For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രത്യേക തലവേദനക്ക് നിമിഷ പരിഹാരം ഈ ഒറ്റമൂലി

|

തലവേദന പലരേയും അലട്ടുന്ന ഒന്നാണ്. എപ്പോൾ വരും എന്നോ എപ്പോൾ പോവും എന്നോ ആർക്കും പറയാൻ പറ്റില്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇതിന്‍റെ ഇരകളായി മാറുന്നുണ്ട്. എന്നാൽ നിസാരമായി കാണുന്ന പല തലവേദനകളും പലപ്പോഴും ഗുരുതരമായി കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പല വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദിവസം ചെല്ലുന്തോറും നശിപ്പിക്കുകയാണ് ചെയ്യുന്നത്. പല കാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാവാറുണ്ട്.

മറ്റ് അസുഖങ്ങള്‍ മൂലം പലപ്പോഴും തലവേദന ഉണ്ടാവാറുണ്ട്. എന്നാൽ ഇതിന്‍റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇതിൽ ക്ലസ്റ്റർ തലവേദന അൽപം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ക്ലസ്റ്റർ തലവേദനയെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

Most read: ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നുവോ?Most read: ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നുവോ?

ഇന്ന് തലവേദന അനുഭവപ്പെടുന്നവരിൽ അറുപത് ശതമാനം പേരിലും മൈഗ്രേയ്ൻ ആയിരിക്കും കാരണം. എന്നാൽ ക്ലസ്റ്റർ തലവേദന ഉണ്ടാവുന്നതിലൂടെ നമുക്ക് അതിന് എങ്ങനെ പരിഹാരം കാണാം എന്ന് നോക്കാം. കൂടുതൽ അറിയുന്നതിന് വേണ്ടി നമുക്ക് ലേഖനം വായിക്കാവുന്നതാണ്.

ക്ലസ്റ്റർ തലവേദന എന്ത്?

ക്ലസ്റ്റർ തലവേദന എന്ത്?

ക്ലസ്റ്റർ തലവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടും മുൻപ് അത് എന്താണെന്ന് തിരിച്ചറിയാൻ നോക്കാം. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിലുള്ള തലവേദന അനുഭവപ്പെടുന്നത്. കണ്ണിന്‍റെ പുറക് വശത്തായി കഠിനമായ വേദന ഈ തലവേദനയോടൊപ്പം അനുഭവപ്പെടുന്നുണ്ട്. പതിനഞ്ച് മിനിട്ട് മുതൽ ചിലപ്പോൾ മണിക്കൂറുകളോളം ഈ തലവേദന നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അത് ക്ലസ്റ്റർ തലവേദനയാണ് എന്ന് തിരിച്ചറിയാം. ചിലരിൽ എട്ടോ പത്തോ ആഴ്ച വരെ ഈ തലവേദന നിൽക്കുന്നുണ്ട്. കണ്ണിൽ നിന്ന് വെള്ളം വരുകയും മൂക്കൊലിപ്പും എല്ലാം ഇത്തരത്തിൽ ഈ തലവേദനയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെയാണ് ഈ തലവേദന ആരംഭിക്കുന്നത്. ഇതിനുള്ള ചില പ്രധാനപ്പെട്ട ഒറ്റമൂലികൾ എന്താണെന്ന് നമുക്ക് നോക്കാം.

തണുപ്പ് വെക്കുക

തണുപ്പ് വെക്കുക

അതികഠിനമായ തലവേദന ക്ലസ്റ്റർ തലവേദനയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുപ്പ് വെക്കാവുന്നതാണ്. അല്‍പം ഐസ് എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് ഇത് നെറ്റിയിൽ വെക്കാവുന്നതാണ്. ഇത് തണുപ്പ് വെക്കുന്നതിലൂടെ എത്ര കഠിനമായ തലവേദനയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അഞ്ച് മിനിട്ടെങ്കിലും വെക്കുന്നതിലൂടെ പൂർണമായും ഇത് തലവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. തണുപ്പ് അതികഠിനമാവാതിരിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുന്നത് ഇത്തരത്തിൽ തലവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ക്ലസ്റ്റർ തലവേദനയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ നമുക്ക് ചെറിയ രീതിയിൽ തലയുടെ വശത്ത് നിന്ന് മസ്സാജ് ചെയ്ത് തുടങ്ങാവുന്നതാണ്. അഞ്ച് പത്ത് മിനിട്ടെങ്കിലും ഇത് തുടര്‍ച്ചയായി ചെയ്യാവുന്നതാണ്. ഇതിലൂടെ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ തലയോട്ടിയില്‍ രക്തയോട്ടം വർദ്ധിപ്പിക്കുകയും തലവേദനക്ക് ആശ്വാസം നൽകുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് നല്ല ഗുണങ്ങളും ലഭിക്കുന്നു. അതുകൊണ്ട്എ തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്.

എണ്ണ ഉപയോഗിക്കുമ്പോൾ

എണ്ണ ഉപയോഗിക്കുമ്പോൾ

എന്നാൽ ചില പ്രത്യേക എണ്ണകൾ ഉപയോഗിക്കുമ്പോൾ അത് നമ്മുടെ തലവേദനയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കർപ്പൂര തുളസി എണ്ണ തടവുന്നത് നിങ്ങൾക്ക് ഇത്തരം പ്രതിസന്ധികൾ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങൾക്ക് പെട്ടെന്നാണ് ആശ്വാസം നൽകുന്നത്. കർപ്പൂര തുളസി എണ്ണ നെറ്റിയിൽ തടവുന്നതിലൂടെ അത് നിങ്ങളുടെ തലവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ലാവെൻഡർ ഓയില്‍

ലാവെൻഡർ ഓയില്‍

ലാവൻഡർ ഓയിൽ നെറ്റിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ലാവൻഡർ ഓയിൽ നെറ്റിയില്‍ തേച്ച് പത്ത് മിനിട്ട് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് പെട്ടെന്ന് തലവേദനയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ലാവൻഡർ ഓയിൽ തേച്ച് പിടിപ്പിക്കുന്നത് തലവേദന ഉള്ളപ്പോൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

നിര്‍ജ്ജലീകരണം തലവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ധാരാളം വെള്ളം കുടിക്കണം. ഇത് നിങ്ങളിൽ നിർജ്ജലീകരണം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി തലവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ അത് പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. തലവേദന മാത്രമല്ല നിർജ്ജലീകരണം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്.

 യോഗ ചെയ്യുക

യോഗ ചെയ്യുക

യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങൾക്ക് ശാരീരികവും മാനസികവും ആയ ആരോഗ്യം നൽകുന്നുണ്ട്. അതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. തലവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും യോഗ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് യോഗ ചെയ്യാവുന്നതാണ്.

English summary

Home remedies for Cluster Headache

Here are the home remedies to treat cluster headache. Read on.
Story first published: Wednesday, November 6, 2019, 16:29 [IST]
X
Desktop Bottom Promotion