For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച് ഐ വി പരിശോധന എങ്ങനെ: എത്രസമയം എന്താണ് നടപടിക്രമങ്ങള്‍

|

ലോകമെമ്പാടും എല്ലാ വര്‍ഷവും എച്ച് ഐ വി എയ്ഡ്‌സ് മഹാമാരിക്കെതിരേ ബോധവത്കരണത്തിന് വേണ്ടിയുള്ള ദിനമാണ് ഡിസംബര്‍ 1. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് എച്ച് ഐ വി , എച്ച് ഐ വിയും എയ്ഡ്‌സും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ് എച്ച് ഐ വി തിരിച്ചറിയുന്നതിന് വേണ്ടി എന്ത് തരത്തിലുള്ള ടെസ്റ്റുകളാണ് നടത്തേണ്ടത് എന്ന് നമുക്ക് നോക്കാം. ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം തന്നെ എയ്ഡ്‌സ് വരുന്ന വഴികള്‍ തിരിച്ചറിയുക, അതിന് പ്രതിരോധം തീര്‍ക്കുക, ചികിത്സ കൃത്യമാക്കുക എന്നതാണ്.

HIV testing

വിവിധ കാരണങ്ങളാണ് എയ്ഡ്‌സ് ബാധിക്കുന്നതിലേക്ക് ഒരാളെ എത്തിക്കുന്നത്. ശരീര സ്രവങ്ങള്‍ വഴി എയ്ഡ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാം. അണുബാധയുള്ള വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി എയ്ഡ്‌സ് പകരുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി വേണം രോഗത്തെ കൈകാര്യം ചെയ്യുന്നതിന്. എന്നാല്‍ എച്ച് ഐ വി ടെസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്നും എത്ര സമയത്തിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

HIV testing

എന്താണ് എച്ച്‌ഐവി പരിശോധന?
എന്താണ് എച്ച് ഐ വി പരിശോധന എങ്ങനെ ഇത് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ രോഗബാധിതനാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് എച്ച് ഐ വി പരിശോധന. രോഗബാധ തിരിച്ചറിയുന്നതിന് ആകെയുള്ള മാര്‍ഗ്ഗമാണ് എച്ച് ഐ വി പരിശോധന. നിങ്ങളുടെ ശരീരത്തിലെ ആന്റിബോഡികള്‍ ഉണ്ടാകാനെടുക്കുന്ന സമയം മൂലം തന്നെ പലപ്പോഴും എച്ച് ഐ വി പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുകയില്ല. വളരെയധികം പ്രധാനപ്പെട്ട പരിശോധനയാണ് എച്ച് ഐ വി പരിശോധന. നിങ്ങളില്‍ രോഗാവസ്ഥ കണ്ടെത്തിയാല്‍ ഉടനേ തന്നെ അതിനെ ചികിത്സിക്കാന്‍ ആരംഭിക്കാം എന്നതാണ് പരിശോധനയുടെ പ്രധാന നേട്ടം. ഇത് കൂടാതെ നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് രോഗം പടരാതിരിക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതല്‍ നടപടികളും ആരംഭിക്കാവുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഇത്തരം പരിശോധനക്ക് വിധേയമാകണം. കാരണം നേരത്തെ രോഗം കണ്ടെത്തിയാല്‍ അതിനുള്ള ചികിത്സ കുഞ്ഞിനെ രോഗാവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നു.

HIV testing

ആരെല്ലാം പരിശോധന നടത്തണം?
നിങ്ങള്‍ എച്ച് ഐ വി വരാന്‍ സാധ്യതയുള്ള സ്ഥലത്തോ അല്ലെങ്കില്‍ അതത്തരം സന്ദര്‍ഭങ്ങളിലോ അറിഞ്ഞോ അറിയാതെയോ പെട്ടിട്ടുണ്ടെങ്കില്‍ ഇവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധനക്ക് വിധേയമാകണം. ഇത് കൂടാതെ നിരവധി ലൈംഗിക പങ്കാളികള്‍ ഉള്ള വ്യക്തികളും പരിശോധന നടത്തണം. എ്ച്ച് ഐ വി ബാധിതനായ വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ മറ്റൊരാള്‍ ആദ്യം ഉപയോഗിച്ച സൂചി, സിറിഞ്ച് അല്ലെങ്കില്‍ മറ്റ് ഉപകരണം ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും ശ്രദ്ധിക്കണം. ലൈംഗികമായി പകരുന്ന എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ഉള്ളവരും പരിശോധന നടത്തണം.

HIV testing

എച്ച്‌ഐവി ടെസ്റ്റുകള്‍ എങ്ങനെ?

എച്ച് ഐ വി ടെസ്റ്റുകള്‍ നടത്തുമ്പോള്‍ അത് എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിന് വേണ്ടി ലബോറട്ടറി പരിശോധനകള്‍ ആണ് പ്രധാനമായും നടത്തുന്നത്. ഈ പരിശോധനകള്‍ക്കായി, ഒരു ടെക്‌നീഷ്യന്‍ നിങ്ങളുടെ രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില ദ്രുതപരിശോധനകള്‍ ഉണ്ട്. അതില്‍ ഫലം പലപ്പോഴും 20-30 മിനിറ്റിനുള്ളില്‍ തന്നെ ലഭിക്കുന്നു.

എപ്പോള്‍ പരിശോധന നടത്തണം?

നിങ്ങള്‍ക്ക് എച്ച് ഐ വി ബാധയുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ വിളിച്ച് അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുക. എച്ച്ഐവി ബാധിതനുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം അല്ലെങ്കില്‍ നിങ്ങള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടാല്‍ എല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പോസ്റ്റ്-എക്സ്പോഷര്‍ പ്രോഫിലാക്സിസ് (പിഇപി) എന്ന് വിളിക്കുന്ന അടിയന്തര മരുന്നുകള്‍ എച്ച്ഐവി അണുബാധയെ തടയുന്നവയാണ്. എന്നാല്‍ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞതുപോലെ ഏതെങ്കിലും സാഹചര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ അതായ് മൂന്ന് ദിവസത്തിനുള്ളില്‍ നിങ്ങള്‍ അവ എടുക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് എടുക്കുന്നോ അത്രയും നല്ലതാണ്. എന്നാല്‍ എപ്പോഴും മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് രോഗബാധയില്‍ നിന്ന് പൂര്‍ണമായും സംരക്ഷിക്കുന്നതിന് ചെയ്യേണ്ട കാര്യം.

HIV testing

എന്താണ് ഒരു വിന്‍ഡോ പിരീഡ്?

വിന്‍ഡോ പിരിയഡ് എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് വിന്‍ഡോ പിരിയഡ് എന്നത് അറിഞ്ഞിരിക്കണം. ഓരോ എച്ച്‌ഐവി പരിശോധനയ്ക്കും വ്യത്യസ്തമായ 'വിന്‍ഡോ പിരീഡ്' ആണ് ഉള്ളത്. ഇതില്‍ കൃത്യമായ ഫലം ലഭിക്കുന്നത് വരെ എക്‌സ്‌പോഷറിന് ശേഷം നിങ്ങള്‍ എത്ര സമയം കാത്തിരിക്കണം എന്നതാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ പെട്ടെന്ന് പരിശോധന നടത്തിയാല്‍ അതില്‍ ലഭിക്കുന്ന ഫലം കൃത്യമായിരിക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ കൂടുതല്‍ നേരം കാത്തിരുന്നിട്ടാണ് പരിശോധന നടത്തുന്നത് എന്നുണ്ടെങ്കില്‍ രോഗം മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യത ഓരോ നിമിഷവും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ പറയുന്നതിനും മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കണം.

HIV testing

എച്ച് ഐ വി ടെസ്റ്റിംഗ് ഏതൊക്കെ തരത്തില്‍?

എച്ച് ഐ വി ടെസ്റ്റ് ഏതൊക്കെ തരത്തില്‍ നടത്തണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ ടത്തുന്നത് രക്തപരിശോധനയാണ്. നിങ്ങളില്‍ നിന്ന് എടുക്കുന്ന രക്തം മറ്റേതൊരു രക്തപരിശോധനയും പോലെ തന്നെ ലാബിലേക്ക് അയച്ച് പരിശോധിക്കുന്നു. അണുബാധയ്ക്ക് 23-90 ദിവസങ്ങള്‍ക്ക് ശേഷം നടത്തുന്ന ഈ പരിശോധനയില്‍ ആന്റിബോഡികള്‍ കണ്ടെത്താന്‍ കഴിയും. മറ്റൊന്നാണ് വളരെ വേഗത്തില്‍ നടത്തുന്ന പരിശോധന. ഇതിന് വേണ്ടി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ നിന്ന് ഒരു തുള്ളി രക്തം എടുത്ത് ആണ് ഈ പരിശോധന നടത്തുന്നത്. ആന്റിബോഡി ടെസ്റ്റ് പോലെ തന്നെ ഇതിന്റെ വിന്‍ഡോ കാലയളവ് എന്ന് പറയുന്നത് 18-നും 90-നും ഇടയിലാണ്. അടുത്തതാണ് ആന്റിബോഡി/ ആന്റിജന്‍ ടെസ്റ്റ്. ഈ പരിശോധനകള്‍ നിങ്ങളുടെ ആന്റിബോഡികളും ആന്റിജനും കണ്ടെത്തുന്നു. ഇത് രക്തത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. വൈറസ് ബാധിച്ച് 18-45 ദിവസങ്ങള്‍ക്ക് ശേഷം എച്ച്‌ഐവി കണ്ടെത്താനാകും. ഇത് കൂടാതെ രോഗനിര്‍ണയം നടത്തുന്നതിന് നിരവധി ടെസ്റ്റുകള്‍ ഉണ്ട്.

HIV testing

HIV ഫലങ്ങള്‍ ലഭിക്കാന്‍ എത്ര സമയമെടുക്കും?
എച്ച് ഐ വി പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ എത്ര സമയം എടുക്കും എന്ന് നമുക്ക് നോക്കാം. രോഗനിര്‍ണയം നടത്താന്‍ നമ്മള്‍ ഏത് ടെസ്റ്റാണോ നടത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് ഫലം ലഭിക്കുന്നതും. റാപ്പിഡ് ടെസ്റ്റുകള്‍ അരമണിക്കൂറിനുള്ളില്‍ തന്നെ ഫലം നല്‍കുന്നു. രക്ത പരിശോധന അല്ലെങ്കില്‍ ആന്റിബോഡി/ആന്റിജന്‍ ടെസ്റ്റ് ആണെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. NAT ടെസ്റ്റില്‍ നിന്ന് ഫലങ്ങള്‍ ലഭിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുത്തേക്കാം. മൂത്രപരിശോധനാ ഫലങ്ങള്‍ 2 ആഴ്ച വരെ എടുക്കുന്നു.

 ആര്‍ത്തവത്തില്‍ 6 മണിക്കൂര്‍ ശേഷം പാഡ് ഉപയോഗിച്ചാല്‍ അപകടം അരികെ ആര്‍ത്തവത്തില്‍ 6 മണിക്കൂര്‍ ശേഷം പാഡ് ഉപയോഗിച്ചാല്‍ അപകടം അരികെ

പ്രമേഹം ഓവുലേഷന്‍ തടയുന്നു: എത്ര ശ്രമിച്ചാലും ഗര്‍ഭധാരണം സംഭവിക്കില്ലപ്രമേഹം ഓവുലേഷന്‍ തടയുന്നു: എത്ര ശ്രമിച്ചാലും ഗര്‍ഭധാരണം സംഭവിക്കില്ല

English summary

HIV Testing: Types, Procedure, Results and Timing in Malayalam

Here in this article we are discussing about the HIV Testing: Types, Procedure, Results and Timing on World aids day 2022 in Malayalam. Take a look.
X
Desktop Bottom Promotion