For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ തലയിലെങ്കിലും രോഗങ്ങൾ ഗുരുതരമാണ്

|

ആരോഗ്യ സംരക്ഷണത്തിന് താരനും ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ച് നോക്കൂ. കാരണം ഇന്നത്തെ കാലത്ത് താരൻ നിങ്ങളെ ബാധിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ അതിന് പിന്നില്‍ നിങ്ങളെ ബാധിക്കുന്ന ചില രോഗങ്ങൾ കൂടി ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. തലയില്‍ താരൻ വന്നാൽ അത് ചർമ്മത്തിലേക്കും ശരീരത്തിലേക്കും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. കാരണം അത്രയേറെ ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് എന്നുള്ള കാര്യം ഒന്ന് അറിഞ്ഞിരിക്കണം.

<strong>Most read: കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടം</strong>Most read: കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടം

വെളുത്ത പൊടികൾ മുഖത്തും തലയിലും ഉണ്ടാവുന്നതോടൊപ്പം തന്നെ അത് നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിലാണ് ബാധിക്കുന്നത്. താരന്‍റെ ഏറ്റവും വലിയ വെല്ലുവിളി അതിനെ പൂർണമായും മാറ്റുക എന്നുള്ളത് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ ഇതിന് പിന്നിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കൂടി അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടുതൽ അറിയാൻ വായിക്കൂ.

 മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ള കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ഇതിന് താരനും ഒരു പങ്ക് വഹിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ താരൻ തലയിൽ കൂടുതൽ ഉള്ളവരില്‍ മാനസിക സംഘർഷം ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം കാര്യം തിരിച്ചറിഞ്ഞാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാവാം.

സോറിയാസിസ്

സോറിയാസിസ്

ചർമ്മ രോഗങ്ങളിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്ന് തന്നെയാണ് സോറിയാസിസ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അതുണ്ടാക്കുന്ന അസ്വസ്ഥതകളെ മുൻകൂട്ടി അറിയണം എന്നുള്ളതാണ്. കാരണം സോറിയാസിസ് പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും താരൻ മൂലം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കടുതലാണ്. പ്രധാനമായും ചെവികളുടെ പുറകിലാണ് ഇത്തരം അസ്വസ്ഥതകൾ വര്‍ദ്ധിക്കുന്നത്. സോറിയാസിസ് തുടക്കം ഈ സ്ഥലത്തായിരിക്കും. പിന്നീട് അത് ശരീരത്തിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കണ്ണിൽ അണുബാധ

കണ്ണിൽ അണുബാധ

കണ്ണില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണുകളിൽ ബ്ലെഫാരിറ്റിസ് എന്ന അണുബാധക്ക് കാരണം പലപ്പോഴും ഇത്തരത്തിലുള്ള താരനാണ്. കണ്ണിന് കൂടുതൽ ചുവപ്പ് അനുഭവപ്പെടുക, ചൊറിച്ചിൽ ഉണ്ടാവുക, കൺപീലികളിൽ താരൻ ഉണ്ടാവുക എന്നുള്ളതെല്ലാം നിങ്ങളിൽ താരന്‍റെ അസ്വസ്ഥത വർദ്ധിക്കുന്നുണ്ട് എന്നുള്ളതാണ് കാണിക്കുന്നത്. ഇതെല്ലാം പിന്നീട് പല വിധത്തിലുള്ള മറ്റ് അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

അസഹ്യമായ ചൊറിച്ചില്‍

അസഹ്യമായ ചൊറിച്ചില്‍

തലയില്‍ പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും താരന്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അസഹ്യമായ ചൊറിച്ചിലാണ് പലപ്പോഴും താരന്റെ അനന്തരഫലം. തലയില്‍ അതികഠിനമായ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ താരന്റെ ശല്യം അതിഭീകരമാണ് എന്ന് മനസ്സിലാക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇത് പല വിധത്തില്‍ നിങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. എന്നാല്‍ താരന്റഎ ശല്യമുണ്ടെങ്കില്‍ അത് മുടി കൊഴിച്ചില്‍ വളരെയധികം വര്ദ്ധിപ്പിക്കുന്നു. സാധാരണ എല്ലാവരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം താരന്‍റെ അസ്വസ്ഥത മൂലം ഉണ്ടാവുന്നതാണ് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു താരന്‍ മൂലം ഉണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുന്നതിനു മുന്‍പ് മുഖക്കുരുവിന് താരന്‍ ഉണ്ടാവും എന്നതാണ് സത്യം. താരന്റെ മറ്റൊരു പ്രശ്‌നമാണ് മുഖക്കുരു. പുരികത്തിനു മുകളിലും മറ്റും താരനുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. മുഖക്കുരുവാണ് പ്രധാനമായും ഉണ്ടാക്കുന്നത്.

English summary

How Does Dandruff Affect Your Health

Here in this article we are discussing about how dandruff affect your health. Take a look.
Story first published: Saturday, February 29, 2020, 17:27 [IST]
X
Desktop Bottom Promotion