For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫക്കെട്ടിന്റെ അടിവേരിളക്കും ഇഞ്ചി ഒറ്റമൂലി

കഫക്കെട്ടിന്റെ അടിവേരിളക്കും ഇഞ്ചി ഒറ്റമൂലി

|

കഫക്കെട്ട് പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. മുതിര്‍ന്നവരേയും കുട്ടികളേയും ഒരു പോലെ അലട്ടുന്ന പ്രശ്‌നം എന്നു വേണം, പറയുവാന്‍. കഫക്കെട്ട് വേണ്ട രീതിയില്‍ മാറ്റിയിലെങ്കില്‍ അണുബാധ ഗുരുതരമായി മാറുന്ന അവസ്ഥ വരെയുണ്ടാകും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്.

കഫക്കെട്ടിനു പല കാരണങ്ങളും പറയാം. കോള്‍ഡ് വരുമ്പോള്‍ ഇതു പലര്‍ക്കും പതിവാണ്. കഫം കെട്ടി നില്‍ക്കുന്നത് നെഞ്ചിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്.

കഫക്കെട്ടിന് പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളേയാണ്. എന്നാല്‍ ഇത് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങളുമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം വിശപ്പു കുറയുക, ശോധന കുറയ്ക്കുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഇതിനുളള പ്രധാനപ്പെട്ട പരിഹാരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ചിലമരുന്നുകളാണ്. ഇതിനു സഹായിക്കുന്ന പല വീട്ടു വൈദ്യങ്ങളും നമ്മുടെ മുത്തശിമാരുടെ പക്കലുണ്ടായിരുന്നു. തലമുറകള്‍ കൈ മാറി വന്ന ഇത്തരത്തിലെ ഒരു വഴിയിതാ. തികച്ചും നാടന്‍ വഴികളിലൂടെ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്ന്. അടുക്കളയിലെ ചേരുവകളാണ് ഇതില്‍ ചേര്‍ക്കുന്നത്.

വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ

വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ

വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് ഈ പ്രത്യേക കൂട്ടില്‍ ചേര്‍ക്കുന്ന ചേരുവകള്‍. ഇവയെല്ലാം തന്നെ പാചകത്തിനും പല വിഭവങ്ങള്‍ക്കും ഉപയോഗിയ്ക്കുന്നതിനേക്കാളുപരി ആരോഗ്യപരമായ ഗുണങ്ങള്‍ പലതും നല്‍കുന്നവയുമാണ്.

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളി നല്ലൊന്നാന്തരം അണുനാശിനിയാണ്. ബാക്ടീരിയ, ഫംഗല്‍, വൈറല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കുന്ന ഒന്നാണിത്. ഇതിലെ അലിസിന്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ്. കോള്‍ഡിനും ചുമയ്ക്കും ഒപ്പം കഫക്കെട്ടിനുള്ള നല്ലൊരു മരുന്നാണ് വെളുത്തുളളി. ഇത് അണുബാധകളെ ചെറുക്കുന്നു. കഫം ഇളക്കുന്നു. കഫക്കെട്ടു കാരണം നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതയ്ക്കും കുറുകലിനുമെല്ലാം ഇതു മരുന്നാണ്.

ഇഞ്ചി

ഇഞ്ചി

ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചിയും. അണുബാധകള്‍ക്കെതിരെ ഉപയോഗിയ്ക്കുവാന്‍ പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത് ഇതു കൊണ്ടു തന്നെ ഇതു കഫക്കെട്ടിനു നല്ലൊരു പരിഹാരവുമാണ്. ഇഞ്ചി പൊതുവേ ചുമയ്ക്കും ജലദോഷത്തിനുമെല്ലാം ഉപയോഗിയ്ക്കുന്നു.

 ചെറുനാരങ്ങ

ചെറുനാരങ്ങ

ഇതു പോലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങയും. അണുബാധകള്‍ക്കെതിരെ നല്ലൊരു മരുന്നാണിത്. ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് ചുമയും കോള്‍ഡുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ

വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ

വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവയാണ് ഇതില്‍ ചേര്‍ക്കുന്നത്. ആറോ എഴോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു കഴുകിയെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചി അരിഞ്ഞിടുക. പകുതി ചെറുനാരങ്ങ തൊലിയോടെ ചെറു കഷ്ണങ്ങളാക്കി ഇതില്‍ മുറിച്ചിടുക. ഇതെല്ലാം ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കാം.

അല്‍പനേരം തിളച്ചു കഴിഞ്ഞ്

അല്‍പനേരം തിളച്ചു കഴിഞ്ഞ്

അല്‍പനേരം തിളച്ചു കഴിഞ്ഞ് ഈ പാനീയം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇളം ചൂടോടെ തന്നെ കുറിയ്ക്കുക. നാരങ്ങ തൊലി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരങ്ങയുടെ തൊലിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് കാരണം. ഈ വെള്ളത്തിന് ഈ തോല്‍ കാരണം കയ്പുണ്ടാകുമെങ്കിലും ഗുണം കൂടും. നാരങ്ങയുടെ തോല്‍ കളഞ്ഞും വേണമെങ്കില്‍ ഉപയോഗിയ്ക്കാം.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം ഇങ്ങനെ തയ്യാറാക്കി ഇടയ്ക്കിടെ കുടിയ്ക്കുന്നത് കഫക്കെട്ടിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കും.ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം പാനീയമാണ് ഇത്. കഫക്കെട്ടു മാറാന്‍ മാത്രമല്ല, ഇത്തരം അസുഖങ്ങള്‍ വരാതിരിയ്ക്കുവാനും ഏറെ നല്ലതാണ്. കുട്ടികള്‍ക്കും നല്‍കാന്‍ സാധിയ്ക്കുന്ന ഒരു പാനീയമാണിത്. വയറിന്റെ ആരോഗ്യത്തിനു മികച്ച ഇത് ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

English summary

Home Remedy Using Ginger For phlegm

Home Remedy Using Ginger For phlegm, Home Remedy Using Ginger For Chest Congestion, Read more to know about,
Story first published: Monday, September 16, 2019, 12:09 [IST]
X
Desktop Bottom Promotion