For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗബാധിതര്‍ വീട്ടില്‍ നിന്നും ഹോസ്പിറ്റലിലേക്ക് മാറേണ്ടത് എപ്പോള്‍?

|

കൊവിഡ് അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ സര്‍ക്കാരും അഹോരാത്രം പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡെന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് നമുക്കാവുന്ന വിധമെല്ലാം നാം ഓരോരുത്തരും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ കൊവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചില വാക്കുകളാണ് ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം.

കൊവിഡ് രണ്ടാംതരംഗം: ഈ ചെറിയ അണു നിസ്സാരനല്ല, അറിയേണ്ടതെല്ലാംകൊവിഡ് രണ്ടാംതരംഗം: ഈ ചെറിയ അണു നിസ്സാരനല്ല, അറിയേണ്ടതെല്ലാം

എന്നാല്‍ ഐസൊലേഷന്‍ സമയത്ത് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ നിങ്ങളില്‍ കാണപ്പെടുകയാണെങ്കില്‍ ഉടനേ തന്നെ ഐസൊലേഷനില്‍ തുടരേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വായിക്കൂ.....

വീട്ടിലെ ഐസൊലേഷന്‍

വീട്ടിലെ ഐസൊലേഷന്‍

വീട്ടിലെ ഐസൊലേഷന്‍ പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുള്ള ഒന്നാണ്. രോഗലക്ഷണങ്ങള്‍ എന്തെങ്കിലും നിങ്ങളില്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഐസൊലേഷനില്‍ പോവേണ്ടതാണ്. നേരിയ ലക്ഷണങ്ങളാണ് നിങ്ങളിലെങ്കില്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി. എങ്കിലും ഇവരുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94നു മുകളിലായിരിക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

എന്നാല്‍ കൊവിഡ് ബാധ നിങ്ങള്‍ക്ക് ഉണ്ടെങ്കിലും എന്തെങ്കിലും തരത്തിലുള്ള മറ്റ് മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ ഡോക്ടറെ ഇത്തരം കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി രോഗിയെ കൃത്യമായി പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ വീട്ടിലുള്ളവരും ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കേണ്ടതാണ്. ഇവര്‍ പ്രത്യേകം മുറിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

മാസ്‌ക് ധരിക്കണം

മാസ്‌ക് ധരിക്കണം

നിങ്ങള്‍ രോഗബാധിതനാണെങ്കില്‍ എന്തായാലും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രോഗലക്ഷണങ്ങള്‍ കുറവാണെന്ന് കരുതി ഒരു കാരണവശാലും നിങ്ങള്‍ മാസ്‌ക് ധരിക്കാതിരിക്കരുത്. രോഗലക്ഷണങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കുക എന്നുള്ളത് തന്നെയായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ത്രീലെയര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ എട്ട് മണിക്കൂറിന് ശേഷവും പുതിയ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ റൂമിലേക്ക് എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍ N-95 മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആരൊക്കെ ഹോസ്പിറ്റലിലേക്ക് മാറണം?

ആരൊക്കെ ഹോസ്പിറ്റലിലേക്ക് മാറണം?

കൊവിഡ് ബാധ ചെറുതാണെങ്കിലും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെങ്കില്‍ ഉടനേ തന്നെ രോഗം ബാധിച്ചാല്‍ ആശുപത്രിയിലേക്ക് മാറുന്നതിന് ശ്രദ്ധിക്കണം. ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങള്‍, കരള്‍സംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം ഹോം ഐസൊലേഷനില്‍ നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ദിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

രോഗബാധയുണ്ടായിക്കഴിഞ്ഞാല്‍ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്. ആരോഗ്യത്തിന്റേയും വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടക്ക് ചൂടുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ വെള്ളം കവിള്‍ കൊള്ളുക, ആവിപിടിക്കുക എന്നിവയെല്ലാം ചെയ്യേണ്ടതാണ്. ഇത് കൂടാതെ റൂമില്‍ ഒരിക്കലും എ സി ഓണ്‍ ചെയ്യരുത്. ഇത് കൂടാതെ ജനലുകള്‍ തുറന്നിടേണ്ടതാണ്. വീട്ടില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതാണ്.

ഓക്‌സിജന്‍ സാച്ചുറേഷന്‍ ശ്രദ്ധിക്കണം

ഓക്‌സിജന്‍ സാച്ചുറേഷന്‍ ശ്രദ്ധിക്കണം

ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94%ത്തില്‍ കുറഞ്ഞാല്‍ ആശുപത്രിയിലേക്ക് മാറാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, നെഞ്ച് വേദന, ബോധക്ഷയം എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഉടനേ തന്നെ നിങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളുടെ ആരോഗ്യത്തെ എത്തിക്കുന്നു.

English summary

Home isolation rules of COVID-19 patients in Malayalam

Here in this article we are discussing about Home isolation rules of COVID-19 patients in malayalam. Take a look.
X
Desktop Bottom Promotion