For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടം

|

കോവിഡ് മഹാമാരി ലോകത്തെ തകിടംമറിച്ചു തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിനു മേലെയായി. ഇതിനകം തന്നെ കോടിക്കണക്കിനു പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും കോടിക്കണക്കിനുപേര്‍ രോഗബാധിതരാവുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഒരു മൂന്നാം തരംഗത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ലോകം. ഒന്നര വര്‍ഷത്തിനിടെ ജനങ്ങളെല്ലാംതന്നെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരായിക്കഴിഞ്ഞു. കാരണം കോവിഡ് കാലത്ത് മുന്‍പെങ്ങുമില്ലാത്ത പോലെ ആരോഗ്യം സംരക്ഷിക്കേണ്ട പ്രാധാന്യം ഇന്ന് പലര്‍ക്കുമറിയാം. അതിനാല്‍ തന്നെ പലരിലും പല സംശയങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ് മഴക്കാലത്ത് കോവിഡ് ബാധ വര്‍ധിക്കുമോ എന്നത്.

Most read: കോവിഡിന് പിന്നാലെ ബ്രിട്ടനെ ഭീതിയിലാക്കി നോറോവൈറസ് വ്യാപനംMost read: കോവിഡിന് പിന്നാലെ ബ്രിട്ടനെ ഭീതിയിലാക്കി നോറോവൈറസ് വ്യാപനം

മഴക്കാല രോഗങ്ങളും കോവിഡും

മഴക്കാല രോഗങ്ങളും കോവിഡും

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതായി തുടരുന്നുണ്ട്. ഈ കാലത്ത് പല പല രോഗങ്ങളും തലയുയര്‍ത്തുന്നു. മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ ഈകാലത്ത് പകരാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ഫംഗസ്, ഭക്ഷണം, ജലജന്യരോഗങ്ങള്‍, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവയും ഉണ്ടാകാം. ഇതില്‍ ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്കും കോവിഡിനും സാമ്യമായ ചില ലക്ഷണങ്ങളുമുണ്ട്. രണ്ട് രോഗങ്ങളുടെയും സംയോജനം അങ്ങേയറ്റം മാരകമാണ്. കോവിഡിനൊപ്പം മറ്റ് മഴക്കാല രോഗങ്ങളും പിടിപെട്ടാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്.

കോ-ഇന്‍ഫെക്ഷന്‍

കോ-ഇന്‍ഫെക്ഷന്‍

ഒരു വ്യക്തി ഒരേ സമയം രണ്ടോ അതിലധികമോ രോഗങ്ങള്‍ക്ക് ഇരയാകുന്നതാണ് കോ-ഇന്‍ഫെക്ഷന്‍. അതായത്, രണ്ടോ അതിലധികമോ വൈറസ് കണികകളാല്‍ ആരോഗ്യകരമായ സെല്ലില്‍ ഒരേസമയം ഉണ്ടാകുന്ന അണുബാധ. കോവിഡ് മഹാമാരിക്കാലത്ത് ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഡെങ്കിപ്പനിയുടെ സാധ്യത വര്‍ദ്ധിക്കുന്നു. അങ്ങനെ, കോവിഡ്, ഡെങ്കി എന്നിവ ഒരേസമയം ബാധിക്കുന്നത് പല ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും ഒരു വെല്ലുവിളിയാണ്.

Most read:ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂMost read:ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂ

ഒരേസമയം രണ്ട് അണുബാധ

ഒരേസമയം രണ്ട് അണുബാധ

കൊറോണ വൈറസ് എന്നതുതന്നെ നേരിടാന്‍ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ്. ഇത് ആളുകളെ വന്‍തോതില്‍ ബാധിക്കുകയും നിരവധി ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മണ്‍സൂണ്‍ ആയതിനാല്‍ ആരോഗ്യ ഉദ്യോഗസ്ഥരും അധികാരികളും ഡെങ്കി, കോവിഡ് എന്നിവ ഒന്നിച്ചുവന്നാലുള്ള സാധ്യതകള്‍ തേടുന്നു. ഈ രണ്ട് രോഗങ്ങളുടെയും അണുക്കള്‍ ഒരേസമയം ഉബാധിക്കുന്നത് ചികിത്സയെ കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നുവെന്ന് മാത്രമല്ല ഫലങ്ങളൊന്നും നല്‍കില്ലെന്നും വിദഗ്ദ്ധര്‍ കരുതുന്നു. ഇതുകൂടാതെ, രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ചിലപ്പോള്‍ ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാക്കുകയും ചെയ്യും.

 ആശയക്കുഴപ്പത്തിലാക്കുന്ന ലക്ഷണങ്ങള്‍

ആശയക്കുഴപ്പത്തിലാക്കുന്ന ലക്ഷണങ്ങള്‍

ഡെങ്കി, കോവിഡ് എന്നിവയ്ക്ക് ഏറെക്കുറേ സമാനമായ ലക്ഷണങ്ങളാണ്. ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാവുന്ന, അസുഖത്തിന്റെ ഉറവിടം തിരിച്ചറിയുന്നതില്‍ പ്രയാസമുണ്ടാക്കുന്ന സാധാരണ രോഗലക്ഷങ്ങള്‍ ഇവ പങ്കിടുന്നു. പനി, ക്ഷീണം, തലവേദന, സന്ധി, പേശി വേദന എന്നിവ ഡെങ്കിപ്പനിയുടെ ചില ലക്ഷണങ്ങളാണ്. ഡെങ്കി ബാധിച്ച രോഗികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയും അനുഭവപ്പെടാം. ഡെങ്കിപ്പനി ബാധിച്ച രോഗികളിലും ചര്‍മ്മ ചുണങ്ങ് പോലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാം.

Most read:കോവിഡിന് സമാനമായ ലക്ഷണങ്ങള്‍; ഈ രോഗങ്ങള്‍ വന്നാല്‍ തെറ്റിദ്ധരിക്കേണ്ടMost read:കോവിഡിന് സമാനമായ ലക്ഷണങ്ങള്‍; ഈ രോഗങ്ങള്‍ വന്നാല്‍ തെറ്റിദ്ധരിക്കേണ്ട

വ്യത്യാസം എങ്ങനെ തിരിച്ചറിയാനാകും

വ്യത്യാസം എങ്ങനെ തിരിച്ചറിയാനാകും

ഡെങ്കിപ്പനി ലക്ഷണങ്ങളായ പനി, ക്ഷീണം, ശരീരവേദന എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും, നിങ്ങളുടെ രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സഹായിക്കുന്ന കോവിഡിന്റെ ചില അധിക ലക്ഷണങ്ങളുണ്ട്. വരണ്ട ചുമ, തൊണ്ടവേദന, ഗന്ധം, രുചി എന്നിവ നഷ്ടപ്പെടുന്നത്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കോവിഡിന്റെ ലക്ഷണങ്ങളാണ്. ഇത് ഡെങ്കിപ്പനി രോഗികളില്‍ കാണാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, കോ-ഇന്‍ഫെക്ഷന്‍ സാധ്യത കൂടുതലായതിനാല്‍, ഒരു വ്യക്തിക്ക് ഒരേ സമയം ഡെങ്കി, കോവിഡ് എന്നിവ ബാധിച്ചേക്കാം.

അപകടസാധ്യത തടയാന്‍

അപകടസാധ്യത തടയാന്‍

നേരത്തേയുള്ള രോഗനിര്‍ണയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ എല്ലാ അണുബാധകള്‍ക്കും രോഗനിര്‍ണയം നടത്തേണ്ടത് പ്രധാനമാണ്. അതിനുപുറമെ, മഴക്കാലത്ത് രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. വീട്ടിലും വീട്ടുപരിസരത്തും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുകിനെ അകറ്റിനിര്‍ത്തുക, ശരീരം പൂര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിക്കുക തുടങ്ങി ഡെങ്കിപ്പനി തടയുന്നതിനുള്ള പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. അതേസമയം, കോവിഡ് പ്രതിരോധ നടപടികളും കൈക്കൊള്ളുക.

Most read:കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതംMost read:കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതം

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

മഴക്കാലത്ത് മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവയുടെ സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍, കോവിഡ് പ്രതിരോധം (മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം മുതലായവ) കൂടാതെ, വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും മഴക്കാലത്ത് ആവശ്യമാണ്. എല്ലായ്‌പ്പോഴും വൃത്തിയുള്ളതോ, തിളപ്പിച്ചതോ, ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക. പാചകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക. പുറത്തു നിന്ന് പഴങ്ങളോ ജ്യൂസുകളോ കഴിക്കുന്നത് ഒഴിവാക്കുക.

English summary

How Monsoon Diseases Can Increase Your Covid-19 Risk in Malayalam

With the monsoons here, health officials and authorities are looking for ways to contain the risk of coinfection of dengue and COVID-19. Read on to know more.
Story first published: Wednesday, July 21, 2021, 11:03 [IST]
X
Desktop Bottom Promotion