For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസ്റ്റഡ് ചന നിസ്സാരമല്ല: ആരോഗ്യം കൈക്കുള്ളില്‍ ഭദ്രം

|

റോസ്റ്റഡ് ചന അഥവാ റോസ്റ്റ് ചെയ്ത കടല പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇത് എത്രത്തോളം കഴിക്കണം, എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും സ്‌നാക്‌സ് കഴിക്കുന്ന പോലെ കഴിക്കേണ്ട ഒന്നാണ് റോസ്റ്റഡ് ചന. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള സ്‌നാക്‌സ് ആയി ഇത് കണക്കാക്കാവുന്നതാണ്. ആളുകള്‍ യാത്ര ചെയ്യുമ്പോഴോ ജോലിസ്ഥലത്ത് ഭക്ഷണം കഴിക്കുമ്പോഴോ എല്ലാ ഇത് കഴിക്കുന്നതിന് പലരും ഇഷ്ടപ്പെടുന്നു. ആരോഗ്യകരമായ ഒന്നാണ് റോസ്റ്റഡ് ചന എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഉപ്പുരസവും കടിച്ചാല്‍ പൊട്ടാത്ത ടേസ്റ്റും എല്ലാം കൊണ്ടും ഈ ലഘുഭക്ഷണം ആരോഗ്യകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Health Benefits Of Eating Roasted Chana

ദിവസവും ഈ കടല കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കാതെ തന്നെ നിങ്ങള്‍ക്ക് സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്. ചിപ്‌സ് കഴിക്കുന്നത് പോലെ തന്നെ ഇത് കഴിക്കാം. പക്ഷേ ചിപ്‌സ് കഴിക്കുന്നതിനേക്കാള്‍ ആരോഗ്യകരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചന മസാല കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നു. റോസ്റ്റഡ് ചന കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍

പ്രോട്ടീന്റെ അളവ് ഇതില്‍ വളരെ കൂടുതലാണ്. ഏറ്റവും മികച്ച പ്രോട്ടീന്റെ ഉറവിടം ചെറുപയറാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് റോസ്റ്റഡ് ചന. ഇത് വറുത്ത് കഴിക്കുന്നത് ഒരിക്കലും ഇതിന്റെ പോഷകമൂല്യത്തെ ഇല്ലാതാക്കുന്നില്ല. പുതിയ കോശങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും രൂപീകരണത്തിനും പ്രോട്ടീന്‍ ആവശ്യമാണ് എന്ന് നമുക്കറിയാം. ഇത് പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും ഗര്‍ഭിണികളിലും വളര്‍ച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ക്ക് ദിവസവും ചന കഴിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം വര്‍ദ്ധിക്കുക എന്ന അവസ്ഥയില്‍ പലപ്പോഴും അത് ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ അതിനെ കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ് റോസ്റ്റഡ് ചന. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിലെ ഫൈബര്‍ സപ്ലിമെന്റേഷന്‍ ഭക്ഷണം കഴിക്കുന്നതിന്റെയും ഭക്ഷണ ഉപഭോഗത്തിന്റെയും ആവൃത്തി കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് മാത്രമല്ല ഇതിലുള്ള നാരുകള്‍ നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുകയും വയറ് നിറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹ പരിഹാരം

പ്രമേഹ പരിഹാരം

പ്രമേഹം എന്ന അവസ്ഥ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിനും നമുക്ക് റോസ്റ്റഡ് ചന കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കുന്നില്ല. മാത്രമല്ല ഇത് ലഘുഭക്ഷണമാക്കി കഴിക്കുന്നതും നല്ലതാണ്.

ആരോഗ്യമുള്ള അസ്ഥികള്‍ക്ക്

ആരോഗ്യമുള്ള അസ്ഥികള്‍ക്ക്

ആരോഗ്യമുള്ള അസ്ഥികള്‍ക്ക് വേണ്ടി ശ്രദ്ധിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് വേണ്ടി റോസ്റ്റഡ് ചന കഴിക്കാവുന്നതാണ്. സന്ധിവേദന, കൈകള്‍ കാലുകള്‍ എന്നിവിടങ്ങളിലെ വേദന, പെട്ടെന്ന് എല്ലുകള്‍ പൊട്ടുന്നത് എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് റോസ്റ്റഡ് ചന കഴിക്കാവുന്നതാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും അസാധാരണമായ അസ്ഥികളുടെ ഘടനയെ പ്രതിരോധിക്കുന്നതിനും, സന്ധി വേദന മുതലായവ പോലുള്ള അവസ്ഥകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

 ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് റോസ്റ്റഡ് ചന. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് റോസ്റ്റഡ് ചന കഴിക്കാവുന്നതാണ്. കാരണം ഇതില്‍ മാംഗനീസ്, ഫോളേറ്റ്, ഫോസ്ഫറസ്, കോപ്പര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഫോസ്ഫറസ് പ്രത്യേകിച്ച് നമ്മുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ കഴിക്കുമ്പോള്‍ ഇതൊരു സ്‌നാക്‌സ് ആയി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍

കഴുത്ത് തോള്‍ വേദന നിസ്സാരമാക്കല്ലേ: പരിഹാരം ഈ യോഗയില്‍ ഉണ്ട്കഴുത്ത് തോള്‍ വേദന നിസ്സാരമാക്കല്ലേ: പരിഹാരം ഈ യോഗയില്‍ ഉണ്ട്

English summary

Health Benefits Of Eating Roasted Chana In Malayalam

Here in this article we are sharing some of the health benefits of roasted chana in malayalam. Take a look.
Story first published: Monday, September 19, 2022, 21:28 [IST]
X
Desktop Bottom Promotion