For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളരിത്തോൽ ജ്യൂസ് ദിവസവും; ഗ്യാസിന് ഒറ്റമൂലിയാണ്

|

ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് വെള്ളരിക്ക. എന്നാൽ ഇതിനേക്കാള്‍ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് വെള്ളരിക്കയുടെ തോൽ. പച്ചക്കറി എന്നതിലുപരി ധാരാളം ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു പഴവർഗ്ഗത്തിലാണ് വെള്ളരിക്ക കണക്കാക്കുന്നത്. പൊട്ടാസ്യവും, നാരുകളും, ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളത് വെള്ളരിക്കയിലാണ്. വിറ്റാമിൻ ഇയുടെ കലവറയാണ് വെള്ളരി എന്ന കാര്യത്തിൽ സംശയം വേണ്ട. വെള്ളം ധാരാളമുള്ളതിനാൽ അത് ആരോഗ്യ സംരക്ഷണത്തിനും നിർജ്ജലീകരണം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് വെള്ളരി.

വെള്ളരിയേക്കാൾ ആരോഗ്യ ഗുണങ്ങളാണ് വെള്ളരിയുടെ തോൽ നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെള്ളരി. വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയെല്ലാം ഇതിൽ ധാരാളമുണ്ട്. വെള്ളരിക്കയുടെ തോൽ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

Most read: വയർ മടിയിലെത്തിയോ, പരിഹാരം ഈ ജ്യൂസിലുണ്ട്Most read: വയർ മടിയിലെത്തിയോ, പരിഹാരം ഈ ജ്യൂസിലുണ്ട്

പല ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളരിക്ക സ്ഥിരമാക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്ന രോഗങ്ങൾ എല്ലാം തന്നെ ഒരു കഷ്ണം വെള്ളരിക്കയിൽ ഇല്ലാതാക്കാവുന്നതാണ്. അതിലുപരി വെള്ളരിക്കയുടെ തോൽ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

വെള്ളരിത്തോലിട്ട ജ്യൂസ്

വെള്ളരിത്തോലിട്ട ജ്യൂസ്

വെള്ളരിക്ക ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. എന്നാൽ വെള്ളരിക്കത്തോലിട്ട് അത് ജ്യൂസ് ആക്കി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വെള്ളരിക്ക തോൽ ഇട്ട് ജ്യൂസ് ആക്കി അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ ഗുണങ്ങൾ ആണ് വെള്ളരിക്ക നല്‍കുന്നത് എന്ന് നോക്കാം.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഈ ജ്യൂസ് കഴിച്ചാൽ മതി. ഇത് നിങ്ങൾക്ക് ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപ സമയം കഴിഞ്ഞ് ഈ ജ്യൂസ് കഴിച്ചാൽ മതി. ഇത് ദഹന പ്രതിസന്ധിയെ ഇല്ലാതാക്കുന്നുണ്ട്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. നല്ല ദഹനം ലഭിക്കാത്തത് തന്നെയാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഇത് സാലഡ് ആയും മറ്റും ഉപയോഗിക്കുന്നതിനും തെറ്റില്ല.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് കുക്കുമ്പർ. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് കുക്കുമ്പർ. എന്നാൽ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പർ തോൽ കൊണ്ട് ജ്യൂസ് ആക്കുന്നത്. നൂറ് ഗ്രാം കുക്കുമ്പർ തോലിൽ 110 വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

തടി കുറക്കാൻ

തടി കുറക്കാൻ

തടി കുറക്കുന്ന കാര്യത്തിൽ പല വിധത്തിലുള്ള മാർഗ്ഗങ്ങള്‍ തേടുന്നവർക്ക് എന്നും ആശ്വാസം നൽകുന്ന ഒന്നാണ് കുക്കുമ്പർ ജ്യൂസ്. കുക്കുമ്പർ തോൽ ഇട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ തടി കുറക്കാന്‍ പറ്റിയ ഒരു മാർഗ്ഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അൽപം കുക്കുമ്പർ തോലിട്ട ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യം വർദ്ധിപ്പിക്കുന്നത്.

വിറ്റാമിൻ കെ ധാരാളം

വിറ്റാമിൻ കെ ധാരാളം

വിറ്റാമിൻ കെ കുക്കുമ്പറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലിന്‍റെ ആരോഗ്യത്തിനും രക്തത്തിലെ ഹിമോഗ്ലോബിന്‍ വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ കുക്കുമ്പർ തോലിട്ട ജ്യൂസ് കഴിക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും കുക്കുമ്പർ തോലിട്ട ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ഭക്ഷണത്തിന് മുൻപ് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. പ്രമേഹത്തിന് വേണ്ടി പല മരുന്നുകളും കഴിച്ച് മടുത്തവർക്ക് ഇനി ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് കുക്കുമ്പർ തോലിട്ട ജ്യൂസ്.

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ പോലുള്ള ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പർ തോലിട്ട ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ധൈര്യമായി ഇത് സഹായിക്കുന്നുണ്ട്.

English summary

health benefits of Eating cucumber peel

We have listed some of the health benefits and nutritional value of cucumber peel. Read on.
Story first published: Thursday, September 19, 2019, 14:05 [IST]
X
Desktop Bottom Promotion