For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിയും തേനും ചേരുമ്പോള്‍ രോഗങ്ങളൊഴിയും അമൃതിന്‍ ഗുണം

|

തണുപ്പ് കാലം തുടങ്ങിക്കഴിഞ്ഞു, അതോടെ തന്നെ രോഗങ്ങളും തലപൊക്കിത്തുടങ്ങി. ഇഞ്ചിയും തേനും സര്‍വ്വ രോഗവിനാശിനി ആയതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ഒരു കൈയ്യകലത്തില്‍ ഉണ്ടായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് തണുപ്പ് കാലത്തുണ്ടാവുന്ന ജലദോഷം, തൊണ്ട വേദന, മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് തയ്യാറാക്കുന്നത്.

Ginger Honey Mix

തേനും ഇഞ്ചിയും ചേരുമ്പോള്‍ തന്നെ പകുതി രോഗങ്ങള്‍ ഇല്ലാതാക്കാവുന്നതാണ്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് തേനും ഇഞ്ചിയും നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യത്തിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്നതാണ് തേനും ഇഞ്ചിയും നിങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം. ഇവ രണ്ടും ചേരുമ്പോള്‍ എന്തൊക്കെ ഗുണങ്ങളാണ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്നത്

Ginger Honey Mix

ആദ്യം മൂന്നോ നാലോ കഷ്ണം വലിയ ഇഞ്ചി എടുക്കുക. ഇത് നല്ലതുപോലെ തൊലി കളഞ്ഞ് നല്ലതുപോലെ ചെറുതായി അരിഞ്ഞെടുക്കുക. ഒന്ന് ചെറുതായി ചതച്ച ശേഷം ഇതിന്റെ നീരും എടുക്കുന്നതിന് ശ്രദ്ധിക്കുക. നീരിനോടൊപ്പം തന്നെ ബാക്ക് വന്ന ഇഞ്ചിയും സൂക്ഷിക്കണം. പിന്നീട് അല്‍പം തേന്‍ എടുത്ത് ഈ നീരും ഇഞ്ചിനാരും കൂടി തേനില്‍ നല്ലതുപോലെ മിക്‌സ് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. പനിയും ചുമയും ഇല്ലാതാക്കുന്നതിനും തൊണ്ടവേദനക്ക് പരിഹാരം കാണുന്നതിനും ജലദോഷത്തെ നീക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്.

മറ്റ് ഗുണങ്ങള്‍

Ginger Honey Mix

ഇഞ്ചി തേന്‍ മിശ്രിതം കഴിക്കുന്നതിലൂടെ അത് ശരീരത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇത് ശ്വാസോച്ഛ്വാസത്തെ എളുപ്പമാക്കുകയും അണുബാധയിലേക്ക് നയിക്കുന്ന അവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ കഫക്കെട്ട് നേര്‍ത്തതാവുകയും ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തേനും ഇഞ്ചിയും ചേര്‍ന്ന മിശ്രിതം ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ തേനും ഇഞ്ചിയും മിക്‌സ് ചെയ്ത് ദിവസവും രണ്ടു നേരം കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

വേദന കുറക്കുന്നു

Ginger Honey Mix

വേദന സംഹാരിയായി നിങ്ങള്‍ക്ക് ഇഞ്ചി, തേന്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയാണ് ഇവിടെ വേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ചവര്‍പ്പ് മാറുന്നതിന് അല്‍പം തേന്‍ കൂടി ചേര്‍ക്കാം. ഈ കോമ്പിനേഷന്‍ ജലദോഷത്തിനുള്ള ചികിത്സയായി ഉപയോഗിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് മാത്രമല്ല തണുപ്പ് കാലത്തുണ്ടാവുന്ന തൊണ്ട വേദന അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സൈനസ് മൂലം ഉണ്ടാവുന്ന വീക്കത്തെ കുറക്കുന്നതിനും മികച്ച ഓപ്ഷനാണ് എന്തുകൊണ്ടും തേന്‍ ഇഞ്ചി മിശ്രിതം.

ഹൃദയാരോഗ്യം

Ginger Honey Mix

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നിങ്ങള്‍ക്ക് മികച്ചതാണ് ഇഞ്ചി തേന്‍ മിശ്രിതം. ഇത് കഴിക്കുന്നതിലൂടെ രക്തം കട്ട പിടിക്കുന്നത് ഉള്‍പ്പടെയുള്ള ഗുരുതരാവസ്ഥകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഇഞ്ചിയിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സഹായിക്കുന്നു.ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കുകള്‍ക്ക് പരിഹാരം കാണുന്നതിനും ഹൃദയം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി തേന്‍ മിശ്രിതം. അതുകൊണ്ട് ഇത്തരം ഒരു ശീലമാക്കുന്നത് ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു

Ginger Honey Mix

രോഗപ്രതിരോധ സംവിധാനം കുറയുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ ഇത്തരം പ്രതിസന്ധികളെ മോശമായി ബാധിക്കുന്നു. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഇഞ്ചി, തേന്‍, നാരങ്ങ മിശ്രിതം സഹായിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ശരീരത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇവയെല്ലാം മിക്‌സ് ചെയ്ത് പാനീയമായി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹനക്കേടിനെ പ്രതിരോധിക്കാന്‍

Ginger Honey Mix

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ദഹനക്കേട്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദഹന ഗുണങ്ങള്‍ നല്‍കുന്നതിന് ഇഞ്ചിയും തേനും സഹായിക്കുന്നു. ഈ സിറപ്പ് എത്ര വലിയ ദഹന പ്രശ്‌നത്തേയും ഇല്ലാതാക്കുകയും ദുര്‍ബലമായ ദഹനവ്യവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മോണിംഗ് സിക്‌നസ് പോലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് ഈ പാനീയം കഴിക്കാവുന്നതാണ്. രാവിലെ തന്നെ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്: ശരീരത്തിന് പുതിയ ശീലങ്ങള്‍ പലപ്പോഴും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങളെ അല്‍പം ശ്രദ്ധിച്ച് വേണം ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്തുന്നതിന്. മാത്രമല്ല നിങ്ങള്‍ നല്ലൊരു ആരോഗ്യ വിദഗ്ധനെ കണ്ട് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

കൊളസ്‌ട്രോള്‍ കുറക്കും, അടിവയറ്റിലെ കൊഴുപ്പകറ്റും: നല്ല മിക്‌സഡ് ചാറ്റ്കൊളസ്‌ട്രോള്‍ കുറക്കും, അടിവയറ്റിലെ കൊഴുപ്പകറ്റും: നല്ല മിക്‌സഡ് ചാറ്റ്

ശ്വാസകോശാര്‍ബുദം: മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ശരീരം കാണിക്കും ലക്ഷണംശ്വാസകോശാര്‍ബുദം: മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ശരീരം കാണിക്കും ലക്ഷണം

English summary

Ginger Honey Mix To Fight Cold and Sore Throat During Winter In Malayalam

Here in this article we are sharing a special mix of ginger and honey to get rid of cold and flu in malayalam. Take a look.
X
Desktop Bottom Promotion