Just In
Don't Miss
- Sports
അന്നു ഞാന് കരഞ്ഞു, കോലിക്കു കീഴില് കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര് യാദവ്
- Movies
ബിഗ് ബോസില് വാഴുന്നവര് ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര് ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്ണ ബോണ്ടുകളില് മാര്ച്ച് 1 മുതല് വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തുമ്പയില പാലിൽ കഴിക്കുന്നത് അമൃതിന് തുല്യം
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എപ്പോഴും നാടൻ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പപ്പൂ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇന്ന് പലപ്പോഴും തുമ്പപ്പൂ കണികാണാൻ പോലും കിട്ടുന്നില്ല. തുമ്പയുടെ പൂവും വേരും ഇലയും എല്ലാം ഔഷധ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. പല വിധത്തിലുള്ള തുമ്പകൾ ഉണ്ട്. സാധാരണ തുമ്പ, കരിതുമ്പ, പെരുതുമ്പ എന്നിവയെല്ലാം തുമ്പയിൽ പ്രധാനപ്പെട്ടവ തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ തുമ്പ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.
Most read: പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾ
തലവേദന, ദഹന പ്രശ്നങ്ങൾ, വയറു വേദന, ആസ്ത്മ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലികൾ തുമ്പയിൽ ധാരാളം ഉണ്ട്. ഇത് എങ്ങനെ നിങ്ങളുടെ ആരോഗ്യത്തിനെ സഹായിക്കുന്നു എന്ന കാര്യം പലർക്കും അറിയുകയില്ല. പല ഗുരുതര ആരോഗ്യാവസ്ഥകൾക്കും നല്ല കിടിലൻ ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തുമ്പയിൽ അടങ്ങിയിട്ടുള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കഫക്കെട്ടിന് പരിഹാരം
കഫക്കെട്ടിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പ ഉപയോഗിക്കാവുന്നതാണ്. തുമ്പച്ചെടിയുടെ നീര് ദിവസവും കഴിച്ചാൽ നമുക്ക് ഈ പ്രശ്നങ്ങളെ നിസ്സാരമായി പരിഹരിക്കാവുന്നതാണ്. തുമ്പയുടെ ഇല അരച്ചെടുത്ത് അതിൽ നിന്ന് നീരെടുത്ത് തേൻ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കഫക്കെട്ടിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ജലദോഷം , ചുമ, കഫക്കെട്ട് എന്നീ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഒറ്റമൂലി ശീലമാക്കാവുന്നതാണ്.

പനിക്ക് പരിഹാരം
തുമ്പച്ചെടിയുടെ നീര് നമുക്ക് പനിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കരിക്കിൻ വെള്ളത്തിൽ അരച്ച് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്ത് കഴിച്ചാൽ അത് എത്ര വലിയ പനിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എന്നും മികച്ച് നിൽക്കുന്നത് തന്നെയാണ് നല്ല നാടൻ ഒറ്റമൂലിയായ തുമ്പ.

ദഹനക്കുറവിന് പരിഹാരം
ദഹനക്കുറവിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് തുമ്പപ്പൂ. ഇത് വയറ്റിലെ വേദന, ദഹനക്കുറവ് എന്നീ അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുമ്പപ്പൂവിന്‍റെ ഇല തോരൻ വെച്ച് കഴിക്കുന്നത്. അത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പപ്പൂ സ്ഥിരമായി കഴിക്കാം.

ചർമ്മ രോഗങ്ങൾക്ക് പരിഹാരം
ചർമ്മ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച ഓപ്ഷനാണ് തുമ്പപ്പൂ ഇട്ട വെള്ളം. ഇതിന്‍റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും തുമ്പ ഇട്ട വെള്ളം കൊണ്ട് കുളിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മാകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വയറു വേദനക്ക്
വയറു വേദന എല്ലാവർക്കും പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി തുമ്പ കിഴികെട്ടി ഇത് പാൽ കാച്ചുമ്പോൾ അതിലിട്ട് കിഴി വേവിക്കണം. ഈ പാൽ ദിവസവും കുടിക്കുന്നത് കുട്ടികളിൽ വരെ ഉണ്ടാവുന്ന വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് വിരശല്യം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മഞ്ഞപ്പിത്തത്തിന് പരിഹാരം
മഞ്ഞപ്പിത്തം വളരെ ഗുരുതരമായ അനാരോഗ്യകരമായ ഒരു അവസ്ഥയാണ്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പയുടെ ഇല അരച്ച് പാലിൽ ദിവസവും കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാൻ മികച്ചതാണ് തുമ്പ.

തലവേദനക്ക് പരിഹാരം
തലവേദന പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ദിവസം കളയും എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുമ്പയുടെ ഇല അരച്ച് ഇത് നെറ്റിയിൽ അരച്ചിടുന്നത് പതിവാക്കുക. ഇത് തലവേദനക്ക് പരിഹാരം കാണുന്നതിനും മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി തുമ്പ നല്ലൊരു ഒറ്റമൂലിയാണ്.