Just In
- 33 min ago
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
- 5 hrs ago
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- 16 hrs ago
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- 16 hrs ago
സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍
Don't Miss
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- News
ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു
- Movies
ഡ്യൂപ്പ് ആയ സ്ത്രീയുടെ ഭർത്താവ് പ്രിയദർശനോട് ചൂടായി; തോളിൽ കൈയിട്ട പ്രിയന് പറ്റിയ അബദ്ധം; സംവിധായകൻ
- Sports
IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
- Automobiles
ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ദിവസവും ഒരു പഴമെങ്കിലും കഴിക്കണം; ആരോഗ്യം മാറുന്നത് ഇങ്ങനെ
പഴങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗങ്ങള്‍. നിങ്ങളുടെ ശരീരം സജീവമായി നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ പരമാവധി പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പഴങ്ങള്‍ കഴിക്കുന്നത്. ഓരോ പഴത്തിനും ശരീരത്തിന്റെ ഒരു പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യത്യസ്ത ഗുണങ്ങളുണ്ട്. ദിവസവും നമ്മുടെ ഭക്ഷണത്തില്‍ ഒരു പഴമെങ്കിലും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.
Most
read:
രാത്രി
ഉറക്കം
കുറവാണോ?
ഉറക്കക്കുറവ്
നിങ്ങളുടെ
ഹൃദയത്തെ
തകര്‍ക്കുന്നത്
ഇങ്ങനെ
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാരകമായ ഹൃദ്രോഗം, കാന്‍സര്‍, വീക്കം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യകരമായ സമീകൃതാഹാരത്തിനായി ഒരു ദിവസം കുറഞ്ഞത് അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. വിവിധ ഡീജനറേറ്റീവ് രോഗങ്ങളെ തടയാന്‍ അത്തരം ഭക്ഷണക്രമം സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ കുറഞ്ഞത് ഒരു പഴമെങ്കിലും ഉള്‍പ്പെടുത്തുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ.

വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞത്
അവശ്യ വിറ്റാമിനുകളും ധാതുക്കളും നല്ല തോതില്‍ അടങ്ങിയതാണ് പഴങ്ങള്‍. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ പഴങ്ങളില്‍ ധാരാളമുണ്ട്. ഇത് പഴങ്ങളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യത്തെ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുന്നതിനും ഒരു വ്യക്തിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പഴങ്ങള്‍ കൂടുതല്‍ സഹായിക്കുന്നു. നാരങ്ങ, ഓറഞ്ച്, മധുരനാരങ്ങ, ക്രാന്‍ബെറി തുടങ്ങിയ സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്. ഓറഞ്ച്, മറ്റ് മഞ്ഞ നിറമുള്ള പഴങ്ങള്‍ എന്നിവ വിറ്റാമിന്‍ എയുടെ നല്ല ഉറവിടങ്ങളാണ്. അതിനാല്‍, ഒരു വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും സീസണല്‍ പഴങ്ങള്‍ കഴിക്കാം.

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയത്
പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടം കൂടിയാണ് പഴങ്ങള്‍. പഴങ്ങളിലെ പൊട്ടാസ്യം യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. ഇവയിലെ ഫോളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. വാഴപ്പഴം, ഓറഞ്ച്, കാന്റലൂപ്പ് എന്നിവ ഉയര്‍ന്ന പൊട്ടാസ്യമുള്ള പഴങ്ങളാണ്.
Most
read:മെറ്റബോളിസം
കൂട്ടി
കൊഴുപ്പ്
എരിച്ചുകളയാന്‍
ഉത്തമം
ഈ
വിത്തുകള്‍

ബയോകെമിക്കലുകള്‍ അടങ്ങിയത്
പഴങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍ എന്നറിയപ്പെടുന്ന നല്ല ബയോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ശുദ്ധീകരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. അങ്ങനെ പഴങ്ങള്‍ പല മാനസിക രോഗങ്ങളെയും തടയുന്നു. അതുകൊണ്ടാണ് ദൈനംദിന ജീവിതത്തില്‍ ഒരു ദിവസം ഒരു പഴമെങ്കിലും തിന്നണമെന്ന് പറയുന്നത്.

നാരുകളും വെള്ളവും അടങ്ങിയത്
പഴങ്ങള്‍ നാരുകളുടെയും ജലത്തിന്റെയും നല്ല ഉറവിടങ്ങളാണ്. ഈ ഫൈബര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ വയറ് നിറഞ്ഞതായി തോന്നിക്കുന്നു. ഇത് അമിതവണ്ണത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു. അമിതമായ വണ്ണം നിങ്ങളില്‍ പാഷകാഹാരക്കുറവും ചിലപ്പോള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്ന വിവിധ ഡീജനറേറ്റീവ് രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. അതിനാല്‍, ഏതെങ്കിലും പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനുപകരം, നിങ്ങള്‍ക്ക് ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കാം. ഇത് നിങ്ങളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, അധിക കലോറിയും അമിതവണ്ണവും തടയുകയും ചെയ്യുന്നു.
Most
read:തേങ്ങവെള്ളം
എപ്പോഴും
കുടിക്കാം,
പക്ഷേ
രാത്രി
കുടിച്ചാലുള്ള
ഫലം
ഇതാണ്

ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും കൂടാതെ പഴങ്ങള്‍ക്ക് ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുമുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ വളരെയേറെ സഹായിക്കുന്നു. പല ബാക്ടീരിയ അണുബാധകളും തടയാന്‍ പഴങ്ങള്‍ സഹായിക്കുന്നു. ഇതുകൂടാതെ പഴങ്ങള്‍ വളരെ നല്ല ജലസ്രോതസ്സു കൂടിയാണ്. വേനല്‍ക്കാലം പോലുള്ള സീസണുകളില്‍ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് വളരെ സഹായകരമാണ്. വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ഉണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാന്‍ പഴങ്ങള്‍ നിങ്ങളെ സഹായിക്കും.

ആസിഡ് ബാലന്‍സ് നിയന്ത്രിക്കുന്നു
ഈ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കാരണം പഴങ്ങള്‍ ശക്തമായ കാര്‍സിനോജെനിക് നൈട്രോസാമൈനുകളുടെ വളര്‍ച്ചയെയും കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെയും തടയാന്‍ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ആസിഡ് ബാലന്‍സ് നിയന്ത്രിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ഒരു എന്‍സൈം ഉത്പാദിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ ഒരു ദിവസം കുറഞ്ഞത് ഒന്നോ രണ്ടോ പഴങ്ങളെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്.
Most
read:ആരോഗ്യത്തിന്റെ
താക്കോല്‍;
രാവിലെ
വെറുംവയറ്റില്‍
ഡ്രൈ
ഫ്രൂട്സ്
കഴിച്ചാലുള്ള
നേട്ടങ്ങള്‍