For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനില്‍ ലൈംഗികാരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കും ബദാം പാല്‍

|

ബദാം ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശാരീരിക മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ബദാം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് ബദാം. അതുകൊണ്ട് തന്നെ ഇത് എങ്ങനെ കഴിച്ചാലും ആരോഗ്യം തന്നെയാണ്. ആരോഗ്യസംരക്ഷണത്തിന് ബദാം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് ബദാം ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ബദാം കുതിര്‍ത്ത് കഴിക്കാം, ബദാം പൊടിച്ച് കഴിക്കാം, ബദാം തൊലി കളഞ്ഞ് കഴിക്കാം, ബദാം പാലിലരച്ച് കഴിക്കാം. എന്നാല്‍ ഇവയില്‍ ഏറ്റവും മികച്ചത് പാലിലരച്ച് കഴിക്കുന്നതാണ്. ബദാമിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ അല്‍പം ബദാം പാലിലരച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പുരുഷന്‍ പുറത്ത് പറയാന്‍ മടിക്കുന്ന പല അനാരോഗ്യകരമായ ശാരീരിക അവസ്ഥകളും ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബദാം മില്‍ക്ക് സഹായകമാണ്.

ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, കൊഴുപ്പുകള്‍ എന്നിവയെല്ലാം ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയെല്ലാം ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് പാലില്‍ അല്‍പം ബദാം അരച്ച് വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണ് ദിവസവും ബദാം മില്‍ക്ക് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കലോറി കുറക്കുന്നു

കലോറി കുറക്കുന്നു

അമിതവണ്ണം പലപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ കലോറി കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു ബദാം പാല്‍. കാരണം ബദാമില്‍ കലോറി കുറവാണ്. ഇത് അമിതവണ്ണത്തിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും തുടക്കം കുറിക്കുന്നത് അമിതവണ്ണവും കൊഴുപ്പും തന്നെയാണ്. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാം മില്‍ക്ക്.

ലൈംഗികോത്തേജനം

ലൈംഗികോത്തേജനം

ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ക്ക് തളര്‍ച്ചയോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് ബദാം മില്‍ക്ക് സഹായിക്കുന്നു ഇത് ദിവസവും രാവിലെ കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ലൈംഗിക ബന്ധത്തിന് ഉണര്‍വ്വും നല്‍കുന്നു. ഇത് എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത് ലൈംഗിക പ്രശ്‌നങ്ങളെ പരിഹരിച്ച് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പുരുഷന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച ഓപ്ഷന്‍ തന്നെയാണ് ബദാം മില്‍ക്ക്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ഹൃദയാഘാത സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും ബദാം മില്‍ക്ക് ദിവസവും ശീലമാക്കാവുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാമിട്ട പാല്‍. ഇത്ഹൃദയത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതായി മാറുന്നുണ്ട്.

എല്ലിനും പല്ലിനും

എല്ലിനും പല്ലിനും

അധികം കായികാധ്വാനം പലപ്പോഴും പുരുഷന്‍മാരിലാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ എല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാംമില്‍ക്ക്. ബദാമിട്ട പാല്‍ ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നു. ഇത് കൂടാതെ ദന്തസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ബദാം മില്‍ക്ക് സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍

പ്രമേഹത്തെ പ്രതിരോധിക്കാന്‍

പ്രമേഹ സാധ്യത പലരിലും വളരെയധികം കൂടുതലാണ്. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും കൃത്യമാക്കുന്നതിനും വേണ്ടി നമുക്ക് ബദാം മില്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് എത്ര വലിയ പഴകിയ പ്രമേഹമാണെങ്കില്‍ പോലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ് പ്രമേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് എത്തിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ബദാമിട്ട പാല്‍.

പേശികളുടെ അനാരോഗ്യം

പേശികളുടെ അനാരോഗ്യം

ആരോഗ്യ പ്രശ്‌നങ്ങള്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് സഹായിക്കുന്ന ഒന്നാണ് ബദാം മില്‍ക്ക്. ആണ്‍കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മസിലുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇത് പേശീബലം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് ബദാം മില്‍ക്ക് മികച്ചതാണ്.

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

പല അവസ്ഥയില്‍ പല അവസരങ്ങളില്‍ പലരും ദഹന പ്ര്ശ്‌നത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നിങ്ങളെ സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ബദാം മില്‍ക്ക്. ഇതിലുള്ള ഫൈബര്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം മികച്ച് നില്‍ക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. മലബന്ധം പോലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ബദാം മില്‍ക്ക് സഹായിക്കുന്നു.

ഉദ്ദാരണ പ്രശ്‌നത്തെ പരിഹരിക്കുന്നു

ഉദ്ദാരണ പ്രശ്‌നത്തെ പരിഹരിക്കുന്നു

ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാം പാല്‍. ഇത് രാവിലെ കഴിക്കുന്നത് ഉദ്ദാരണ പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുന്നതില്‍ ബദാം എപ്പോഴും മുന്നില്‍ തന്നെയാണ്.

വരണ്ട തൊണ്ട നിസ്സാരമല്ല; അതുണ്ടാക്കും അപകടം അറിയണംവരണ്ട തൊണ്ട നിസ്സാരമല്ല; അതുണ്ടാക്കും അപകടം അറിയണം

ദിവസവും വാള്‍നട്ട് കഴിച്ചാല്‍ ചര്‍മ്മത്തില്‍ അത്ഭുതമാറ്റം വരുംദിവസവും വാള്‍നട്ട് കഴിച്ചാല്‍ ചര്‍മ്മത്തില്‍ അത്ഭുതമാറ്റം വരും

English summary

Health Benefits Of Almond Milk For Men In Malayalam

Here in this article we are discussing about some health benefits of almond milk for men in malayalam. Take a look.
X
Desktop Bottom Promotion