For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ കൊളസ്ട്രോൾ ആണിലെ ഉദ്ദാരണപ്രശ്നങ്ങൾക്ക് കാരണം

By Aparna
|

കൊളസ്ട്രോൾ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഇത് ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും ലൈംഗികാരോഗ്യത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് പലർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇവിടെ രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ എങ്ങനെ ലൈംഗികാരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം. ഉദ്ദാരണ പ്രശ്നങ്ങൾ, ലൈംഗി പ്രശ്നങ്ങൾ, രതിമൂർച്ഛ എന്നിവയെ എല്ലാം ഇത് ബാധിക്കുന്നുണ്ട്.

Most read: കുടവയറിനെ കുപ്പിയിലാക്കാൻ 15 ഇന ടിപ്സ്Most read: കുടവയറിനെ കുപ്പിയിലാക്കാൻ 15 ഇന ടിപ്സ്

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണിലെ ലൈംഗികാരോഗ്യത്തേയും ലൈംഗിക ചോദനകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റ് പല അവസ്ഥകളിലേക്കും കാര്യങ്ങൾ എത്തിക്കുന്നു. എന്തൊക്കെയാണ് കൊളസ്ട്രോൾ ഉയർന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് എന്ന് നോക്കാം. പുരുഷൻമാരുടെ ലൈംഗിക ജീവിതത്തെ കൊളസ്ട്രോൾ എങ്ങനെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

ഉദ്ദാരണ പ്രശ്നങ്ങൾ

ഉദ്ദാരണ പ്രശ്നങ്ങൾ

പുരുഷന്‍മാരിൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ലൈംഗികാരോഗ്യത്തിൽ വില്ലനാവുന്ന ഒന്നാണ് ഉദ്ദാരണ പ്രശ്നങ്ങൾ. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. രക്തധമനികളിൽ പലപ്പോഴും കൊളസ്ട്രോൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ലിംഗത്തിന് രക്തം കൊടുക്കുന്ന ധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ഉദ്ദാരണ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ഉദ്ദാരണ പ്രശ്നം ഹൃദയാഘാതത്തിന്‍റെ മുന്നോടിയായി കണക്കാക്കുന്നുണ്ട്.

ലൈംഗിക ഉത്തേജനം

ലൈംഗിക ഉത്തേജനം

ലൈംഗിക ഉത്തേജനം ഇല്ലാതിരിക്കുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കാരണമായിരിക്കും. പുരുഷൻമാരിൽ ഇതിന് സഹായിക്കുന്ന ചില രാസപദാർത്ഥങ്ങളെ കൊളസ്ട്രോള്‍ തടയുന്നു. ഇത് പുരുഷൻമാരിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം നേരിടുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം

ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം

പുരുഷ ഹോർമോണ്‍ ആയ ടെസ്റ്റോസ്റ്റിറോൺ അളവ് ശരീരത്തിൽ വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ പുരുഷൻമാരുടെ ശരീരത്തിൽ പലപ്പോഴും കൊളസ്ട്രോൾ കൂടുതലാണെങ്കിൽ അത് ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിനെ ബാധിക്കുന്നുണ്ട്. പുരുഷൻമാരിൽ വൃഷണത്തിലാണ് ടെസ്റ്റോസ്റ്റിറോൺ ഉത്പ്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്ന അവസ്ഥയിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ ഉത്പാദനം വേണ്ടത്ര ശരീരത്തിൽ നടക്കാതെ പോവുന്നു. ഇത് നിങ്ങളുടെ പുരുഷ ഹോർമോണിന്‍റെ അളവ് ഗണ്യമായി കുറക്കുന്നതിന് കാരണമാകുന്നു.

രതിമൂർച്ഛ ലഭിക്കാത്ത അവസ്ഥ

രതിമൂർച്ഛ ലഭിക്കാത്ത അവസ്ഥ

പുരുഷൻമാരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും രതിമൂർച്ഛ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നതിന്‍റെ ഫലമായാണ് ഉണ്ടാവുന്നത്. ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍ പലപ്പോഴും ഇത്തരം കാര്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ നിസ്സാരമാക്കി വിടാതെ നമുക്ക് കൃത്യമായ പരിശീലനം തന്നെ നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

വിവിധ തരത്തിലുള്ള കൊളസ്ട്രോൾ

വിവിധ തരത്തിലുള്ള കൊളസ്ട്രോൾ

വിവിധ തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. ഇവ ഏതാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കൊളസ്ട്രോൾസ ട്രൈഗ്ലിസറൈഡ്, എല്‍ ഡി എൽ കൊളസ്ട്രോൾ, എച്ച് ഡി എൽ കൊളസ്ട്രോൾ, വി എൽ ജി എൽ കൊളസ്ട്രോൾ എന്നിവയാണ് വിവിധ തരത്തിലുള്ള കൊളസ്ട്രോൾ. ഇതെല്ലാം പുരുഷൻമാരെ ഒരേ പോലെ തന്നെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. പുരുഷൻമാരെ മാത്രമല്ല സ്ത്രീകളേയും ഇതേ ലൈംഗിക പ്രശ്നങ്ങളിലേക്ക് പലപ്പോഴും കൊളസ്ട്രോൾ എത്തിക്കുന്നുണ്ട്.

ഹൃദയത്തിൻ‍റെ ആരോഗ്യം

ഹൃദയത്തിൻ‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ അസ്വസ്ഥതകളും ഹാർട്ട് അറ്റാക്കും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് കൊളസ്ട്രോൾ ഉള്ളവരിൽ. പ്രത്യേകിച്ച് പുരുഷൻമാരിൽ. ഇത് പുരുഷന്‍മാരുടെ ലൈംഗിക ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനേ തന്നെ ഡോക്ടറെ സമീപിച്ച് അതിന് വേണ്ട പരിഹാരങ്ങൾ ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഇതിനെ പിന്തുടർന്ന് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

English summary

High Cholesterol Affecting Men Sexual Life

Here we are discussing about how high cholesterol levels in men affecting their sexual life. Read on.
X
Desktop Bottom Promotion