For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദിനം: അച്ഛനെ സ്മാര്‍ട്ടാക്കാന്‍ ഈ ഹെല്‍ത്തി ടിപ്‌സ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് പറഞ്ഞാല്‍ ആരോഗ്യം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത് എന്നുള്ളതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ അച്ഛന്റെ ആരോഗ്യവും. അതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്.

ഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ കയറിയാല്‍ ദാമ്പത്യത്തില്‍ കലഹം ഫലംഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ കയറിയാല്‍ ദാമ്പത്യത്തില്‍ കലഹം ഫലം

എന്നാല്‍ ഈ വര്‍ഷത്തെ ഫാദേഴ്‌സ് ഡേയില്‍ തന്നെ നമുക്ക് അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ വര്‍ഷം ജൂണ്‍ 19-നാണ് പിതൃദിനം ആഘോഷിക്കപ്പെടുന്നത്. അച്ഛന്‍ പലപ്പോഴും അവരുടെ വികാരങ്ങളെ അത് സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും പ്രകടിപ്പിക്കാതിരിക്കുന്നു. എന്നാല്‍ അതിനര്‍ത്ഥം അവര്‍ക്ക് നമ്മളോട് സ്‌നേഹമില്ല എന്നല്ല. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പതിവ് പരിശോധനകള്‍ നടത്തുക

പതിവ് പരിശോധനകള്‍ നടത്തുക

അല്പം പ്രായമുള്ള അച്ഛനാണെങ്കില്‍ അവര്‍ക്ക് നടത്തുന്ന പതിവ് പരിശോധനകള്‍ ലമുടക്കാതിരിക്കേണ്ടതാണ്. പ്രായം കൂടുന്തോറും ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വാര്‍ദ്ധക്യം പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ രോഗങ്ങള്‍ ഇവരെ അപകടത്തിലാക്കുന്നു. പതിവ് പരിശോധനകള്‍ നടത്തുന്നതിലൂടെ ചില രോഗങ്ങളുടെ ആരംഭം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അവയെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മിക്കവരും ഇത് സ്വയം ചെയ്യാത്തതിനാല്‍ നമ്മള്‍ തന്നെ അച്ഛനെ നിര്‍ബന്ധിച്ച് പരിശോധനക്കായി കൊണ്ടുപോവേണ്ടതാണ്.

പതിവ് വ്യായാമം

പതിവ് വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ശരീരത്തിന്റെ ഗുണങ്ങളാണ്. ആരോഗ്യകരമായി തുടരുന്നതിന് എല്ലാ ദിവസവും വ്യായാമം പിന്തുടരണം. ഉദാസീനമായ ജീവിതശൈലി ചില രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വ്യായാമം നിങ്ങളെ സഹായിക്കുന്നു. പ്രത്യേകിച്ചും നിങ്ങളില്‍ പ്രായമാകുമ്പോള്‍ അമിതഭാരത്തിനുള്ള സാധ്യതയുണ്ട്. അമിത ഭാരം പ്രമേഹത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ അച്ഛന്‍ പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നത് ഉറപ്പാക്കണം.

അച്ഛനോടൊപ്പം സമയം ചെലവഴിക്കുക

അച്ഛനോടൊപ്പം സമയം ചെലവഴിക്കുക

നിങ്ങളുടെ മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍, പലപ്പോഴും ഒറ്റപ്പെട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് ഒരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അച്ഛനോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അച്ഛനായാലും അമ്മയായാലും വാര്‍ദ്ധക്യത്തില്‍ നമ്മള്‍ അവരെ ഒറ്റക്കാക്കരുതെന്നതാണ് സത്യം. ഒറ്റക്കാവുന്നത് പലപ്പോഴും അവരുടെ ആരോഗ്യത്തെ ബാധിക്കും. ഏകാന്തത മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ കുറച്ച് സമയമെങ്കിലും നിങ്ങളുടെ പിതാവിനോടൊപ്പം ചെലവഴിക്കണം.

അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക

അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരില്‍ ഉണ്ടാക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വളരെ പ്രധാനമായതിനാല്‍, അവര്‍ ആരോഗ്യത്തിന് വേണ്ട പ്രോട്ടീനും വിറ്റാമിനും എല്ലാം കഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഒരുമിച്ച് ഭക്ഷണം തയ്യാറാക്കുകയും കഴിക്കുകയും ചെയ്യുന്നത് കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കാനും ആരോഗ്യകരമായിരിക്കാനുമുള്ള മറ്റൊരു മികച്ച മാര്‍ഗമാണ്. ഇതെല്ലാം അച്ഛനമ്മമാരുടെ ആരോഗ്യം ശാരീരികമായും മാനസികമായും വര്‍ദ്ധിപ്പിക്കുന്നു.

പ്രോത്സാഹനവും പിന്തുണയും നല്‍കുക

പ്രോത്സാഹനവും പിന്തുണയും നല്‍കുക

വയസ്സാവുന്നു എന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും മാതാപിതാക്കളെ ശ്രദ്ധിക്കാതെ പോവുന്ന മക്കളുണ്ട്. എന്നാല്‍ വയസ്സായാലും ചെറുപ്പമായാലും ഏത് അവസ്ഥയിലും അച്ഛനമ്മമാര്‍ക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ മാറിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ നിങ്ങളുടെ പിതാവ് വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവാം. എന്നാല്‍ നിങ്ങള്‍ പുരോഗമിക്കുന്നതോടൊപ്പം തന്നെ അച്ഛന്റേയും അമ്മയുടേയും സന്തോഷം കൂടി ഉള്‍പ്പെടുത്തുന്നതിന് നിങ്ങള്‍ ബാധ്യസ്ഥനാണ്.സന്തോഷത്തോടെ ജീവിക്കാനും വളരാനും സഹായിക്കുന്നു. നിങ്ങള്‍ അവന്റെ പ്രായം മനസിലാക്കുകയും പിന്തുണയ്ക്കുകയും വേണം, അതുപോലെ തന്നെ ചെയ്യാന്‍ അവനെ സഹായിക്കുകയും വേണം.

English summary

Happy Father's Day: Tips To Help Your Dad Stay Healthy In Malayalam

Here in this article we are sharing some tips to help your dad stay healthy on father's day. Take a look.
X
Desktop Bottom Promotion