For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യതക്ക് പരിഹാരം കാണാനും ലൈംഗികാരോഗ്യത്തിനും താമരയിതള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും എന്താണ് പരിഹാരം എന്നറിയാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ആയുര്‍വ്വേദത്തിലും അല്ലാതേയും നാം ഉപയോഗിക്കുന്ന ഒന്നാണ് താമര. താമരക്ക് നമ്മുടെ സംസ്‌കാരത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ആയുര്‍വ്വേദ വൈദ്യശാസ്ത്രത്തിലും ഇതിന് വളരെ മികച്ച സ്ഥാനമാണ് ഉള്ളത്. പാചകത്തിനും താമരയുടെ വിത്തും തണ്ടും എല്ലാം ഉപയോഗിക്കുന്നു എന്നുള്ളതാണ് സത്യം.

Health Benefits of Lotus

പഠനത്തിന്റെ അടിസ്ഥാനത്തില്‍ താമരയുടെ എല്ലാ ഭാഗങ്ങളിലും വളരെ ഉയര്‍ന്ന അളവില്‍ ജൈവ-ആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ്. ഇത് കൂടാതെ ആന്റി ഓക്‌സിഡേറ്റീവ്, ആസ്ട്രിജന്റ്, എമോലിയന്റ്, ഡൈയൂററ്റിക്, ആന്റി ഡയബറ്റിക്, ആന്റി-ഡയബറ്റിക്, ആന്റി-ഓക്സിഡേറ്റീവ് തുടങ്ങിയവയും ഇതിലുണ്ട്. അല്‍ഷ്മിഴേസ് ഉള്‍പ്പടെയുള്ള രോഗാവസ്ഥയെ ചികിത്സിക്കുന്നതിന് നമുക്ക് താമര ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നു. താമര ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

പ്രത്യുത്പാദന ശേഷിക്ക് താമര

പ്രത്യുത്പാദന ശേഷിക്ക് താമര

പ്രത്യുത്പാദന ശേഷിക്ക് താമര ഉപയോഗിക്കുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് നമ്മളില്‍ പലരും പ്രത്യുത്പാദന ശേഷിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരായിരിക്കും. ഇതിനെ പരിഹരിക്കുന്നതിനും പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നതിനും താമര സഹായിക്കുന്നു. താമരയുടെ വിത്ത് ഗര്‍ഭധാരണത്തിന് സഹായിക്കും എന്നാണ് പറയുന്നത്. വൈറ്റമിന്‍ ബി കോംപ്ലക്‌സുകളുടെ സമ്പന്നമായ ഉറവിടമാണ് താമര വിത്തുകള്‍. ഇത് ഗര്‍ഭാശയ രക്തസ്രാവത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ താമര ഉപയോഗിക്കുന്നത് ഇത് കൊണ്ട് കൂടിയാണ്.

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

സ്ത്രീ പുരുഷന്‍മാരില്‍ പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഇത് പുറത്ത് പറയാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ പലരും ഇത്തരം പ്രശ്‌നങ്ങളെ അധികം പ്രാധാന്യത്തോടെ കണക്കാക്കുകയില്ല. എന്നാല്‍ താമരവിത്തും താമരയും എല്ലാം സ്ത്രീ പുരുഷന്‍മാരില്‍ ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അത് വഴി ലൈംഗികാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും താമര വിത്ത് സഹായിക്കുന്നു.

ഗര്‍ഭകാല ആരോഗ്യം

ഗര്‍ഭകാല ആരോഗ്യം

മഖാന താമരവിത്തില്‍ നിന്ന് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ഗര്‍ഭകാല ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, സോഡിയം, സിങ്ക്, ഫോളിക് ആസിഡ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളാണ് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. പ്രോട്ടീനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് താമര വിത്ത് കൊണ്ടുണ്ടാക്കുന്ന മഖാന. മഖാന പായസം, മഖാന ചാറ്റ്, ലോട്ടസ് സ്റ്റെം കറി, ലോട്ടസ് സ്റ്റെം ഫ്രൈ തുടങ്ങിയ താമര വിഭവങ്ങള്‍ ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതാണ്.

സൗന്ദര്യ സംരക്ഷണത്തിന്

സൗന്ദര്യ സംരക്ഷണത്തിന്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ താമര വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ആയുര്‍വ്വേദത്തിലും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് താമര. ഇത് ചര്‍മ്മത്തിനെ അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു. അത് കൂടാതെ ചര്‍മ്മത്തിന്റെ ചുളിവിനെ കുറക്കുകയും പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കുങ്കുമാദി തൈലത്തില്‍ ചേര്‍ക്കുന്ന പ്രധാന വിഭവങ്ങളില്‍ ഒന്നാണ് താമര. ഇത് മികച്ച ആയൂര്‍വ്വേദ ഓയില്‍ ആയി പ്രവര്‍ത്തിക്കുന്നു.

പിത്തം കുറയ്ക്കുന്നു

പിത്തം കുറയ്ക്കുന്നു

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വാത- പിത്ത ദോഷങ്ങളെ അകറ്റുന്നതിന് താമര സഹായിക്കുന്നു. താമരക്ക് തണുത്ത ഗുണങ്ങള്‍ കൂടുതലാണ്. ഇത് പിത്ത ദോഷത്തേയും ശരീരത്തിലെ ചൂടു കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ചൂട് കുറക്കുന്നതോടൊപ്പം തന്നെ പിത്ത ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താമരയിതളിട്ട വെള്ളം കുടിക്കുന്നത് നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ഇത് കൂടാതെ താമരപ്പൂക്കള്‍ വീട്ടില്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നത് മനസ്സിനെ ശാന്തമാക്കുന്നതിനും മാനസിക സമ്മര്‍ദ്ദത്തിനും താമര സഹായിക്കുന്നു.

താമരത്തണ്ടില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെതാമരത്തണ്ടില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെ

ബീജം കൂട്ടാന്‍ താമരയിതള്‍ ഇട്ട വെള്ളംബീജം കൂട്ടാന്‍ താമരയിതള്‍ ഇട്ട വെള്ളം

English summary

Health Benefits of Lotus You Should Know In Malayalam

Here in this article we have listed some of the health benefits of lotus you should know in malayalam. Take a look.
Story first published: Wednesday, October 26, 2022, 19:08 [IST]
X
Desktop Bottom Promotion