For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമയും ജലദോഷവും മരുന്നില്ലാതെ പൂര്‍ണമായും മാറ്റും മുത്തശ്ശിക്കൂട്ടുകള്‍

|

തണുപ്പ് കാലം എന്നത് എപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ചുമയും, ജലദോഷവും ശ്വാസകോശ രോഗങ്ങളും ശ്വാസമുട്ടലും എന്ന് വേണ്ട പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒന്നണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെ എങ്ങനെ പൂര്‍ണമായും മാറ്റാം, അതും മരുന്നില്ലാതെ എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം അല്‍പം ആലോചിച്ച് ചിന്തിക്കേണ്ട അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. അതില്‍ ഒന്നാണ് ശൈത്യകാലം. അമിതമായുണ്ടാവുന്ന തണുപ്പും മഞ്ഞും എല്ലാം കൂടി നിങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ഒരു സമയമാണ് ഇത്.

Home Remedies To Get Rid Of Cough

ചുമയും ജലദോഷവും ആണ് ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. ഇത്തരം രോഗാവസ്ഥകള്‍ ഏത് പ്രായക്കാര്‍ക്കും ഉണ്ടാവാം എന്നത് തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്നതും. അതിരാവിലെ ഉണ്ടാവുന്ന കടുത്ത മഞ്ഞ തന്നെ പലരിലും അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

 ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഏത് അവസ്ഥയിലും ആര്‍ക്കും കഴിക്കാവുന്നതും ആണ്. ചുമ പെട്ടെന്ന് ഭേദമാക്കുന്നതിന് സഹായിക്കുന്ന മികച്ച ഔഷധങ്ങളില്‍ ഒന്നാണ് ഇരട്ടി മധുരം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആയുര്‍വ്വേദത്തില്‍ ഇരട്ടിമധുരത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നിങ്ങള്‍ക്ക് തണുപ്പ് കാല അസ്വസ്ഥതയായ തൊണ്ടവേദനയോ ചുമയോ ഉണ്ടെങ്കില്‍ അതിന് ഏറ്റവും പറ്റിയ മരുന്നുകളില്‍ ഒന്നാണ് ഇരട്ടിമധുരം എന്ന് പറയുന്നത്. ഇത് ചതച്ച് കഴിച്ചാല്‍ മതി. ഇരട്ടിമധുരം ചവക്കുമ്പോള്‍ അതിന്റെ നീര് തൊണ്ടയില്‍ ഇറങ്ങിയാല്‍ അത് തൊണ്ടവേദനയെ പ്രതിരോധിക്കുകയും അതിലൂടെ നിങ്ങളുടെ ചുമയെ പൂര്‍ണമായും മാറ്റുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.

തേന്‍, ഇഞ്ചി, തുളസി

തേന്‍, ഇഞ്ചി, തുളസി

ഇത് നമുക്കെല്ലാം വളരെയധികം പരിചിതമായ ഒരു ഒറ്റമൂലിയാണ്. ശൈത്യകാലത്തുണ്ടാവുന്ന ഏത് രോഗാവസ്ഥയേയും പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ശരീരം നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് തേന്‍, ഇഞ്ചി, തുളസി മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പെട്ടെന്ന് ഇല്ലാതാക്കുന്നു. തേനില്‍ ഇഞ്ചി നീരും തുളസി നീരും മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് കൂടാതെ ചൂടുവെള്ളത്തില്‍ ഇവ മൂന്നും മിക്‌സ് ചെയ്ത് കുടിക്കുന്നതും ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. തുളസി-ഇഞ്ചി ചായ നിങ്ങളുടെ സൈനസുകള്‍ തുറക്കാന്‍ സഹായിക്കും. ഇതിലേക്ക് തേന്‍ ചേരുമ്പോള്‍ അത് നിങ്ങളുടെ തൊണ്ടയിലെ പേശികളെ വിശ്രമിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചുമ നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞളിനുള്ള ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ജലദോഷത്തേയും ചുമയേയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കൂടാതെ മികച്ച ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍പ്പാല്‍. ചെറു ചൂടുള്ള പാലില്‍ അല്‍പം മഞ്ഞളിട്ട് കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഒരു മികച്ച ബൂസ്റ്ററാണ് ഈ പാല്‍. ഇത് നിങ്ങളുടെ ജലദോഷം, ചുമ, എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതോടൊപ്പം ശരീരത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്നതിനും സഹായിക്കുന്നു.

ഉപ്പുവെള്ളം കവിള്‍ കൊള്ളുക

ഉപ്പുവെള്ളം കവിള്‍ കൊള്ളുക

ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതിലൂടെയും നമുക്ക് ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ആ ഉപ്പ് വെള്ളം കൊണ്ട് കവിള്‍ കൊള്ളുക. ഇതിന് വേണ്ടി 1 ടീസ്പൂണ്‍ മുഴുവന്‍ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇത് രണ്ട് മൂന്ന് തവണ ചെയ്ത് കഴിയുമ്പോള്‍ അതിലൂടെ നിങ്ങള്‍ക്ക് തൊണ്ട വേദനയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ചുമ നിയന്ത്രിക്കുന്നതിനും ഈ വെള്ളം സഹായിക്കുന്നു. ജലദോഷത്തേയും അതിന് കാരണമാകുന്ന ബാക്ടീരിയകളേയും തുരത്തുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. പ്രത്യേകിച്ച് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍. ഇത് നിങ്ങളില്‍ വളരെയധികം പ്രതിരോധ ശേഷി നല്‍കുന്നു. ജലദോഷവും ചുമയും ഉണ്ടാക്കുന്ന വൈറസുകളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ശൈത്യകാലത്ത് നെല്ലിക്കയോ ഓറഞ്ചോ നാരങ്ങയോ കഴിക്കുന്നത് ശരീരത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഇത് ജലദോഷം, ചുമ എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ ശൈത്യകാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മുകളില്‍ പറഞ്ഞ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ശൈത്യകാലം ആര്‍ത്രൈറ്റിസ് വേദന നിസ്സാരമല്ല: പെട്ടെന്ന് കുറക്കും പൊടിക്കൈശൈത്യകാലം ആര്‍ത്രൈറ്റിസ് വേദന നിസ്സാരമല്ല: പെട്ടെന്ന് കുറക്കും പൊടിക്കൈ

തണുപ്പ് കാലം മലബന്ധം കഠിനമാവും: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍തണുപ്പ് കാലം മലബന്ധം കഠിനമാവും: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

English summary

Home Remedies To Get Rid Of Cough And Cold Without Medicines During Winter

Here in this article we have listed some home remedies to get rid of cough and cold without medicine during winter in malayalam. Take a look.
Story first published: Thursday, December 22, 2022, 11:25 [IST]
X
Desktop Bottom Promotion