For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം അടുത്തെത്തിയോ; ലക്ഷണങ്ങള്‍ കൈയ്യും കാലും പറയും

|

ചര്‍മ്മസംരക്ഷണം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അത് ചര്‍മ്മത്തില്‍ മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന് നോക്കാം. നിങ്ങളുടെ ചര്‍മ്മത്തിലും നഖങ്ങളിലും ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന ചില ലക്ഷണങ്ങള്‍ കാണുന്നതാണ്.

Most read: കൊറോണവൈറസ് ചെറുപ്പക്കാരിലും അപകടം തന്നെMost read: കൊറോണവൈറസ് ചെറുപ്പക്കാരിലും അപകടം തന്നെ

നിങ്ങളുടെ ചര്‍മ്മത്തിലും നഖത്തിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് പലപ്പോഴും പലരും അറിയാതെ പോവുന്നതാണ്. എന്തൊക്കെയാണ് ഇതെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെക്കുറിച്ച് നമുക്ക് നോക്കാം.

കാലിലെ നീര്

കാലിലെ നീര്

നിങ്ങളുടെ കാലിന്റെ അടിഭാഗത്ത് നീരുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് അല്‍പം ഗുരുതരാവസ്ഥയെയാണ് സൂചിപ്പിക്കുന്നത് എന്നത് തന്നെയാണ് കാര്യം. ഹൃദയത്തിന്റെ പല രോഗങ്ങളും നിങ്ങളുടെ കാലുകളിലും കാലിന്റെ താഴ്ഭാഗത്തും ദ്രാവകം കെട്ടിനില്‍ക്കുന്നതിന് കാരണമാകുന്നു. ഇത് വര്‍ദ്ധിക്കുമ്പോള്‍ പാദങ്ങളില്‍ വീക്കം കണ്ടേക്കാം, ഇത് മുകളിലെ കാലുകളിലേക്കും ഞരമ്പിലേക്കും നീളുന്നു. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

 പാദത്തില്‍ നീലനിറമോ പര്‍പ്പിള്‍ നിറമോ?

പാദത്തില്‍ നീലനിറമോ പര്‍പ്പിള്‍ നിറമോ?

നിങ്ങളുടെ പാദത്തില്‍ നീലനിറമോ പര്‍പ്പിള്‍ നിറമോ കാണപ്പെടുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കാലുകളിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ തടസ്സം ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഇതിനെ ബ്ലൂടോ സിന്‍ഡ്രോം എന്ന് പറയാവുന്നതാണ്. ഇതിനര്‍ത്ഥം ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഞരമ്പുകള്‍ക്ക് തടസ്സം സംഭവിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ അവസ്ഥയില്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് ആ ഭാഗത്തെ ചര്‍മ്മത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഹൃദയത്തില്‍ നിന്ന് രക്തം കൃത്യമായി പമ്പ് ചെയ്യാതിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

 ചര്‍മ്മത്തില്‍ നീല വല പോലെ കാണപ്പെടുന്നത്

ചര്‍മ്മത്തില്‍ നീല വല പോലെ കാണപ്പെടുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ നീലയോ ചുവപ്പോ നിറത്തില്‍ വലപോലെ കാണപ്പെടുന്ന അവസ്ഥയുണ്ടോ? ധമനികളിലെ തടസ്സത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ചിലരില്‍ ഇത് നീറ്റലും ഉണ്ടാക്കുന്നുണ്ട്. ഇതിനെ വിളിക്കുന്നത് കൊളസ്‌ട്രോള്‍ എംബോളൈസേഷന്‍ സിന്‍ഡ്രോം എന്നാണ്. ചെറിയ ചെറിയ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കാണ് ഇതിന്റെ പ്രധാന കാരണം. ഇത് ആ അവയവത്തെ പ്രവര്‍ത്തന രഹിതമാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തില്‍ മെഴുക് പോലെ മഞ്ഞ നിറം

ചര്‍മ്മത്തില്‍ മെഴുക് പോലെ മഞ്ഞ നിറം

നിങ്ങളുടെ ചര്‍മ്മത്തില്‍ എവിടെയെങ്കിലും മെഴുക് പോലെ മഞ്ഞ നിറം കാണപ്പെടുന്നുണ്ടോ? എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ വളരെയധികം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ചര്‍മ്മത്തിന് താഴെ കൊളസ്‌ട്രോള്‍ ഡെപ്പോസിറ്റ് ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്തരം മാറ്റങ്ങള്‍. പലപ്പോഴും അത് ചര്‍മ്മത്തിന്റെ പല ഭാഗത്തും കാണപ്പെടാവുന്നതാണ്. എന്നാല്‍ കണ്ണിന്റെ കോണിലായാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍ നിങ്ങളുടെ ഹൃദയത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍

ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍

ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍ കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചിലരില്‍ അരിമ്പാറ പോലെയോ അല്ലെങ്കില്‍ ചെറിയ ചുവന്ന നിറത്തിലുള്ള കുത്തുകളായോ ആണ് കാണപ്പെടുന്നത്. ഇതിനര്‍ത്ഥവും നിങ്ങളില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ്. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് വളരെ കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഹൃദയാരോഗ്യം തകരാറിലാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

നഖം കര്‍വ്വ് രൂപത്തിലും അറ്റത്ത് നീരും

നഖം കര്‍വ്വ് രൂപത്തിലും അറ്റത്ത് നീരും

നിങ്ങളുടെ നഖം കര്‍വ്വ് രൂപത്തിലും അതിന് അറ്റത്ത് നീരും കാണപ്പെടുന്ന അവസ്ഥയുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളില്‍ ശ്വാസകോശസംബന്ധമോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എല്ലാവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെങ്കിലും ഉള്ളവര്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 നഖത്തിന് താഴെ പര്‍പ്പിള്‍ വര

നഖത്തിന് താഴെ പര്‍പ്പിള്‍ വര

നിങ്ങളുടെ നഖത്തിന് താഴെ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു വരയുണ്ടോ? എങ്കില്‍ ഇത് നിങ്ങളുടെ ഹൃദയം പ്രവര്‍ത്തന ക്ഷമമല്ല എന്നാണ് സൂചിപ്പിക്കുന്നത്. വിരലോ നഖമോ എവിടെയെങ്കിലും കുടുങ്ങിയാല്‍ ഇതേ പ്രശ്‌നം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ കൃത്യമല്ലാത്ത ഹൃദയ സ്പന്ദന നിരക്കും ഉയര്‍ന്ന പനിയും ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 കാല്‍ വിരലില്‍ വേദന

കാല്‍ വിരലില്‍ വേദന

കാല്‍ വിരലില്‍ വേദന ഉണ്ടാവുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളുടെ രക്തക്കുഴലുകളില്‍ എന്തെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം വേദന പലപ്പോഴും നിങ്ങളുടെ കാല്‍ വിരലിന്റെ അടിഭാഗത്തും ഉണ്ടാവുന്നുണ്ട്. ചിലരില്‍ രണ്ട് കാലുകളിലും ഇത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ചെറിയ മാറ്റങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം.

English summary

Heart Disease : Warning Signs That Appear On Your Skin

Here in this article we are discussing about some warning signs that appear on your skin that you have heart disease. Read on
X
Desktop Bottom Promotion