For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരയില ചായയിലുണ്ട് ഏത് പ്രമേഹവും തോല്‍ക്കും പ്രതിവിധി

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. പേരയില ചായ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. നമ്മളെല്ലാവരും തലമുറകളായി ചായ കുടിക്കുന്നവരാണ്. എന്നിരുന്നാലും, കാലക്രമേണ, വിപണിയില്‍ വിവിധതരം ചായകളുടെ വരവോടെ പേരക്ക ഇല ചായയ്ക്ക് ജനപ്രീതി കുറഞ്ഞു എന്ന് തന്നെ പറയാവുന്നതാണ്.

30-കളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ടവ ഇതെല്ലാം

നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് പ്രോസസ്സ് ചെയ്യാത്ത തികച്ചും സ്വാഭാവികമായ ഒന്നിനെ ആശ്രയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു പേരയില ചായ നിങ്ങള്‍ക്ക് ശരിയായ ഓപ്ഷനാണ്. അതിനാല്‍, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകള്‍, ആന്റി ബാക്ടീരിയലുകള്‍ എന്നിവയെല്ലാം പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെ പേരയില ചായ തയ്യാറാക്കാം എന്നും എങ്ങനെ ഇതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നതും അറിഞ്ഞിരിക്കാവുന്നതാണ്.

പേരക്ക ഇല ചായ എങ്ങനെ തയ്യാറാക്കണം?

പേരക്ക ഇല ചായ എങ്ങനെ തയ്യാറാക്കണം?

പേരക്ക ഇല ചായ എങ്ങനെ തയ്യാറാക്കണം?

ചേരുവകള്‍

പുതിയ പേരയില ഇലകള്‍

സാധാരണ ചായയിലകള്‍

1 ½ കപ്പ് വെള്ളം

തേന്‍

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

10 പുതിയ പേരയില ഇലകള്‍ എടുത്ത് വെള്ളത്തില്‍ ഇലകള്‍ നന്നായി കഴുകുക. ഒരു പാത്രത്തില്‍ 1 ½ കപ്പ് വെള്ളം ഒഴിക്കുക, ഇടത്തരം തീയില്‍ 2 മിനിറ്റ് തിളപ്പിക്കുക. തുടര്‍ന്ന് കഴുകിയ പേര ഇലകള്‍ ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. നിറത്തിനും സ്വാദിനും ½ ടീസ്പൂണ്‍ സാധാരണ ചായപ്പൊടി ചേര്‍ക്കുക. 10 മിനിറ്റ് തിളപ്പിക്കുക, വെള്ളം ഒഴിക്കുക, പിന്നീട് ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അവസാനമായി, തേന്‍ ചേര്‍ക്കാവുന്നതാണ്. ഈ ചായ ദിനവും കഴിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും, പ്രത്യേകിച്ച് ഹൃദയത്തിന്. ശരീരത്തിലെ രക്തപ്രവാഹത്തെ കൊളസ്‌ട്രോള്‍ തടസ്സപ്പെടുത്തുന്നു. നിങ്ങളുടെ ശരീരത്തിലുടനീളം എല്ലാ കൊഴുപ്പ് തന്മാത്രകളെയും എത്തിക്കുന്ന ലിപ്പോപ്രോട്ടീനുകളുടെ പ്രധാന ഗ്രൂപ്പുകളിലൊന്നാണ് എല്‍ഡിഎല്‍ അല്ലെങ്കില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍. കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നത് ആരോഗ്യ വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ പേരയില ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാവുന്നുണ്ട്.

മുഖക്കുരു കുറയ്ക്കുന്നു

മുഖക്കുരു കുറയ്ക്കുന്നു

നമ്മുടെ ചര്‍മ്മം പല വിധത്തില്‍ മാറിവരുന്നുണ്ട്. ചിലപ്പോള്‍ ഒരു മുഖക്കുരു ഉണ്ടാകുമ്പോള്‍ മറ്റ് അനാവശ്യ പാടുകളും മുഖത്തുണ്ടാവുന്നുണ്ട്. സ്റ്റോറുകളില്‍ നിന്നും രാസവസ്തുക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി പണം ചിലവഴിക്കുമ്പോള്‍, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും പേരക്ക ഇല ചായ പോലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ പതിവായി കുടിക്കുകയും ചെയ്യുന്നത് മുഖക്കുരു പ്രശ്നം ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ആളവാണ് മുഖക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. ഇത് കൂടാതെ ഇലകള്‍ മുഖക്കുരുവില്‍ പുരട്ടുകയും ചെയ്യാവുന്നതാണ്.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

വര്‍ദ്ധിച്ച മലിനീകരണം, കാലാവസ്ഥ, ചില മുടി പ്രശ്‌നങ്ങള്‍ എന്നിവ കാരണം മുടി കൊഴിച്ചില്‍ ഓരോ മുതിര്‍ന്നവരുടെയും സാധാരണ പ്രശ്‌നങ്ങളിലൊന്നാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് പരിഹാരമുള്ളപ്പോള്‍ എന്തിന് മറ്റ് പരിഹാരങ്ങള്‍ തേടിപ്പോകണം എന്നുള്ളതാണ്. മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പേരയില ഇലകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ചായ കുടിക്കുന്നതിനു പുറമേ, വേവിച്ച ഇലകള്‍ തലയോട്ടിയില്‍ മസാജ് ചെയ്യാനും കഴിയും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, തലയോട്ടിയില്‍ വളരെ ചൂടുള്ള ഇലകള്‍ പ്രയോഗിക്കരുത് പ്രയോഗിക്കുന്നതിന് മുമ്പ് ഇത് തണുത്തതാണെന്ന് ഉറപ്പാക്കുക.

English summary

Health Benefits Of Guava Leaves Tea

Here in this article we are discussing about the health benefits of Guava leaves tea. Take a look.
X