Just In
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Automobiles
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രമേഹം പൂര്‍ണമായി മാറ്റും സബര്‍ജില്‍ മാജിക്
ആരോഗ്യ സംരക്ഷണത്തിന് പഴങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സബര്‍ജില്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കലോറി, പ്രോട്ടീന്‍, വിറ്റാമിന്‍ കെ, പൊട്ടാസ്യം, കോപ്പര്‍ എന്നിവയെല്ലാം സബര്ജില്ലില് ധാരാളം അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും സബര്‍ജില്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നമു്ക് നോക്കാവുന്നതാണ്.
കോവിഡ് കൂടുമ്പോള്‍ സ്വയം പ്രതിരോധം ഇങ്ങനെ
ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് സബര്‍ജില്‍. പ്രതിരോധശേഷി, കൊളസ്ട്രോള്‍ മെറ്റബോളിസം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയില്‍ കോപ്പര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതേസമയം പൊട്ടാസ്യം പേശികളുടെ സങ്കോചത്തിനും ഹൃദയ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ഈ പഴങ്ങള്‍ പോളിഫെനോള്‍ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്, ഇത് ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന്റെ അളവ് കുറക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും സബര്‍ജില്‍ കഴിക്കാവുന്നതാണ്.
200,000-ത്തിലധികം ആളുകളില്‍ നടത്തിയ ഒരു വലിയ പഠനത്തില്‍, സബര്ജില്ലില് ആന്തോസയാനിന് അടങ്ങിയ പഴങ്ങളുടെ ആഴ്ചയില്‍ അഞ്ചോ അതിലധികമോ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നുണ്ട.് ഇത് മാത്രമല്ല ഇതിലെ തൊലിയിലെ ആന്തോസയാനിനുകള്‍ ഉള്‍പ്പെടെയുള്ള സസ്യ സംയുക്തങ്ങള്‍ പ്രമേഹ-വിരുദ്ധ ബാഹ്യാവിഷ്ക്കാര ഫലങ്ങള്‍ക്ക് വേണ്ടി സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സബര്‍ജില്‍ സഹായിക്കുന്നുണ്ട്.

കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നുണ്ട്
കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു സബര്‍ജില്‍ വീതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്ന് തന്നെയാണ് സബര്‍ജില്‍. എല്ലാ ദിവസവും ഇത് കഴിച്ചാല്‍ എത്ര വലിയ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും രണ്ട് സബര്‍ജില്‍ എങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൊളസ്ട്രോള്‍ പെട്ടെന്ന് കുറക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല എല്ലാ ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍
സബര്ജില്ലില് കലോറി കുറവാണ്, ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അത് കൂടാതെ നാരുകള്‍ നിറഞ്ഞതുമാണ് സബര്‍ജില്‍. ഈ കോമ്പിനേഷന്‍ അവരെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാക്കി മാറ്റുന്നു, കാരണം ഫൈബറും വെള്ളവും നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതാണ്. വയറ് നിറഞ്ഞതായി അനുഭവപ്പെടുമ്പോള്‍ അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം കുറച്ച് കഴിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. 12 ആഴ്ചത്തെ ഒരു പഠനത്തില്‍, ദിവസവും 2 പിയേഴ്സ് കഴിച്ച 40 മുതിര്‍ന്നവര്‍ക്ക് അരക്കെട്ടിന്റെ ചുറ്റളവില്‍ നിന്ന് 1.1 ഇഞ്ച് (2.7 സെ.മീ) വരെ കുറഞ്ഞതായി കണ്ടെത്തി.

ക്യാന്‍സര്‍ പ്രതിരോധം
ആന്റി കാന്‍സര്‍ ഇഫക്റ്റുകള്‍ നല്‍കിയേക്കാം
സബര്‍ജില്ലിയില്‍ ആന്റി കാന്‍സര്‍ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന വിവിധ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, അവയുടെ ആന്തോസയാനിന്, സിന്നമിക് ആസിഡ് ഉള്ളടക്കങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടുന്നതായി പഠനങ്ങളില്‍ പറയുന്നുണ്ട്. പിയേഴ്സ് ഉള്‍പ്പെടെയുള്ള പഴങ്ങളാല്‍ സമ്പന്നമായ ഭക്ഷണരീതി ശ്വാസകോശം, ആമാശയം, മൂത്രസഞ്ചി എന്നിവയുള്‍പ്പെടെയുള്ള ചില ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചില ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പിയേഴ്സ് പോലുള്ള ഫ്ലേവനോയ്ഡ് അടങ്ങിയ പഴങ്ങള്‍ സ്തന, അണ്ഡാശയ അര്‍ബുദങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുമെന്നാണ്, ഇത് ഈ ഫലം സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുടലിന്റെ ആരോഗ്യം
ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ മികച്ച ഉറവിടമാണ് സബര്‍ജില്‍. ഈ നാരുകള്‍ മലബന്ധത്തിന് പരിഹാരം കാണുന്നതിന് പെട്ടെന്ന് സഹായിക്കുന്നുണ്ട്. ഒരു ഇടത്തരം സബര്‍ജില്ലിയില്‍ (178 ഗ്രാം) 6 ഗ്രാം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ, ലയിക്കുന്ന നാരുകള്‍ നിങ്ങളുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. അതുപോലെ, ആരോഗ്യകരമായ വാര്‍ദ്ധക്യവും മെച്ചപ്പെട്ട പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രീബയോട്ടിക്സായി അവ കണക്കാക്കപ്പെടുന്നു. മലബന്ധം ഒഴിവാക്കാന്‍ ഫൈബര്‍ സഹായിക്കുമെന്നത് ശ്രദ്ധേയമാണ്. 4 ആഴ്ചത്തെ പഠനത്തില്‍, ഈ അവസ്ഥയിലുള്ള 80 മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 24 ഗ്രാം പെക്റ്റിന്‍ - പഴത്തില്‍ കാണപ്പെടുന്ന നാരുകള്‍ ലഭിച്ചു. മലബന്ധം ഒഴിവാക്കുന്നതും ആരോഗ്യകരമായ കുടല് ബാക്ടീരിയയുടെ അളവ് വര്‍ദ്ധിക്കുന്നതും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.