Just In
Don't Miss
- Movies
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന് തോന്നിയെന്ന് പത്മകുമാര്, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറിപ്പ് വൈറല്
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില് പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്ത്തുന്ന ഡല്ഹിയിലെ സ്മാരകങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രക്തത്തിനും നിറത്തിനും ഉണക്കമുന്തിരി ടോണിക്...
രക്തക്കുറവും ശരീരത്തിന്റെ നിറവും തമ്മില് ബന്ധപ്പെട്ടു കിടക്കുന്നുവെന്നു പറഞ്ഞാല് തെറ്റില്ല. ശരീരത്തിന് നിറം ലഭിയ്ക്കുവാനും നല്ല രക്തപ്രസാദത്തിനുമെല്ലാം രക്തം അത്യാവശ്യം തന്നെയാണ്. ഇല്ലെങ്കില് നിറമുണ്ടെങ്കില് തന്നെ വിളറിയ നിറം എന്നായിരിയ്ക്കും പറയുക.
രക്തക്കുറവിന് കാരണങ്ങള് പലതുണ്ട്. ഇതില് പോഷകങ്ങളുടെ കുറവു മുതല് ചില രോഗങ്ങള് വരെ കാരണമായി വരാറുണ്ട്. ഇതിനായി കൃത്രിമ മരുന്നുകള് ഉപയോഗിയ്ക്കുന്നതിനേക്കാള് നല്ലത് തികച്ചും സ്വാഭാവിക വഴികള് ഉപയോഗിയ്ക്കുന്നതു തന്നെയാണ്.
ഹീമോഗ്ലോബിന് പ്രകൃതിദത്തമായി വര്ദ്ധിപ്പിയ്ക്കാന് കഴിയുന്ന മരുന്നുകള് പലതുമുണ്ട്. അതായത് നമ്മുടെ ചില ഭക്ഷണങ്ങള്. ഇതില് പച്ചക്കറികളും ചില ഡ്രൈ ഫ്രൂട്സുമെല്ലാം തന്നെ പെടും.
ഇത്തരത്തില് ഒരു ഭക്ഷണമാണ് ഉണക്കമുന്തിരി. ധാരാളം പോഷകങ്ങള് അടങ്ങിയ ഇത് അയേണ് സമ്പുഷ്ടമാണ്. ഇതു കൊണ്ടു തന്നെ വിളര്ച്ചയ്ക്കു പറ്റിയ നല്ലൊരു മരുന്നുമാണ്. വൈറ്റമിന് ബി കോംപ്ലക്സും ഇതില് ധാരാളമുണ്ട്. മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി.
രക്തമുണ്ടാകാന് ഉണക്കമുന്തിരി പല തരത്തിലും ഉപയോഗിയ്ക്കാം. രക്ത വര്ദ്ധനവിനും ഒപ്പം നിറം വയ്ക്കാനും ഉണക്കമുന്തിരി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു മരുന്നിനെ കുറിച്ചറിയൂ, വീട്ടില് തന്നെ തയ്യാറാക്കാവുന്ന ഒന്നാണിത്. ഏറ്റവും ശുദ്ധമായ ഒന്ന്.

150 ഗ്രാമോളം ഉണക്ക മുന്തിരി
ഇതിനായി വേണ്ടത് ഒരു 150 ഗ്രാമോളം ഉണക്ക മുന്തിരി വേണം. ഒരു ഗ്ലാസില് കുരുവുള്ള കറുത്ത മുന്തിരി എന്ന കണക്കില് എടുക്കാം. ഇതിനൊപ്പം കോലരക്കും ചെമ്പരത്തിപ്പൂ ഇതളും ചേര്ക്കാം. കോലരക്ക് ആയുര്വേദ മരുന്നുകളിലെ പ്രധാനപ്പെട്ട ചേരുവയാണ്. ചെമ്പരത്തി ഇതള് നാലഞ്ച് എണ്ണം ഇടുക്കാം.

ഉണക്ക മുന്തിരി
ഉണക്ക മുന്തിരി കഴുകുക. ഒരു ഗ്ലാസില് 6 ്ഗ്ലാസ് വെള്ളമെടുക്കുക. ഇതില് കോലരക്കു പൊടിച്ചത് 2 ടീസ്പൂണ് പൊടിച്ചതു ചേര്ക്കുക. പിന്നീട് ഉണക്കമുന്തിരിയും ചെമ്പരത്തിപ്പൂവും ചേര്ക്കുക. ചെമ്പരത്തിപ്പൂ ചേര്ത്തില്ലെങ്കിലും കുഴപ്പമില്ല. എന്നാല് ചേര്ക്കുന്നത ഏറെ നല്ലതാണ്.

ഈ വെള്ളം
ഈ വെള്ളം നല്ലപോലെ തിളച്ച് രണ്ടു ഗ്ലാസ് ആകുമ്പോള് ഇതു വാങ്ങി വയ്ക്കാം. ഈ വെള്ളം പിന്നീട് ഊറ്റിയെടുക്കാം. 25-30 മനിറ്റു നേരം കൂടിയ ചൂടില് തിളപ്പിച്ചാല് വേഗം വറ്റിക്കിട്ടും. ഇത്രയും സമയം തിളച്ചാല് ഇതിലെ പോഷകങ്ങള് വെള്ളത്തിലേയ്ക്കിറങ്ങും. മാത്രമല്ല, മുന്തിരിയെല്ലാം നല്ലപോലെ പിഴിഞ്ഞു സത്ത് ഈ വെള്ളത്തില് ചേര്ക്കണം.

അടുപ്പിച്ച്
ഈ വെള്ളം അടുപ്പിച്ച് 20 ദിവസമെങ്കിലും കുടിച്ചാല് രക്തക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്. വെറുംവയറ്റില് ഇതു കുടിയ്ക്കുന്നതാണ് നല്ലത്. മുതിര്ന്നവരെങ്കില് 30 എംഎല് കുടിയ്ക്കാം. കുട്ടികളെങ്കില് 30 മില്ലി കൊടുക്കാം.

ചര്മത്തിന്
നല്ല രക്തപ്രസാദം ചര്മത്തിന് നിറവും രക്തത്തുടിപ്പു നല്കുന്നു. ചര്മത്തിന് നിറം മാത്രമല്ല, തിളക്കവും തുടിപ്പുമെല്ലാം നല്കി ആരോഗ്യകരവും ചെറുപ്പവുമായ ചര്മം ഇതു നല്കുന്നു.

കോലരക്ക്, ചെമ്പരത്തി
ഇതിലെ ചേരുവകളായ കോലരക്ക്, ചെമ്പരത്തി എന്നിവ പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതു കൊണ്ടു തന്നെ ഇത്തരം രോഗങ്ങള്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. കോലരക്ക്, ചെമ്പരത്തി എന്നിവ ഉപയോഗിച്ച് പല തരത്തിലും പ്രമേഹത്തിനുള്ള മരുന്നുണ്ടാക്കാം.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈ പാനീയം. രക്തവര്ദ്ധനവിലൂടെ ഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കുമുള്ള രക്തപ്രവാഹം ഇതു വര്ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി ഈ ഭാഗങ്ങളിലേയ്ക്കുള്ള ഓക്സിജന് പ്രവാഹവും വര്ദ്ധിയ്ക്കുന്നു. ഇതാണ് ഹൃദയാരോഗ്യത്തെ സഹായിക്കുന്നത്. ഹൃദയത്തിന്റെ ശരിയായ പ്രവര്ത്തനത്തിന് രക്തപ്രവാഹം അത്യാവശ്യമാണ്.

വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും ഉണക്കമുന്തിരി ഉത്തമമാണ്. ഇത് കുടലിന്റെ പ്രവര്ത്തനത്തെ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. യാതൊരു ദോഷവും വരുത്താത്ത ഒന്നെന്നു പറയാം. ഇതിലെ ചേരുവകളെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങള് നല്കുന്നവയാണ്.