For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സര്‍ തടയാന്‍ സഹായിക്കും ഈ ആയുര്‍വേദ സസ്യങ്ങള്‍

|

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ചതാണ് ആയുര്‍വേദം. ആധുനിക ശാസ്ത്രവും അലോപ്പതിയും ഇപ്പോള്‍ അതിന്റെ തത്വത്തില്‍ വിശ്വസിക്കുകയും കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ പ്രാചീന ഔഷധസസ്യങ്ങളിലേക്ക് നടത്തുകയും ചെയ്യുന്നു. ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലതെന്നും, ആയുര്‍വേദം ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള പാത പ്രദാനം ചെയ്യുമെന്നും എല്ലാവരും വിശ്വസിക്കുന്നു.

Most read: ഈ മോശം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നേടാം രാത്രിയില്‍ നല്ല ഉറക്കം

മനസ്സും ശരീരവും ബോധവും തമ്മിലുള്ള സന്തുലിതാവസ്ഥയായിട്ടാണ് ആയുര്‍വേദം ആരോഗ്യത്തെ കാണുന്നത്. ഇത് നേടുന്നതിന് വ്യായാമം, മാനസികാരോഗ്യം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയും ആവശ്യമാണ്. ഇത് തന്നെയാണ് പല ജീവിതശൈലി രോഗങ്ങളും വരാതിരിക്കാനുള്ള മാര്‍ഗവും. ക്യാന്‍സര്‍ തടയുന്നതിന് ആയുര്‍വേദം നിരവധി ഔഷധസസ്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ പുരാതന അറിവിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ വളരുന്നു. ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ട ചില ഔഷധങ്ങള്‍ ഇതാ.

നെല്ലിക്ക

നെല്ലിക്ക

ആയുര്‍വേദത്തിലെ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായ ഇത്. ക്വെര്‍സെറ്റിന്‍, ഫിലാംബ്ലിക് സംയുക്തങ്ങള്‍, ഗാലിക് ആസിഡ്, ടാന്നിന്‍സ്, ഫ്‌ളേവനോയിഡുകള്‍, പെക്റ്റിന്‍, വിവിധ പോളിഫെനോളിക് സംയുക്തങ്ങള്‍ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ നെല്ലിക്കയുടെ പരമ്പരാഗത ഉപയോഗം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ദോഷം വരുത്താതെ തന്നെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും അവയുടെ വളര്‍ച്ച തടയാനുമുള്ള കഴിവ് നെല്ലിക്കയിലുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ സള്‍ഫര്‍, അര്‍ജിനൈന്‍, ഫ്‌ളേവനോയ്ഡുകള്‍, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ ബയോ-ആക്ടീവ് സംയുക്തങ്ങള്‍ അല്ലിസിനില്‍ നിന്ന് രൂപം കൊള്ളുന്നു. 10 രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ഒരു മള്‍ട്ടിനാഷണല്‍ പഠനമായ യൂറോപ്യന്‍ പ്രോസ്പെക്റ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍ കാന്‍സര്‍ ആന്‍ഡ് ന്യൂട്രീഷന്‍ പ്രകാരം വെളുത്തുള്ളിയുടെയും ഉള്ളിയുടെയും ഉപഭോഗവും കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് കാണിക്കുന്നു. യുഎസ്, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതായി കാണിക്കുന്നു. ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളുടെ രൂപീകരണം തടയാന്‍ അറിയപ്പെടുന്ന ആന്റി ബാക്ടീരിയല്‍ ഏജന്റാണ് വെളുത്തുള്ളി. ലോകാരോഗ്യ സംഘടന മുതിര്‍ന്നവര്‍ക്ക് പ്രതിദിനം കുറഞ്ഞത് 2-5 ഗ്രാം അല്ലെങ്കില്‍ ഒരു അല്ലി വെളുത്തുള്ളി കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Most read:ആസ്ത്മ വഷളാകും മഴക്കാലത്ത്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞള്‍

മഞ്ഞള്‍

കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി ഏറ്റവുമധികം ഗവേഷണം നടത്തിയ ഔഷധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. ആന്റി ഓക്‌സിഡന്റ്, വേദനസംഹാരികള്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് മൂല്യങ്ങള്‍ എന്നിവ ഇതിലുണ്ട്. ഫ്രീ റാഡിക്കലുകളെ തുരത്തുകയും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്സിഡന്റായ കുര്‍ക്കുമിന്‍ ആണ് മഞ്ഞളിന്റെ പ്രധാന ഘടകം. ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കാതെ തന്നെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കുര്‍ക്കുമിന് കഴിവുണ്ടെന്ന് ശാസ്ത്ര പ്രബന്ധങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഇന്ത്യന്‍ ജിന്‍സെംഗ് എന്നും അറിയപ്പെടുന്നു, ആയുര്‍വേദത്തില്‍ ശരീരത്തെ സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കുന്നതിന് അശ്വഗന്ധ ഉപയോഗിക്കുന്നു. ഏകദേശം 40 വര്‍ഷം മുമ്പ് ഗവേഷകര്‍ ഈ സസ്യത്തില്‍ നിന്ന് ഒരു ക്രിസ്റ്റലിന്‍ സ്റ്റിറോയിഡല്‍ സംയുക്തം വേര്‍തിരിച്ചെടുത്തപ്പോള്‍ അതിന്റെ കാന്‍സര്‍ വിരുദ്ധ മൂല്യം തിരിച്ചറിഞ്ഞു. അശ്വഗന്ധയുടെ ഇലയില്‍ നിന്ന് എടുത്ത ഈ സത്തില്‍ കൂടുതല്‍ ഗവേഷണം നടത്തിയപ്പോള്‍ അവയ്ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read:രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകും

തുളസി

തുളസി

രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഇഞ്ചി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, വേദനസംഹാരി, ആന്റി ഡയബറ്റിക്, ആന്റി സ്‌ട്രെസ് ഗുണങ്ങളും ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തുളസിയിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍, ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ച്, ജീന്‍ എക്സ്പ്രഷനുകളില്‍ മാറ്റം വരുത്തി കാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച്, ക്യാന്‍സര്‍ മറ്റ് കോശങ്ങളിലേക്ക് പടരുന്നത് തടയുന്നു. ഇത് ശ്വാസകോശം, കരള്‍, ഓറല്‍, ത്വക്ക് ക്യാന്‍സറുകള്‍ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിക്ക് ഏകദേശം 2000 വര്‍ഷത്തെ ഔഷധ പാരമ്പര്യമുണ്ട്. ഇഞ്ചിയിലെ സജീവ ഘടകങ്ങള്‍ക്ക് ശക്തമായ ആന്റി-ഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇതില്‍ ചിലത് പരീക്ഷണാത്മക മാതൃകകളില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനം തെളിയിച്ചിട്ടുണ്ട്. നിലവില്‍ ഇഞ്ചിയുടെ കാന്‍സര്‍ പ്രതിരോധ ഫലത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി പഠനങ്ങളുണ്ട്. മിഷിഗണ്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ അണ്ഡാശയ ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ ഇഞ്ചി സഹായകമായതായി കാണിക്കുന്നു. കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പ്രകാരം ഇഞ്ചി വന്‍കുടലിലെ വീക്കം കുറയുന്നതായി കാണിച്ചു.

Most read:രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍

ജീരകം

ജീരകം

ദഹനത്തിന് സഹായിക്കുന്ന ഉത്തമമായ വീട്ടുവൈദ്യമാണ് ജീരകം. അതുകൊണ്ടാണ് ഭക്ഷണത്തിനു ശേഷം ഒരു നുള്ള് ജീരകം ചവയ്ക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, അതിന്റെ ആരോഗ്യ ഇവിടെ തീരുന്നില്ല. ആന്റി ഓക്‌സിഡന്റ് സ്വഭാവസവിശേഷതകളുള്ള ജീരകത്തില്‍, പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ തടയുന്ന 'തൈമോക്വിനോണ്‍' എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. കാന്‍സര്‍ ചെറുക്കുന്നതിനായി നിങ്ങളുടെ ഭക്ഷണങ്ങളില്‍ ജീരകം ഉള്‍പ്പെടുത്തുക.

English summary

Herbs That Can Help Reduce Cancer Risks in Malayalam

Here are some common herbs which are proven to have anti-cancer properties.
Story first published: Thursday, June 2, 2022, 10:49 [IST]
X
Desktop Bottom Promotion