For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയററില്‍ വേണം ഈന്തപ്പഴം കഴിയ്ക്കാന്‍

വെറുംവയററില്‍ വേണം ഈന്തപ്പഴം കഴിയ്ക്കാന്‍

|

ആരോഗ്യപരമായ ശീലങ്ങള്‍ പലതുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് രാവിലെ നേരത്തെയുള്ള ആരോഗ്യപരമായ ശീലങ്ങള്‍ വേണമെന്നതാണ് വാസ്തവം. ഇതിനായി വെറും വയറ്റില്‍ തുടങ്ങുന്ന ശീലങ്ങള്‍ പലതുമുണ്ട്. ഇതിലൊന്നാണ് വെറും വയറ്റിലെ വെള്ളം കുടി വഴികള്‍.

വെറും വയറ്റില്‍ എന്തു കഴിച്ചാലും ഇതു ശരീരത്തില്‍ കൂടുതല്‍ പിടിയ്ക്കുമെന്നതാണ് വാസ്തവം. ഇതിനാലാണ് ചില ഗുളികകള്‍ വരെ വെറും വയറ്റില്‍ കഴിയ്ക്കാന്‍ പറയാറ്.

വയറ്റിലെ ഉണ്ണിയ്ക്കും ഇഷ്ടാനിഷ്ടങ്ങള്‍, അമ്മയറിയൂവയറ്റിലെ ഉണ്ണിയ്ക്കും ഇഷ്ടാനിഷ്ടങ്ങള്‍, അമ്മയറിയൂ

ചില പ്രത്യേക ഭക്ഷണ വസ്തുക്കളും വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ തരും. ഇങ്ങനെ വെറും വയറ്റില്‍ കഴിയ്ക്കാവുന്ന ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ തരുന്ന ഈന്തപ്പഴം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുമാണ്.

ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഗുണം ഇരട്ടിയാക്കും എന്നു വേണം, പറയുന്നത്. വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതെന്നറിയൂ,

ബിപി

ബിപി

ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഒരു ഈന്തപ്പഴത്തില്‍ 167 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് സഹായിക്കുന്നത്. ഇതിലെ മഗ്നീഷ്യം ഹൃദയത്തിന്റെയും രക്തക്കുഴലുകളുടേയും മസിലുകളേയും റിലാക്‌സ് ചെയ്യാനും സഹായിക്കുന്നു. ഇതും ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു.

വെറും വയറ്റില്‍ ഈന്തപ്പഴം

വെറും വയറ്റില്‍ ഈന്തപ്പഴം

വെറും വയറ്റില്‍ ഈന്തപ്പഴം ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. എഴുന്നേറ്റ് വെറും വയറ്റില്‍ ആരോഗ്യകരമായ ഒരു സ്‌നാക്‌സ് കഴിയ്ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇതിനു പറ്റിയ നല്ലൊരു മരുന്നാണ് ഈന്തപ്പഴം. അപചയ പ്രക്രിയ ശക്തിപ്പെടുന്നതും ഇതിലെ നാരുകളും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അതേ സമയം ആരോഗ്യകരമായി തൂക്കം കൂട്ടുകയും ചെയ്യുന്നു. തൂക്കക്കുറവുള്ളവര്‍ വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

രാവിലെ ഇതു കഴിയ്ക്കുന്നത്

രാവിലെ ഇതു കഴിയ്ക്കുന്നത്

രാവിലെ ഇതു കഴിയ്ക്കുന്നത് കുടല്‍ ആരോഗ്യത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇതിലെ നാരുകള്‍. ഇത് നല്ല ശോധന നല്‍കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്. കോളോ റെക്ടല്‍ ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ഏറെ നല്ലതാണ്. ഇതു പോലെ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വെറും വയറ്റിലെ ഈന്തപ്പഴം കഴിയ്ക്കല്‍. ഇതിലെ ആരോഗ്യകരമായ മധുരമാണ് ഈ ഗുണം നല്‍കുന്നത്. ഒരു ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജം വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നതു കൊണ്ടു നേടാന്‍ സാധിയ്ക്കും. ഇതിലെ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവയാണ് ഈ ഗുണം നല്‍കുന്നത്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതില്‍ കൊളസ്‌ട്രോള്‍ തീരെയില്ല. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല, ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ആര്‍ട്ടീരിയോസ്‌ക്ലീറോസിസ് കുറയ്ക്കാനും നല്ലതാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന പ്രക്രിയയാണിത്. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. കൊറോണറി ഹാര്‍ട്ട് രോഗങ്ങള്‍ കുറയ്ക്കാന്‍ വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നതു സഹായിക്കും.

എല്ലിന്റെ

എല്ലിന്റെ

വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത് എല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. ഇതിനു പുറമേ കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, സെലേനിയം എന്നിവയെല്ലാം തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഗുണം നല്‍കും. ഇതിലെ വൈറ്റണിന്‍ കെയും എല്ലു തേയ്മാനം തടയാന്‍ ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും വെറും വയറ്റില്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഓര്‍മ ശക്തിയും ബുദ്ധി ശക്തിയുമെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കുന്നു. നാഡീ സംബന്ധമായ പല രോഗാവസ്ഥകള്‍ക്കും ഇതൊരു നല്ല പരിഹാരം തന്നെയാണ്. അല്‍ഷീമേഴ്‌സ് രോഗങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണെന്നു പറയാം.

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും വെറും വയറ്റില്‍ ഇതു നല്ലതാണ.് അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് മുടി വളര്‍ച്ചയ്ക്ക് ഇതു സഹായിക്കും. ഇതിലൂടെ ഓക്‌സിജന്‍ ശിരോചര്‍മത്തിനു ലഭിയ്ക്കുന്നു. ഇതിലെ വൈറ്റമിന്‍ സി, ഡി എന്നിവ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നില നിര്‍ത്താനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും നല്ലതാണ്. മെലാനിന്‍ അടിഞ്ഞു കൂടുന്നതു തടഞ്ഞ് ചര്‍മത്തിന്റെ നിറത്തിനും ഇതു നല്ലതാണ്.

Read more about: health body
English summary

Health Benefits Of Eating Dates In An Empty Stomach

Health Benefits Of Eating Dates In An Empty Stomach, Read more to know about,
X
Desktop Bottom Promotion