For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിനുള്ളില്‍ തുളസിയുണ്ടോ; ആയുസ്സിന് ബലമാണ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ തുളസി വീട്ടിലോ വീട്ടിനുള്ളിലോ വളര്‍ത്തുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. തുളസിയെ ഔഷധവും രോഗശാന്തിയും ഉള്ളതിനാല്‍ ഔഷധസസ്യങ്ങളുടെ രാജ്ഞി എന്ന് വിളിക്കുന്നു. പ്രധാനമായും ഹിന്ദു കുടുംബങ്ങളില്‍ കാണപ്പെടുന്ന ഈ പ്ലാന്റ് വിവാഹിതര്‍ ആനന്ദകരവും സമൃദ്ധവുമായ ദാമ്പത്യജീവിതത്തിനായി ആരാധിക്കുന്നു.

കൂടുതല്‍ കോട്ടുവായിടുന്നോ; ഹൃദയാഘാത ലക്ഷണത്തില്‍ പ്രധാനപ്പെട്ടത്കൂടുതല്‍ കോട്ടുവായിടുന്നോ; ഹൃദയാഘാത ലക്ഷണത്തില്‍ പ്രധാനപ്പെട്ടത്

എന്നാല്‍ ഇത് കൂടാതെ തുളസിയുടെ സാന്നിധ്യം കുടുംബത്തില്‍ അഭിവൃദ്ധിയും സന്തോഷവും നല്‍കുന്നു. ഹിന്ദു കുടുംബങ്ങളിലെ മതപരമായ പ്രാധാന്യത്തിന് പുറമെ, ശരീര പ്രതിരോധശേഷി ശക്തിപ്പെടുത്താനും ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്കും മറ്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ക്കുമെതിരെ പോരാടാനുമുള്ള കഴിവ് ഈ ചെടിക്കുണ്ട്. എന്തൊക്കെയാണ് തുളസി വളര്‍ത്തുന്നതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു

സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു

മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും തുളസി സഹായിക്കുന്നുണ്ട്. ഇത് വീട്ടിനുള്ളില്‍ ശുദ്ധവായു നിറക്കുന്നു. അതൊടൊപ്പെ തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ തരണം ചെയ്യുന്നതിന് വേണ്ടി അല്‍പം തുളസിയിട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തി മികച്ച മാനസിക നില പ്രദാനം ചെയ്യുന്നു.

കൊതുകുകളെ അകറ്റി നിര്‍ത്തുന്നു

കൊതുകുകളെ അകറ്റി നിര്‍ത്തുന്നു

തുളസി ഒരു സസ്യ അധിഷ്ഠിത കൊതുക് പ്രതിരോധം എന്നാണ് അറിയപ്പെടുന്നത്. ഈ ചെടി പ്രാണികളെയും കൊതുകുകളെയും അകറ്റിനിര്‍ത്തുന്നുവെന്ന് പറയുന്നുണ്ട്.. അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ ഒരു തുളസിച്ചെടി വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. തുളസിയെ വീട്ടില്‍ സൂക്ഷിക്കുന്നത് ഇത് കൂടുതല്‍ പ്രധാനമാക്കുന്നു, പ്രത്യേകിച്ച് മഴക്കാലത്ത് ഇത് നട്ടുനനച്ച് വളര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് ഈ ചെടി വളര്‍ത്താവുന്നതാണ്.

വായു ശുദ്ധമാക്കുന്നു

വായു ശുദ്ധമാക്കുന്നു

നിങ്ങളുടെ കിടപ്പുമുറിയില്‍ തുളസിയുടെ സാന്നിധ്യം ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നു. ഒരു ദിവസം 20 മണിക്കൂര്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്നതും പരിസ്ഥിതിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങള്‍ ആഗിരണം ചെയ്യുന്നതുമായ പ്ലാന്റാണ് ഇത്. അതുകൊണ്ട് തന്നെ വീട്ടില്‍ തുളസി വളര്‍ത്തുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ശ്വസന പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മാനസിക നില മെച്ചപ്പെടുത്തുന്നു

മാനസിക നില മെച്ചപ്പെടുത്തുന്നു

മാനസിക നില മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ചതാണ് തുളസി. ഇത് നല്ലൊരു മൂഡ് ബൂസ്റ്ററാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. രാവിലെ എഴുന്നേറ്റ് തുളസിയിട്ട വെള്ളം ഒരു ഗ്ലാസ്സ് ശീലമാക്കുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യകരമായ മാനസിക നിലക്കും ചിന്തക്കും എല്ലാം തുളസി എന്തുകൊണ്ടും മികച്ചതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസ. ഇത് രോഗങ്ങളെ ചെറുക്കാന്‍ മികച്ചതാണ്. ജലദോഷം, ചുമ, പനി എന്നിവ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തുളസിയുടെ ഏതാനും ഇലകള്‍ ചായ ഉപയോഗിച്ച് ഉണ്ടാക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ ഏലയ്ക്ക ഉപയോഗിച്ച് തിളപ്പിച്ച് തുളസിയുടെ ഒരു മിശ്രിതം നിങ്ങള്‍ക്ക് തയ്യാറാക്കാം. ഇത് ഒരു മികച്ച ബ്ലഡ് പ്യൂരിഫയര്‍ കൂടിയാണ്, ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വളരെ മികച്ചതാണ്.

 വൃക്കയിലെ കല്ലുകള്‍

വൃക്കയിലെ കല്ലുകള്‍

തുളസി ഇലകള്‍ നിങ്ങളുടെ വൃക്കയിലെ കല്ലുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തുളസി ഇലകളില്‍ നിന്ന് ഉണ്ടാക്കുന്ന ജ്യൂസ് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ വൃക്കയിലെ കല്ലിനെ പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. തുളസിയുടെ ആരോഗ്യഗുണങ്ങള്‍ പലതാണ്, അതിനാല്‍ ഇത് ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ദിവസവും ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ ഇത് നല്‍കുന്നു.

English summary

Health Benefits Of Growing Tulsi In Your House

Here in this article we are sharing some health benefits of growing tulsi in your home. Take a look.
Story first published: Saturday, December 26, 2020, 15:48 [IST]
X
Desktop Bottom Promotion