For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബേജ് ജ്യൂസ് ദിവസവും എങ്കിൽ ഇതെല്ലാം ഗുണമാണ്

|

സ്വാഭാവികമായും മികച്ച ആരോഗ്യവും ആകർഷകമായ രൂപവും എങ്ങനെ നേടാമെന്ന് നിങ്ങൾ വളരെക്കാലമായി ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാബേജ് ജ്യൂസ് ഉൾപ്പെടുത്തുക, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്വയം മാറ്റങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. ലയിക്കാത്ത ഫൈബർ, ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ (ബി 1, ബി 6, കെ, ഇ, സി മുതലായവ) ധാരാളം ധാതുക്കളും (കാൽസ്യം, അയഡിൻ, മഗ്നീഷ്യം, ഇരുമ്പ്, സൾഫർ തുടങ്ങിയവ) അടങ്ങിയിരിക്കുന്നതിനാൽ കാബേജ് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും വളരെയധികം ഗുണം ചെയ്യുന്ന പച്ചക്കറിയായി കണക്കാക്കപ്പെടുന്നു.

Most read:സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ച

നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാബേജ് ജ്യൂസിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. അതിശയകരമായ ഔഷധ ഗുണങ്ങൾ ഉള്ള ഇത് ഒരു 'അത്ഭുതഭക്ഷണ'മായി കണക്കാക്കപ്പെടുന്നു. കാബേജ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കാൻസർ-പോരാട്ട സംയുക്തങ്ങൾ

കാൻസർ-പോരാട്ട സംയുക്തങ്ങൾ

അസംസ്കൃത കാബേജ് വളരെ അർബുദ വിരുദ്ധമാണ്. അസംസ്കൃത പച്ച കാബേജിലെ ജ്യൂസിൽ ഐസോസയനേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജൻ മെറ്റബോളിസത്തിന്റെ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും സ്തനാർബുദം, ശ്വാസകോശ അർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ആമാശയ അർബുദം, വൻകുടൽ കാൻസർ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കൂട്ടം രാസ സംയുക്തങ്ങളാണ്. ഇത് കാൻസർ രോഗികളിൽ രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കുന്നു.

വൻകുടൽ പുണ്ണ് ചികിത്സിക്കുന്നു

വൻകുടൽ പുണ്ണ് ചികിത്സിക്കുന്നു

കാബേജ് ഒരു വലിയ മലവിസർജ്ജന ക്ലെൻസറായി പ്രവർത്തിക്കുന്നു, അതിനാൽ, വൻകുടൽ പുണ്ണ് ചികിത്സിക്കാൻ കാബേജ് ജ്യൂസ് ഉപയോഗിക്കുന്നു. രണ്ട് അവശ്യ ധാതുക്കളുണ്ട് - ക്ലോറിൻ, സൾഫർ, ഇവ വൻകുടലിന്റെയും മലാശയത്തിന്റെയും വീക്കം ചികിത്സിക്കാൻ ഫലപ്രദമാണ്. ജ്യൂസ് കുടിച്ചയുടനെ നിങ്ങൾക്ക് അസുഖകരമായ, മോശം ഗ്യാസ് വരുന്നതായി അനുഭവപ്പെടും. പ്രതിവിധി നിങ്ങളുടെ ശരീരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങി എന്ന് സൂചിപ്പിക്കുന്നതിനാൽ ഇത് പ്രധാനമാണ്.

തീവ്രമായ അൾസർ തടയുന്നു

തീവ്രമായ അൾസർ തടയുന്നു

തീവ്രമായ അൾസർ കാബേജ് ജ്യൂസ് ഉപയോഗിച്ചും ചികിത്സിക്കാം. മുമ്പ് പറഞ്ഞതുപോലെ, ദുഷിപ്പുകൾ നീക്കം ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടലിനെയും മലാശയത്തെയും വളരെയധികം ശ്രദ്ധിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. അതേസമയം, നിങ്ങളുടെ വയറിലെ ആന്തരിക പാളി ശക്തിപ്പെടുത്താനും അൾസറിനെ പ്രതിരോധിക്കാനും കഴിവുള്ള വിറ്റാമിൻ യു (‘കാബാഗെൻ' എന്നറിയപ്പെടുന്നു) ഇതിൽ അടങ്ങിയിട്ടുണ്ട്.

വ്രണങ്ങളെ നേരിടാൻ സഹായിക്കുന്നു

വ്രണങ്ങളെ നേരിടാൻ സഹായിക്കുന്നു

കാബേജ് ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വളരെയേറെ ഗുണപ്രദമായ സവിശേഷതയാണ്. അസംസ്കൃത കാബേജിൽ ചില അവശ്യ അമിനോ ആസിഡുകൾ ഉണ്ടെന്ന് അറിയപ്പെടുന്നു, ഇത് ചർമ്മത്തിലെ വ്രണങ്ങൾക്ക് എതിരെ പോരാടാൻ സഹായിക്കുന്നതാണ്.

വിളർച്ചയോട് പോരാടുന്നു

വിളർച്ചയോട് പോരാടുന്നു

കാബേജ് ജ്യൂസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫോളിക് ആസിഡ്. വിളർച്ചയെ ചികിത്സിക്കുമ്പോൾ, ഫോളിക് ആസിഡ് ഒരു പ്രധാന പോഷകമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് പുതിയ രക്താണുക്കളെ നിർമ്മിക്കാൻ സഹായിക്കുന്നു. അതിനാൽ, വിളർച്ച സുഖപ്പെടുത്തുന്നതിനും കാബേജ് ജ്യൂസ് ഉപയോഗിക്കുന്നു

ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന അളവ്

ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന അളവ്

ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയ പച്ചക്കറിയായതിനാൽ കാബേജ് നിങ്ങളുടെ ചർമ്മത്തെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചർമ്മ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളെ നേരിടാൻ ഇവ രണ്ടും സഹായിക്കുന്നു. മാത്രമല്ല, അതിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു, ഇത് ചർമ്മ സംരക്ഷണത്തെ വളരെയധികം വേഗത്തിലാക്കുന്നു.

അകാല വാർദ്ധക്യം തടയുന്നു

അകാല വാർദ്ധക്യം തടയുന്നു

ക്യാബേജ് ജ്യൂസിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ചർമ്മത്തിന്റെ വരണ്ട് പോകുന്ന അവസ്ഥ കുറയ്ക്കുന്നതിനും അകാല വാർദ്ധക്യം തടയുന്നതിനും വളരെയധികം സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ പതിവ് മുഖ സംരക്ഷണ മാർഗ്ഗങ്ങളിൽ കാബേജ് ജ്യൂസ് ഉൾപ്പെടുത്തുക. ശേഷം, നിങ്ങളുടെ ചുളിവുകൾ എത്ര വേഗത്തിൽ അപ്രത്യക്ഷമാകുമെന്ന് കാണുക.

ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിനും കാബേജ് വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിലെ ദുഷിപ്പുകളെ അകറ്റി, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും സഹായകരമായ പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ക്യാബേജ്, അത് കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ഈ രണ്ടു വിറ്റാമിനുകളും നിങ്ങളുടെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും, നിങ്ങൾക്ക് നിറവും തിളക്കവും മൃദുത്വവും ഉള്ള ചർമ്മം സമ്മാനിക്കുകയും ചെയ്യുന്നു..

English summary

How Much Cabbage Juice A day For Better health

Here in this article we are discussing about the benefits of cabbage juice for skin hair and health. Read on.
Story first published: Saturday, February 8, 2020, 13:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X