For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി രോഗങ്ങള്‍ക്ക് ഒറ്റമൂലിയാണ് മാംഗോസ്റ്റീന്‍

ഒരു പിടി രോഗങ്ങള്‍ക്ക് ഒറ്റമൂലിയാണ് മാംഗോസ്റ്റീന്‍

|

മാംഗോസ്റ്റീന്‍ നമുക്ക് അത്ര കണ്ടു പരിചയമുള്ള പഴമല്ല. വല്ല കാലത്തും കടകളില്‍ ഇരുണ്ട നിറത്തിലെ കട്ടിയുള്ള തോടോടു കൂടി കാണപ്പെടുന്ന ഈ ഫലം നമ്മുടെ ശ്രദ്ധയാകര്‍ഷിയ്ക്കുമെങ്കിലും പരിചിത ഭാവം നാം കാണിയ്ക്കാറില്ല. എന്നാല്‍ പഴം അപരിചിതമാണെങ്കിലും മാംഗോസ്റ്റീന്‍ എന്ന വാക്ക് പുസ്തകപ്രേമികള്‍ക്കെങ്കിലും പരിചിതമാകും. കാരണം ബഷീര്‍ എന്ന മഹത്തായ എഴുത്തുകാരന്‍ നമ്മെ പരിചയപ്പെടുത്തിയ ഒന്നാണ് മാംഗോസ്റ്റീന്‍ മരം. ഇതിനു ചുവട്ടില്‍ ഇരുന്ന കഥയെഴുതിയ ബഷീര്‍ എന്ന മഹാനായ എഴുത്തുകാരനെ മലയാളം മറക്കുകയുമില്ല.

നമുക്ക് ആപ്പിള്‍, മുന്തിരി പോലെ അത്ര സുപരിചിതമല്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മാംഗോസ്റ്റീന്‍ എന്നു പറയാം. കടുത്ത നിറത്തിലെ പുറംതോടിനുളളില്‍ വെളുത്ത മാംസളമായ ഫലമാണ്. മധുരവും തണുപ്പുമുള്ള ഈ പഴം ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയ ഒന്നാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിന്‍ ബി9, ബി1, ബി2, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.

നാം വിചാരിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഈ ഫലം.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണിത്. ഇവ ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ ആന്തോനെന്‍സ് ആണ് മാംഗോസ്റ്റീന് ആരോഗ്യപരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ ആന്തോനെന്‍സ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പറ്റിയ ഒന്നാണ്. പ്രത്യേകിച്ചും ലംഗ്‌സ്, ബ്രെസ്റ്റ്, വയറിലുണ്ടാകുന്ന ക്യാന്‍സറുകള്‍ തടയുന്നതിന്.

കലോറി

കലോറി

കലോറി തീരെ കുറഞ്ഞ ഒരു ഫലമാണിത്. ഒരു കപ്പില്‍ ഇതിന് 143 കലോറി മാത്രമേയുള്ളൂ. ഇതു കൊണ്ടു തന്നെ തടി നല്ലപോലെ കുറയ്ക്കാന്‍ പറ്റിയ ഒന്നാണിത്. ഇതിലെ നാരുകളും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കൊഴുപ്പുരുക്കുന്ന അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് മാംഗോസ്റ്റീന്‍ പഴം. ഇതിലെ നാരുകള്‍ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്. ഇത് ഒരു കപ്പില്‍ 196 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹം

പ്രമേഹം

പ്രമേഹം തടയുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക ഫലം. ഇതിലെ ആന്തനോണുകള്‍ തന്നെയാണ് ഇതിനെ സഹായിക്കുന്നത്. പല ഫലങ്ങളും പ്രമേഹ രോഗികള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ മാംഗോസ്റ്റീന്‍ ഇങ്ങനെയല്ല. ഇത് പ്രമേഹ രോഗികള്‍ക്ക് മരുന്നാണെന്നു വേണം, പറയുവാന്‍.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇത്. ഇത് മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈ ഗ്ലിസറൈഡുകളും കുറയ്ക്കുന്ന ഒന്നാണ്. ഇതു പോലെ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിനു നല്ലതുമാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. പ്രമേഹം നിയന്ത്രിയ്ക്കുന്നതും ഹൃദയാരോഗ്യം തകരാതെ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവ ബിപി കുറച്ചും ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് മാംഗോസ്റ്റീന്‍. ഇത് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും പരിഹാരമാണ്. തലച്ചോറിലുണ്ടാകുന്ന കോശനാശം തടയാന്‍ ഏറെ ഉത്തമമാണ് ഇത്. ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഗുണകരം.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മാംഗോസ്റ്റീന്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുവാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഇതു വഴി പ്രായമാകുന്നതു തടയുവാനും സ്‌കിന്‍ ക്യാന്‍സര്‍ തടയുവാനുമെല്ലാം ഏറെ നല്ലതുമാണ്. ചര്‍മത്തിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയുവാനും ഇത് ഏറെ നല്ലതാണ്.

English summary

Health Benefits Of Mangosteen Fruit

Health Benefits Of Mangosteen Fruit, Read more to know about,
Story first published: Saturday, August 10, 2019, 12:38 [IST]
X
Desktop Bottom Promotion