Just In
Don't Miss
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- News
വേര്‍പിരിഞ്ഞ് രഹ്ന ഫാത്തിമയും പങ്കാളിയും; വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചെന്ന് ഭര്‍ത്താവ്
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു
- Movies
ജൂനിയര്‍ ഡോണിനെ വരവേറ്റ് ഡോണ്‍ ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള്‍ റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന്‍ ഹീറോസ് മടങ്ങിയെത്തി
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണവൈറസ് ചെറുപ്പക്കാരിലും അപകടം തന്നെ
കൊറോണവൈറസ് എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും ധാരണ അത് ചെറുപ്പക്കാരില്‍ അപകടമുണ്ടാക്കാതെ പ്രായമായവരെ മാത്രം അപകടത്തിലെത്തിക്കുന്ന ഒന്നാണ് എന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് മാറ്റിയെടുക്കാവുന്നതേ ഉള്ളൂ. കാരണം ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ച് പ്രായപൂര്‍ത്തിയാവാത്തയാള്‍ മരിച്ചത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്.
രോഗലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനസാധ്യതയോ?
ഇത്തരത്തില്‍ ചെറുപ്പക്കാരിലും മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ആക്രമിക്കുന്നതിനും കൊവിഡ് എന്ന വൈറസിന് കഴിയും എന്നുള്ളതാണ് സത്യം. 17 വയസ്സുള്ള വ്യക്തിയാണ് മരണപ്പെട്ടത്. പ്രായമായവരെപ്പോലെ തന്നെ ചെറുപ്പക്കാരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറുപ്പക്കാരെ കൊറോണവൈറസ് എങ്ങനെ ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇവരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നതാണ്.

ചെറുപ്പക്കാരെ ബാധിക്കുന്നു
കൊറോണവൈറസ് ചെറുപ്പക്കാരേയും പ്രായമായവരേയും ഒരുപോലെ ബാധിക്കുന്നുണ്ട്. എന്നാല്‍ ചെറുപ്പക്കാരില്‍ രോഗം വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളത് വെറും തെറ്റിദ്ധാരണയാണ്. എന്നാല്‍ ഇത്തരം ധാരണകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണ്. കാരണം വൈറസ് ഏത് പ്രായക്കാരേയും ബാധിക്കും. എന്നാല്‍ ഓരോരുത്തരുടേയും രോഗപ്രതിരോധ ശേഷി അനുസരിച്ചാണ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ശരീരത്തിനുള്ളത്.

പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയുടെ മരണം
കൊറോണവൈറസ് ബാധിച്ച് 18 വയസ്സിന് താഴെയുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ സംഭവിച്ചതില്‍ പലതും പ്രായമായവരില്‍ ആണ് മരണപ്പെട്ടത്. എന്നാല്‍ ഈ കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മരണപ്പെട്ട വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

പ്രായം എങ്ങനെ?
കൊറോണവൈറസ് ഗുരുതരമാവുന്നതിനുള്ള സാധ്യത പ്രായമായവരിലും എന്തെങ്കിലും തരത്തിലുള്ള രോഗം ഉള്ളവരിലും ആയിരിക്കും. എന്നാല്‍ ചില അപൂര്‍വ്വ കേസുകളില്‍ മരണം ചെറുപ്പക്കാരിലും സംഭവിക്കുന്നുണ്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പ്രായവും കൊറോണ വൈറസും തമ്മിലുള്ള ബന്ധം എന്താണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ അവസ്ഥയുള്ളവര്‍ രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

പ്രായം എങ്ങനെ?
50 വയസ്സിന് താഴെയുള്ളവരില്‍ 5% ല്‍ താഴെ ആളുകളുടെ ലക്ഷണങ്ങള്‍ ആണ് പലപ്പോഴും ഗുരുതരമായി വന്നിരുന്നത്. എന്നാല്‍ ഇത് 70-79 വയസ് പ്രായമുള്ളവരില്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ 24% ആയി ഉയര്‍ന്നു. അതുപോലെ തന്നെ ആശുപത്രിയില്‍ പ്രവേശിച്ച 40 വയസ്സിന് താഴെയുള്ളവരില്‍ 5% പേര്‍ക്ക് മാത്രമാണ് ഗുരുതരമായ പരിചരണം ആവശ്യമായിരുന്നത്. 60 വയസ്സിന് മുകളില്‍ 27% ആളുകളും 70ന് മുകളില്‍ 43% ആളുകളിലും ആണ് വൈറസ് ഗുരുതരമാവുന്നത്.

പ്രായം എങ്ങനെ?
80 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് 71% ആയി ഉയര്‍ന്നു. ചൈനയിലെയും ഇറ്റലിയിലെയും കേസുകള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച രണ്ട് രാജ്യങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഗുരുതരമായ പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ ശരാശരി പ്രായം 63 ആയിരുന്നു,

പ്രായം എങ്ങനെ?
അതേസമയം, യുഎസിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നത്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 53% പേരും 55 വയസ്സിനു മുകളിലുള്ളവരാണെന്നാണ്. എന്നാല്‍ തീവ്രരോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളും 80 വയസ്സിന് മുകളിലുള്ളവരാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെറുപ്പക്കാര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. കാരണം രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യത ചെറുപ്പക്കാരിലും ഉണ്ട് എന്നുള്ളത് തന്നെ.