For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലന്തി കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട ചില ഒറ്റമൂലികള്‍

|
Spider Bites

ചിലന്തി ചിലപ്പോള്‍ നമ്മുടെ ദേഹത്തേക്ക് അറിയാതെ കയറുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചിലന്തി കടിക്കണം എന്നില്ല അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ ചിലന്തി പുറന്തള്ളുന്ന ചില ദ്രാവകങ്ങള്‍ ദേഹത്ത് വീണാലും ഇതേ അസ്വസ്ഥത ഉണ്ടാവുന്നു. ഇതിന് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം ചിലന്തി കടിക്കുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

അണുബാധയുണ്ടാവുന്നു

Spider Bites

ചിലന്തി കടിക്കുന്നത് നിങ്ങളില്‍ അണുബാധയുണ്ടാക്കുന്നു. ചിലന്തി കടിക്കണം എന്ന് തന്നെ ഇല്ല. മുകളില്‍ പറഞ്ഞതു പോലെ ചിലന്തിയുടെ വെള്ളം ദേഹത്ത് ആയാലും അത് അണുബാധയും ചര്‍മ്മത്തില്‍ കുമിളകളും ഉണ്ടാക്കുന്നു. എന്നാല്‍ അതീവ അപകടകാരിയായ ചിലന്തി കടിച്ചാല്‍ ഇത്തരം ഒറ്റമൂലികള്‍ക്ക് നില്‍ക്കാതെ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ചിലന്തിയുടെ കടിയേറ്റാല്‍ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വരെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാവുന്നതാണ്. ചിലന്തി കടിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങള്‍

Spider Bites

നിങ്ങളുടെ ചര്‍മ്മത്തില്‍ ചിലന്തി കടിച്ച് കഴിഞ്ഞാല്‍ അല്ലെങ്കില്‍ അതിന്റെ ദ്രാവകം വീണ് കഴിഞ്ഞാല്‍ പലപ്പോഴും അത് ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നു, ചര്‍മ്മം ചുവന്ന് തിണര്‍ക്കുന്നു. ഇത് കൂടാതെ അസ്വസ്ഥത അല്ലെങ്കില്‍ മരവിപ്പ് ഉണ്ടാവുന്നു. വീക്കം. ചിലരില്‍ പനി തുടങ്ങിയ അവസ്ഥകള്‍ അനുഭവപ്പെടുന്നു. മാരകമായി ചിലന്തി കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ പക്ഷേ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വിക്കുറവ്, അന്ധത, പനിയും വിറയലും, വിയര്‍പ്പ് കൂടുന്നത്, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാക്കുന്നു. ഇതോടൊപ്പം കടിയേറ്റ സ്ഥലത്ത് നിറം മാറ്റവും, തലവേദന, പേശി വേദന തുടങ്ങിയവും ഉണ്ടാവുന്നു. ചിലന്തി കടിച്ചത് ഗുരുതരാവസ്ഥയിലല്ലെങ്കില്‍ ചില വീട്ടുവൈദ്യങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്.

മഞ്ഞള്‍

Spider Bites

പല ആരോഗ്യ പ്രശ്‌നങ്ങളേയും സൗന്ദര്യ പ്രശ്‌നങ്ങളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതാണ് മഞ്ഞള്‍. മുറിവുകള്‍, പ്രാണികളുടെ കടി എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഉപയോഗിക്കുന്നു. ചിലന്തി കടിയേറ്റ സ്ഥലത്ത് ഒരു ടീസ്പൂണ്‍ മഞ്ഞളും ഒലിവ് ഓയിലും തേക്കുക. ഒരു മണിക്കൂറിന് ശേഷം വീണ്ടും പുരട്ടുക ദിവസത്തില്‍ ഒന്നിലധികം തവണ ഇത് ചെയ്യുക, ഫലം നിങ്ങള്‍ക്ക് സ്വയമേവ ലഭിക്കും. എന്നാല്‍ കടി ഗുരുതരമാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതിന് ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങ്

Spider Bites

ചിലന്തി കടിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ചിലന്തി കടിയേറ്റാല്‍ പൊള്ളുന്നത് പോലുള്ള അനുഭവം ഉണ്ടായാല്‍ ഉടന്‍ ഒരു ഉരുളക്കിഴങ്ങ് മുറിച്ച് കടിയേറ്റ ഭാഗത്ത് വെക്കുക. ഇത് ചെയ്യുന്നതിലൂടെ പെട്ടെന്ന് തന്നെ വേദനയും വീക്കവും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഉരുളക്കിഴങ്ങ് കടിയേറ്റ ഭാഗത്ത് വെക്കുന്നത് പലപ്പോഴും രണ്ടോ മൂന്നോ തവണ ചെയ്യേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ചിലന്തി കടിയേറ്റ അസ്വസ്ഥത കുറയുന്നു.

ഉപ്പ്

Spider Bites

ഉപ്പ് കൊണ്ട് പല പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. കാരണം മുറിവ് കരിയാന്‍ സഹായിക്കുന്ന പല ഘടകങ്ങളും ഉപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് ഉപ്പ് ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചിലന്തി കടിയേറ്റ മുറിവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കടിയേറ്റ ഭാഗത്ത് ഉപ്പ് പുരട്ടി ബാന്‍ഡേജ് കൊണ്ട് മൂടി വെക്കുക. ഇത് നിങ്ങളുടെ അസ്വസ്ഥതയും വീക്കവും ഒഴിവാക്കുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലേക്ക് പോവാതിരിക്കാന്‍ എപ്പോഴും വൈദ്യസഹായം തേടുന്നത് നല്ലതാണ്.

കറ്റാര്‍ വാഴ ജെല്‍

Spider Bites

കറ്റാര്‍ വാഴ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഫലമാണ് നല്‍കുന്നത്. കറ്റാര്‍ വാഴയ്ക്ക് പ്രകൃതിദത്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് കൊണ്ട് ചിലന്തി കടിയെ നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ്. ഇത് കടിയേറ്റ സ്ഥലത്ത് വേദനയും വീക്കവും കുറക്കുന്നു. ചിലന്തി കടിയേറ്റാല്‍ കടിയേറ്റ ഭാഗത്ത് കുറച്ച് സമയം ഈ ജെല്‍ മസ്സാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം, ഇത് വെള്ളത്തില്‍ കഴുകുക, ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. ഇത് ചിലന്തി കടി കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നു.

വെളുത്തുള്ളി പേസ്റ്റ്

Spider Bites

ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റ് കഴിവുകള്‍ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ചിലന്തി കടിച്ചാല്‍ മൂന്നോ നാലോ അല്ലി വെളുത്തുള്ളി എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കടിയേറ്റ ഭാഗത്ത് തേച്ച് പിടിപ്പിക്കണം. ശേഷംബാന്‍ഡേജ് കൊണ്ട് മൂടണം. അതിന് ശേഷം ഇത് നീക്കം ചെയ്ത് കഴുകിക്കളയാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, കത്തുന്ന പോലുള്ള അസ്വസ്ഥതയും, വീക്കം, ചുവപ്പ് എന്നിവയും കുറയുന്നു. ഫലം ലഭിക്കാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇത് ചെയ്യേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ക്ക് കടികിട്ടിയ അവസ്ഥ ഗുരുതരമാണെങ്കില്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ പരീക്ഷിച്ച് സമയം കളയാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ദാഹവും കണ്ണിലെ വരള്‍ച്ചയും മുടി കൊഴിച്ചിലും: അപകടം അടുത്തുണ്ട്ദാഹവും കണ്ണിലെ വരള്‍ച്ചയും മുടി കൊഴിച്ചിലും: അപകടം അടുത്തുണ്ട്

കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്കരള്‍ വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്

English summary

Home Remedies For Spider Bites In Malayalam

Here in this article we are sharing some home remedies for spider bites in malayalam.
Story first published: Thursday, December 8, 2022, 21:40 [IST]
X
Desktop Bottom Promotion