For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം സൂപ്പറാവും ഈ ഔഷധസസ്യങ്ങളിലൂടെ

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് ഹൃദ്രോഗം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

തടി കുറക്കാന്‍ ഓടുന്നവര്‍ ഈ തെറ്റ് വരുത്തിയാല്‍ തടി ഈ ജന്മം കുറയില്ലതടി കുറക്കാന്‍ ഓടുന്നവര്‍ ഈ തെറ്റ് വരുത്തിയാല്‍ തടി ഈ ജന്മം കുറയില്ല

നാം പോലും അറിയാതെ നമ്മുടെ ശരീരത്തിലെ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഹൃദയം. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചില ഔഷധ സസ്യങ്ങളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.. ഹൃദ്രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ഔഷധ സസ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. ഇത് ഹൃദയത്തെ സഹായിക്കുന്ന തരത്തില്‍ മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ചെറിയ അളവിലെങ്കിലും കറുവപ്പട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന് പരിഹാരം കാണുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എപ്പോഴും മികച്ചതാണ് കറുവപ്പട്ട. ഇത് ഹൃദയാഘാതത്തിന്റേയും പക്ഷീഘാതത്തിന്റേയും സാധ്യതയെ ഇല്ലാതാക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ഹൃദയപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഹൃദയത്തിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും എപ്പോഴും മികച്ചതാണ്. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി വളരെയധികം മികച്ചതാണ്. എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യപ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ് വെളുത്തുള്ളി.

ഇഞ്ചി

ഇഞ്ചി

വെളുത്തുള്ളി പോലെ തന്നെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഹൃദ്രോഗത്തിന്റെ സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കളയുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചി. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മികച്ചതാണ്. എല്ലാ ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും മികച്ചതാണ്. ഇത് ശീലമാക്കുന്നതിന് രക്തത്തിലെ കൊളസ്‌ട്രോളിനെ കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്നുള്ളതാണ്.

തുമ്പ

തുമ്പ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തുമ്പ. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും പ്രതിരോധിക്കുന്നതിന് മികച്ചതാണ് തുമ്പ ഇത് പാലിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിലൂടെ ഒരു വിധത്തിലുള്ള ആരോഗ്യ. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട്. തുമ്പ ചെടി ഇപ്പോള്‍ നാട്ടിന്‍ പുറത്ത് പോലും കാണാനില്ല എന്നുള്ളതാണ് സത്യം. ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച ഒരു മരുന്നാണ് തുമ്പ.

ഏലക്ക

ഏലക്ക

ആരോഗ്യത്തിനും ഗുണങ്ങള്‍ക്കും മികച്ച ഓപ്ഷനാണ് ഏലക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഏലക്കയിട്ട വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു. അതോടൊപ്പം തന്നെ ഏലക്കയിലൂടെ ഹൃദയത്തിന് കരുത്തും ആരോഗ്യവും ലഭിക്കുന്നു.

റോസ്

റോസ്

കേള്‍ക്കുമ്പോള്‍ അല്‍പം അല്‍ഭുതം തോന്നാം. എന്നാല്‍ റോസ് ഹൃദയത്തിന് ആരോഗ്യം നല്‍കുന്ന കൂട്ടത്തില്‍ വളരെ മികച്ചതാണ്. റോസാ ചെയിടുടെ ഇതള്‍ ഹൃദയത്തിന് കരുത്തേകുന്ന കൂട്ടത്തില്‍ മികച്ചതാണ്. ആന്റി ഓക്‌സിഡന്റും, വൈറ്റമിന്‍ സിയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ഹൃദയം സ്മാര്‍ട്ടാവുന്നതിനും നമുക്ക് റോസ് ഉപയോഗിക്കാവുന്നതാണ്.

English summary

Herbs To Help Support Healthy Heart

Here in this article we are discussing about some herbs to help support healthy heart. Take a look.
X
Desktop Bottom Promotion