽ സാധാരണ കാണപ്പെടുന്ന ഒന്ന്. ഇത് ചർമ്മത്തിലാണ് സാധാരണ കാണപ്പെടുന്നത്. ജിമ്മിൽ പോവുന്നവർക്ക് ചർമ്മത്തിൽ ഉണ്ടാവുന്ന മുറിവുകളിലൂടെയാണ് ഈ ബാക്ടീരിയ പകരുന്നത്. ഇത് വഴി തന്നെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് എത്തുന്നത്. ഇത് പല വിധത്തിൽ ചർമ്മത്തിലാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

അത്ലറ്റ് ഫൂട്ട്

അത്ലറ്റ് ഫൂട്ട്

കായിക താരങ്ങളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. അത്ലറ്റ്സ് ഫൂട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാദസംരക്ഷണത്തിൽ ഉണ്ടാവുന്ന വൃത്തിക്കുറവാണ് പലപ്പോഴും ഈ പ്രശ്നത്തിന് പ്രധാന കാരണം. ഇത് ഒരു തരത്തിലുള്ള ഫംഗസ് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഒരാൾ ഉപയോഗിക്കുന്ന ഷൂസ് ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രോഗമുള്ളവരിൽ നിന്ന് അണുബാധ വർദ്ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.

സോക്സ് ഉപയോഗിക്കുമ്പോൾ

സോക്സ് ഉപയോഗിക്കുമ്പോൾ

പലപ്പോഴും ഒരു ദിവസം ഇട്ട ഷൂസ് തന്നെ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ സോക്സ് ഒരു ദിവസം ഇട്ടത് തന്നെ അടുത്ത ദിവസം ഇടുമ്പോൾ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് സോക്സ് ഉപയോഗിക്കുമ്പോള്‍ നല്ലതു പോലെ അലക്കി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

അരിമ്പാറ പോലുള്ള പ്രശ്നങ്ങൾ

അരിമ്പാറ പോലുള്ള പ്രശ്നങ്ങൾ

ഒരു കാരണവശാലും ഒരാൾ ഉപയോഗിച്ച തോർത്തും ടവ്വലും ഒന്നും ഉപയോഗിക്കാൻ പാടില്ല. പുഴുക്കടി, അരിമ്പാറ പോലുള്ളവയെല്ലാം ജിമ്മിൽ പോവുന്നവർക്ക് സ്ഥിരമാണ്. ജിമ്മിൽ പോയാൽ ശുചിത്വം പാലിക്കുക എന്നുള്ളത് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം അല്ലെങ്കിൽ പല വിധത്തിലുള്ള അണുബാധകൾ നിങ്ങളെബാധിക്കുന്നുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.

പാദങ്ങൾ വൃത്തിയാക്കി വെക്കുക

പാദങ്ങൾ വൃത്തിയാക്കി വെക്കുക

പാദങ്ങൾ വൃത്തിയാക്കി വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കലും ഷൂ ഉപയോഗിക്കാതെ വ്യായാമം ചെയ്യുന്നതിന് പാടില്ല. അത് മാത്രമല്ല ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഉപകരണങ്ങൾ ഒരിക്കലും കൈ കൊണ്ട് തുടക്കാൻ പാടില്ല. ഇത് നിങ്ങളിൽ അണുബാധക്ക് കാരണമാകുന്നുണ്ട്.

English summary

how to avoid infections at gym

Here on this article we explain how to avoid infections at gym. Check it out.
Story first published: Friday, September 13, 2019, 18:00 [IST]
X
Desktop Bottom Promotion